“എന്നെ ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം. നാളെ അവരും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും”

പ്രിയാമണി എന്നപേരിലറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടെയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് പ്രിയാമണി. ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്. ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുന്നതിനിടെ പ്രിയാമണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

     സോഷ്യൽ മീഡിയകളിൽ വരുന്ന മോശം കമന്റുകളെ കുറിച്ചാണ് പ്രിയാമണി പറയുന്നത്. ഇത്തരം കമന്റകൾ കാണാറുണ്ടെന്നും പക്ഷേ പ്രതികരിക്കാറില്ലെന്നും പ്രിയാമണി പറഞ്ഞു. വെറുതെ എന്തിനാണ് പ്രതികരിച്ച് അവർക്ക് പ്രധാന്യം നൽകുന്നതെന്നും പ്രിയാമണി ചോദിക്കുന്നു. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂവെന്നും പ്രിയാമണി പറഞ്ഞു. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

“ഫാമിലി മാൻ എന്ന സീരീസിന് വേണ്ടി ഞാൻ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോൾ ഞാൻ വണ്ണം കുറച്ചു. വണ്ണം കൂടിയാൽ മെലിഞ്ഞപ്പോഴായിരുന്നു നല്ലതെന്ന് പറയും. മെലിഞ്ഞാൽ വണ്ണം വച്ചപ്പോഴായിരുന്നു നല്ലതെന്ന് പറയും. നമ്മൾ എന്ത് ചെയ്താലും അവർ പറഞ്ഞു കൊണ്ടേയിരിക്കും. കമന്റുകൾ വായിക്കാറുണ്ട്. പക്ഷെ പ്രതികരിക്കാറില്ല. നമ്മൾ പ്രതികരിക്കും തോറും അവർ പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞോ. എന്നെ ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം. നാളെ അവരും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും. എനിക്ക് 39 വയസായി എന്ന് ഞാൻ അഭിമാനത്തോടെ പറയും. അടുത്ത വർഷം 40 തികയും. പക്ഷെ ഞാൻ ഹോട്ട് ആണ്. അതിൽ ഞാൻ സന്തോഷിക്കുന്നു. ബോഡിഷെയിം ചെയ്യണമെങ്കിൽ ചെയ്തോളൂ. എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. ജീവിതമാണ്. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂ”, എന്നാണ് പ്രിയാമണി പറഞ്ഞത്.

സിനിമാ രം​ഗത്ത് തുടക്കം കുറിച്ച സമയത്ത് തോന്നിയ സംഭവത്തെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ‘കൺകൾ കൈദു സെയ്’ എന്ന ആദ്യ സിനിമ റിലീസ് ചെയ്യാൻ ഒരു വർഷമെടുത്തു. റിലീസ് ചെയ്തപ്പോൾ ഭാരതിരാജ സാറുടെ സിനിമയിൽ പ്രിയാമണി ഓവർ ആക്ടിം​ഗ് ചെയ്തെന്ന വിമർശനങ്ങൾ വന്നു. അന്ന് വിഷമം തോന്നി. എന്നാൽ പിന്നീട് വന്ന തന്റെ സിനികളിലെ പ്രകടനം കണ്ട് തന്നെ ഇതേ ആളുകൾ പുകഴ്ത്തിയെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി. നായികാ വേഷം മാത്രമേ ചെയ്യൂ എന്ന നിർബന്ധം പ്രിയാമണിക്ക് ഇന്നില്ല. മികച്ച സിനിമകളിൽ ചെറിയ വേഷമാണെങ്കിലും ചെയ്യാൻ നടി തയ്യാറാകുന്നു. ജവാന് പുറമെ അടുത്തിടെയിറങ്ങിയ ഒരുപിടി സിനിമകളിലും നടി സഹനായിക വേഷം ചെയ്തിട്ടുണ്ട്.

