നയൻ‌താര തെന്നിന്ത്യൻ സിനിമാലോകത്ത് നേടിയെടുത്ത സമാനതകളില്ലാത്ത വിജയം മറ്റൊരു നടിയും നേടിയിട്ടില്ല എന്നുതന്നെ പറയാം. സത്യനന്തിക്കാടിന്റെ ‘മനസിനക്കരെ’യിൽ അഭിനയിക്കാൻ വന്ന മലയാളിത്തം തുളുമ്പുന്ന പെണ്ണിൽ നിന്നും ഇന്ന് സിനിമ ഒന്നിന് എട്ടുകോടി പ്രതിഫലം വാങ്ങുന്ന നയൻ താരയിലേക്കുള്ള യാത്ര പ്രയത്നത്തിന്റെയും ആത്മാര്ഥതയുടെയും കഠിനാധ്വാനത്തിന്റെയുമാണ്. സംവിധായകനായ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ച താരം ഇപ്പോൾ ഹണിമൂൺ തിരക്കുകളിൽ ആണ്.

ഇപ്പോൾ നയൻതാരയെ പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. നയൻതാരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്ന് ഇവർ പറയുന്നു. ‘ഒരു നടിയെന്ന ഭാവമൊന്നും അവർക്കില്ല. അവൾ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാൾ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം നയൻതാര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാൻ അവൾക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാൻ അവർക്കറിയില്ല. ഞാൻ മാറി നിന്നേക്കാം എന്നാണ് പറയുക’ ‘അത് എനിക്ക് അത്ഭുതമായിരുന്നു. കാരണം അവരുടെ സ്ഥാനം വെച്ച് അവർക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവർ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആൾക്കാരെ അവൾ മാറ്റി നിർത്തും. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരത്തിനാലാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാൻ അവർക്ക് പറ്റാത്തതിലാണ്,’ ശരണ്യ പൊൻവണ്ണൻ പറഞ്ഞു.

 

Leave a Reply
You May Also Like

അവസരങ്ങൾ പാഴാക്കാതെ, പുഞ്ചിരികൊണ്ടു ലോകം കീഴടക്കുന്ന രശ്‌മിക

എപ്പോഴും പുഞ്ചിരിക്കുന്ന സ്ത്രീകളുടെ മുഖം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. അവൾ ഒരു സാധാരണ സ്ത്രീയാണെങ്കിൽ പോലും,…

പ്രിയപ്പെട്ട ഋഷഭ് ഷെട്ടി, കാടുബെട്ടു ശിവയായോ ദൈവക്കോലമായോ മറ്റൊരു അഭിനേതാവിനെയും സങ്കൽപ്പിക്കാൻ കഴിയുന്നേയില്ല

Riyas Pulikkal ഒരു സിനിമയിൽ കഥാപാത്രമായി ഒരു അഭിനേതാവിന്റെ അഴിഞ്ഞാട്ടം കണ്ടാൽ എനിക്കൊരു പ്രശ്നമുണ്ട്, ആ…

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

ദുൽഖർ നായകനായ തെലുങ്ക് ചിത്രമാണ് സീതാരാമം. ആഗോള റിലീസായിആണ് ചിത്രം ആഗസ്ത് 5 ന് പ്രേക്ഷകരുടെ…

മനുഷ്യരിൽ കാണപ്പെടുന്ന രതിവൈകൃതങ്ങൾ അഥവാ ലൈംഗിക വൈകൃതങ്ങൾ ഏതെല്ലാം?

മനുഷ്യരിൽ കാണപ്പെടുന്ന രതിവൈകൃതങ്ങൾ അഥവാ ലൈംഗിക വൈകൃതങ്ങൾ ഏതെല്ലാം? ???? കടപ്പാട് :ഡോ. കെ പ്രമോദ്…