ആ വേഷം കിട്ടാൻ സൈക്കിളോടിക്കാൻ അറിയാമെന്നു കള്ളം പറഞ്ഞ പ്രിയങ്കയ്ക്ക് പിന്നെ സംഭവിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
457 VIEWS

ടീവി ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിൽ ആണ് താരത്തിന് ഇങ്ങനെയൊരു അമളി പിണഞ്ഞത് . ടീവി ചന്ദ്രനെ പോലൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കണമെന്നു പ്രയങ്കയ്ക്കു ഏറെ നാളുകൾ ആയുള്ള ആഗ്രഹമാണ്. അങ്ങനെയിരിക്കെയാണ് ആര്യാടൻ ഷൗക്കത്ത് നിർമ്മിക്കുന്ന ടീ.വിചന്ദ്രൻ സംവിധാനം ചെയുന്ന സിനിമയിലേക്ക് പ്രിയങ്കയ്ക്ക് വിളിവരുന്നത്. താരത്തെ കണ്ടപ്പോൾ ടിവി ചന്ദ്രൻ ചോദിച്ചു സൈക്കിൾ ചവിട്ടാൻ അറിയാമോ എന്ന്. കാരണം പ്രിയങ്കയുടെ കഥാപാത്രം സൈക്കിൾ ചവിട്ടുന്ന സീനുകൾ സിനിമയിൽ അനവധി ഉണ്ടായിരുന്നു. എന്നാൽ ആ വേഷം തനിക്കു നഷ്ടപ്പെടുമെന്ന് ഭയന്ന് താരം സൈക്കിൾ ചവിട്ടാൻ അറിയാമെന്നു കള്ളം പറഞ്ഞു. അഹമ്മദാബാദിൽ വച്ചുള്ള ഭാഗങ്ങളിൽ അല്ലെ വേണ്ടത് അതിനിടെ പഠിക്കാമെന്നു താരം കരുതി. എന്നാൽ പിന്നീടാണ് കളി കാര്യമായത്.

സിനിമയുടെ ഷൂട്ടിങ് ഉടനെ തന്നെ തുടങ്ങി, വയനാട് വച്ചുള്ള സീനാണ് തുടങ്ങിയത്. ആ സീനുകളിൽ തന്നെ സൈക്കിൾ ചവിട്ടാൻ സംവിധായകൻ ടിവി ചന്ദ്രൻ പറഞ്ഞു. പ്രിയങ്ക സംവിധായകന്റെ സമീപത്തേയ്ക്കോടി സൈക്കിൾ അറിയില്ല എന്ന കുറ്റം ഏറ്റുപറഞ്ഞു. ടിവി ചന്ദ്രൻ കോപിച്ചു. കുറച്ചുസമയം കൊണ്ട് പഠിക്കാൻ സാധിക്കുമോ എന്നൊക്കെ ദേഷ്യപ്പെട്ടു. ആർട്ട് ഡയറക്റ്റർ സൈക്കിൾ കൊണ്ടുവന്നു. ഒരുവിധം ബാലൻസ് ഉണ്ടായിരുന്നു, ഒരിക്കൽ വീണതിനാൽ പിന്നെ പഠിക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. അഹമ്മദാബാദ് ടൗണിലൂടെ ഓടിക്കാൻ പറ്റുമോ എന്ന് ടീവി ചന്ദ്രൻ ചോദിച്ചു. ഞാൻ ഓടിക്കുമെന്നു പ്രിയങ്ക ആത്മവിശ്വാസത്തോടെ മറുപടി കൊടുത്തു. പിന്നീട് ഷൂട്ടിങ്ങിന്റെ ഗ്യാപ്പിൽ വീട്ടിലെത്തിയ പ്രിയങ്ക സ്വന്തമായൊരു സൈക്കിൾ മേടിക്കുകയും അഹമ്മദാബാദിൽ വച്ചുള്ള ഷൂട്ടിങ്ങിനു മുൻപ് പഠിച്ചെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