ബാംഗ്ലൂരിൽ ജനിച്ചുവളർന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്നു. 2002ൽ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. പിന്നീട്, 2007ൽ തമിഴ് റൊമാന്റിക് നാടകീയചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന്, വ്യാപകമായ അംഗീകാരംലഭിക്കുകയും മികച്ചനടിക്കുള്ള ദേശീയചലച്ചിത്ര അവാർഡിനോടൊപ്പം മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേവർഷംതന്നെ എസ്. എസ്. രാജമൌലി സംവിധാനംചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യവിജയത്തോടെ തെലുങ്കു സിനിമയിൽ ചുവടുറപ്പിച്ചു. 2008ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായഭിനയിച്ചതിന്, പ്രിയാമണിക്കു കൂടുതൽ നിരൂപകപ്രശംസലഭിക്കുകയും മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയുംചെയ്തു.അടുത്തവർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യവേഷമവതരിപ്പിക്കുകയും അതൊരു വാണിജ്യവിജയമായിത്തീരുകയുംചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക-സാഹസികചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്രരംഗത്തെത്തി.

എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിന്, നിരൂപകപ്രശംസലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ചനടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ചസഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി, നിരവധി ഡാൻസ് – റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.

തമിഴ് കുടുംബത്തിൽനിന്നുള്ള പാലക്കാട്സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനായ വാസുദേവമണി അയ്യരുടേയും ദേശീയതലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയും തിരുവനന്തപുരംസ്വദേശിയുമായ ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. അമ്മ ലതാമണി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് മാനേജരായിരുന്നു. പരേതനായ കർണാടകസംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്. മൂത്തസഹോദരൻ വിശാഖ് പിതാവിനൊപ്പം തോട്ടം ബിസിനസ്സിൽ പ്രവർത്തിക്കുന്നു. സ്കൂളിൽപ്പഠിക്കുമ്പോൾ പാഠ്യേതരവിഷയങ്ങളിലും കായികരംഗത്തും സജീവമായിപ്പങ്കെടുത്തിരുന്ന പ്രിയാമണി, പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു. ബാംഗ്ലൂരിലാണു വളർന്നത്. പഠനത്തിനുശേഷം പ്രിയാമണി മോഡലിങ്ങിലേക്കുതിരിഞ്ഞു. പന്ത്രണ്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ്, അവരെ സിനിമാമേഖലയിലേക്കു പരിചയപ്പെടുത്തിയത്. പല സംവീധായകരും സമീപിച്ചതിനും പരിഗണിച്ചതിനുംശേഷം, സംവിധായകൻ ഭാരതിരാജയുടെ കൺകളാൽ കൈത് സൈ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റംകുറിക്കുകയും, ഈ ചലച്ചിത്രം 2004ൽ പുറത്തിറങ്ങുകയും ചെയ്തു.

സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പ്രിയാമാണി, അച്ചടിപ്പരസ്യങ്ങൾക്കു മോഡലായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ അവർ മനഃശാസ്ത്രത്തിൽ ബിരുദവും നേടി. ബോളിവുഡ്നടി വിദ്യാ ബാലന്റെ ബന്ധുവായ പ്രിയാമണി, പിന്നണിഗായിക മൽഗുഡി ശുഭയുടെ ഭാഗിനേയിയുമാണ്.

ആദ്യമായഭിനയിച്ച കൺകളാൽ കൈത് സൈ’യിലും, തെലുങ്കിലെ ആദ്യസിനിമയായ എവരെ അടഗാടു യിലും അഭിനയിച്ചതിനുശേഷം, ബോക്സോഫീൽ വിജയിക്കാതെപോയ സത്യം’ എന്ന സിനിമയിലൂടെ പ്രിയാമണി മലയാളസിനിമയിൽ തുടക്കംകുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ അത് ഒരു കനാ കാലം എന്ന സിനിമയിലഭിനയിക്കാൻ ക്ഷണിച്ചു. റിലീസിനു മുമ്പുതന്നെ ബാലു മഹേന്ദ്ര “പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും അതു വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും” പറഞ്ഞിരുന്നു. അത് ഒരു കനാ കാലം നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ പെല്ലൈന കൊതാലോ എന്ന സിനമയിലഭിനയിച്ചു. ഈ സിനിമ, വമ്പിച്ചവിജയമായിരുന്നെന്നുമാത്രമല്ലാ, പ്രിയാമണിക്ക് മറ്റു മൂന്നു സിനിമകൾകൂടെ നേടിക്കൊടുത്തു.

