ലോകക്കപ്പ് ലഹരിയിലേക്കു നാടും നഗരവും പോകുകയാണ്. എന്നും ഫുട്ബാളിനെ സ്നേഹിക്കുന്ന കേരളത്തിൽ ഓരോ ടീമുകളുടെ ആരാധകരും വാശിയേറിയ പ്രവർത്തങ്ങളാണ് തുടങ്ങിയത്. കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ പിന്തിരിപ്പൻ പ്രവർത്തനങ്ങളുമായി ആണ് പ്രാദേശിക ഭരണകർത്താക്കൾ രംഗത്തുവന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്നു കാണിച്ചുകൊണ്ട് മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നാണ് കല്പന. ഇതിനെതിരെ പ്രതികരിക്കുകയാണ് നടി രഞ്ജിനി. ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിക്കുന്നു. എന്നാണു താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ
‘പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോൾ സൂപ്പർതാരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുകയാണ്. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലോക വാർത്ത സൃഷ്ടിച്ചു… അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി. എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്…. ഇത് കേരളത്തിന് അഭിമാനമല്ലേ?’ – രഞ്ജിനി എഫ്ബിയിൽ കുറിച്ചത് ഇങ്ങനെ.