Entertainment
‘അമ്മ’യിലെ രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ ?

‘അമ്മ’ സംഘടനയെ നിശിതമായി വിമർശിച്ചു നടി രഞ്ജിനി. നടൻ ഷമ്മി തിലകനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് രഞ്ജിനിയുടെ വിമർശനം. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,
‘‘തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ ‘അമ്മ’യില്നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ ഇവർ അനുവദിക്കുകയും ചെയ്യുന്നു. ഈ താരസംഘടന ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണ്. രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്?.’’ – രഞ്ജിനിയുടെ വാക്കുകൾ.
840 total views, 8 views today