രക്തചരിത്രപ്രവർത്തിക്കാത്ത കണ്ണി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ പ്രിയമണി. 2007 ൽ അമീർ സുൽത്താൻ സംവിധാനംചെയ്ത്, നവാഗതനായ കാർത്തിക് ശിവകുമാറിനൊപ്പമഭിനയിച്ച പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ, അഭിനയശേഷിയും വാണിജ്യപരമായമികവും തെളിയിക്കാൻ പ്രിയമണിക്കു കഴിഞ്ഞു. മധുരയിലെ കുപ്രസിദ്ധനായൊരു യുവഗ്രാമീണന്റെ കഥപറഞ്ഞ ഈ ചിത്രം നിരൂപകപ്രശംസനേടുകയും ബോക്സോഫീസ് ബ്ലോക്ക്ബസ്റ്ററായി മാറുകയുംചെയ്തു.പ്രിയാമണിയുടെ പ്രകടനത്തെ വിമർശകർ മുക്തകകണ്ഠം പ്രശംസിച്ചു. ദേശീയചലച്ചിത്രഅവാർഡ്,സൗത്ത് ഫിലിംഫെയർ അവാർഡ്, തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയോടൊപ്പം ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ആന്റ് അറബ് സിനിമ അവാർഡും അവർ നേടി.

2007 ൽ വാണിജ്യപരമായി വിജയിച്ച യമദോംഗ എന്ന മറ്റൊരു ചിത്രംകൂടെ പ്രിയാമണിയുടേതായി തെലുങ്കിൽ പുറത്തിറങ്ങുകയും അതേവർഷം തമിഴിൽ മലൈക്കോട്ടൈ എന്ന ചിത്രത്തിലഭിനയിക്കുയുംചെയ്തു. 2008ൽ അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ പ്രക്ഷുബ്ധമായ യഥാർത്ഥജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട തിരക്കഥ എന്ന മലയാളചിത്രത്തിലെ വേഷത്തിന്, നിരൂപകപ്രശംസ ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന്, മറ്റൊരു ഫിലിംഫെയർ അവാർഡ് നേടി. 2008ൽ തമിഴിലെ ഏക റിലീസ് തോട്ട എന്ന ചിത്രമായിരുന്നു.

2009 ലെ രണ്ടു തമിഴ് റിലീസുകളിൽ മസാലച്ചിത്രമായി അറുമുഗവും, മലയാളം ബ്ലോക്ക്ബസ്റ്റർ ക്ലാസ്മേറ്റ്സിന്റെറീമേക്കായ നീനൈത്താലെ ഇനിക്കും’ ‘ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തേതു വാണിജ്യപരമായി പരാജയമായിരുന്നു. അവരുടെ കന്നഡയിലെ അരങ്ങേറ്റചിത്രമായ റാം ഒരു വാണിജ്യ വിജയമായിരുന്നു.ആവർഷം അവരുടെ മൂന്നു തെലുങ്കുചിത്രങ്ങൾ (ദ്രോണ, മിത്രുഡു, പ്രവരാക്യുഡു എന്നിവ) പുറത്തിറങ്ങിയെങ്കിലും അവയിലൊന്നുപോലും ബോക്സോഫീസിൽ മികച്ചപ്രകടനം കാഴ്ചവച്ചില്ല. 2010 ൽ മമ്മുട്ടിയോടൊപ്പം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ആക്ഷേപഹാസ്യചിത്രത്തിൽ അഭിനയിക്കുകയും 2005നുശേഷം ഏറ്റവും കൂടുതൽകാലം പ്രദർശിപ്പിക്കപ്പെട്ട മലയാളചലച്ചിത്രമായി ഇതു മാറുകയുംചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡെക്കറേറ്റർ എന്ന കഥാപാത്രം ഫിലിംഫെയർ നാമനിർദ്ദേശം നേടി.

