Entertainment
‘സാന്ത്വന’ത്തിലെ അപ്പുവിന്റെ വിവാഹത്തിനെത്തി സാന്ത്വനം തറവാട് മുഴുവൻ

റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മെഗാ സീരിയൽ ആണ് സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്നു എന്നത് തന്നെയാകും ആ സീരിയലിന്റെ ജനപ്രീതിക്ക് കാരണം. മാത്രമല്ല അതിൽ ശിവനെന്ന കഥാപാത്രവും അഞ്ജലിയെന്ന കഥാപാത്രവും തമ്മിലുള്ള പ്രണയത്തിന്റെ കെമിസ്ട്രി ആസ്വാദകർക്ക് ഏറെ ഇഷ്ടമാണ് . അതുകൊണ്ടുതന്നെ ആ ജോഡികൾ വളരെയധികം ആഘോഷിക്കപ്പെടുന്നുമുണ്ട്.
ഇപ്പോഴിതാ സാന്ത്വനം തറവാട്ടിലെ മരുമക്കളിൽ ഒരാളായ അപ്പു എന്ന വേഷത്തെ അവതരിപ്പിച്ച രക്ഷാ രാജിന്റെ വിഹാഹം ആണ് യുട്യൂബിൽ വൈറലാകുന്നത്. അപ്പുവിന്റെ വിവാഹത്തിന് സാന്ത്വനം കുടുംബത്തിലെ എല്ലാരും പങ്കെടുത്തു എന്നതാണ് പ്രധാന ആകർഷണം. സാന്ത്വനം കുടുംബത്തിൽ എന്നപോലെ തന്നെയാണ് അപ്പുവിന്റെ വിവാഹത്തിനു ഏവരും ചേർന്ന് നിന്നത്. വീഡിയോ കാണാം.
595 total views, 4 views today