മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു. ജീവയുടെ മാസ്ക് എന്ന ചിത്രത്തിലൂടെ നായികയായിട്ടായിരുന്നു പൂജ ഹെഗ്ഡെയുടെ അരങ്ങേറ്റം. തമിഴിലെ ആദ്യ ചിത്രം കൂടിയാണ് ഈ ചിത്രം.ഈ ചിത്രത്തിന് ശേഷം അനവധി തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു.
ഏതാനും ബോളിവുഡ് ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മാസ്ക് എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമയിൽ അധികം അവസരങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോൾ ദളപതി വിജയ് യുടെ ബീസ്റ്റ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. ചിത്രത്തിനും ചിത്രത്തിലെ പാട്ടുകൾക്കും നൃത്തങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഹലാമിതി ഹബിപോ എന്ന ഗാനത്തിന് എല്ലായിടത്തും നിറയെ ആരാധകരുണ്ട്. പാട്ടിലെ നൃത്തവും ലോകമെമ്പാടും ട്രെൻഡായി. ഇപ്പോൾ പൂജ ഒരു ബോളിവുഡ് ചിത്രത്തിലും ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചുവരികയാണ്. അതിനിടെ പൂജാ ഹെഗ്ഡെയുടെ ഏറ്റവും പുതിയ ഫോട്ടോകളിലൊന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. കാറിൽ ഗ്ലാമറായി ഇരുന്നുകൊണ്ട് ആണ് താരം ആരാധകരെ ആകർഷിക്കുന്നത്.
**