തുടർന്ന്, തമിഴിലും ഹിന്ദിയിലും യഥാക്രമം രാവണൻ, രാവൺ എന്നീ ദ്വിഭാഷാ ചിത്രത്തിനുവേണ്ടി സംവിധായകൻ മണിരത്നവുമായി കരാറൊപ്പിട്ടു. താമസിയാതെ, ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രാം ഗോപാൽ വർമ്മയുടെ ത്രിഭാഷാചിത്രമായ രക്ത് ചരിത്രയിൽ അഭിനയിച്ചു. പരുത്തിവീരനിലെ, ദേശീയഅവാർഡുനേടിയ പ്രകടനംകണ്ടശേഷമാണ് വർമ്മ അവരെ തന്റെ ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്.അവരുടെ കന്നഡച്ചിത്രമായ വിഷ്ണുവർദ്ധന ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിമാറിയതോടെ പിന്നീട് അന്ന ബോണ്ട് എന്ന ചിത്രത്തിലുമഭിനയിച്ചു.ഈ ചിത്രത്തിന്, നിരൂപകരുടെ മോശമഭിപ്രായമാണു ലഭിച്ചത് റെഡിഫിന്റെ “2012 ലെ ഏറ്റവും നിരാശാജനകമായ കന്നഡ സിനിമകളുടെ” പട്ടികയിൽ ഈ ചിത്രം ഇടം നേടി. എങ്കിലും ഇത് ബോക്സോഫീസിൽ വിജയകരമായ സംരംഭമായി മാറി.ബോളിവുഡ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഒരു ഐറ്റം നമ്പറിലും ഇതിനിടെ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.മലയാളചലച്ചിത്രമായ ദ ട്രൂ സ്റ്റോറിയിലെ അഭിനയത്തിനുശേഷം, കുടുംബമഭിമുഖീകരിച്ച പ്രശ്നങ്ങളോടു പ്രതികാരംചെയ്യുന്ന, ഗംഗയെന്നൊരു സ്വാതന്ത്ര്യസമരസേനാനിയുടെ ചെറുമകളുടെ വേഷമവതരിപ്പിച്ച തെലുങ്ക് ചിത്രമായ ചാന്ദിയിലുമഭിനയിച്ചു. 2014 ൽ ദർശന്റെ നായികയായി കന്നഡചിത്രമായ അംബരീഷയിൽ അഭിനയിച്ചു.

കൂട്ടിലടച്ച കടുവകളെ ഉൾക്കൊള്ളുന്ന മൃഗശാലകൾ ബഹിഷ്‌കരിക്കാൻ പൊതുജനങ്ങളോടാഹ്വാനംചെയ്തുകൊണ്ട്, 2014 ൽ അവർ പെറ്റയുടെ ഒരു പരസ്യകാമ്പെയ്‌നിനു പോസ് ചെയ്തിരുന്നു.ഫാമിലിമാൻ എന്ന പരമ്പരയിൽ മനോജ് ബാജ്‌പായ് അവതരിപ്പിച്ച ഒരു സൂപ്പർ ചാരന്റെ, മിടുക്കിയും സുന്ദരിയും നിപുണയുമായ ഭാര്യയായി വെബ് സീരീസ് ലോകത്തേക്കും അവർ ചുവടുവച്ചു. 2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു.കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ നന്നായി സംസാരിക്കാൻ അവർക്ക് കഴിയുന്നു.

You May Also Like

“ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല” മഹാവീര്യർ കണ്ട നാദിർഷാ

എബ്രിഡ് ഷൈൻ നിവിൻ പോളിയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. മിത്തും ഫാന്റസിയും…

രജനികാന്തിന്റെ 72-ാം ജന്മദിനം നാളെ, ആരാധകർ ഇറക്കിയ കോമൺ ടിപി വൈറലാകുന്നു

കോളിവുഡ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 72-ാം ജന്മദിനം നാളെ ഗംഭീരമായി ആഘോഷിക്കാൻ പോകുന്നു. അതുകൊണ്ട് തന്നെ ഇന്ന്…

തേക്കാനുള്ള പെണ്ണുങ്ങളുടെ കഴിവ് അപാരം തന്നെ, സംശയമുണ്ടോ ഈ വീഡിയോ കാണുക

തേക്കാൻ പെണ്ണുങ്ങളുടെ കഴിവ് അപാരം തന്നെ . ഒരു സോറിയിലോ അല്ലെങ്കിൽ ഒരു വേദാന്തം പറച്ചിലിലോ…

നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥ, ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ യുടെ ഒഫീഷ്യൽ ടീസർ

ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ്…