അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്, ഉമ എന്നിവരാണ് മാതാപിതാക്കള്‍.എറണാകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ദിലീപ് , കാവ്യമാധവന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചക്കരമുത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.
പിന്നീട് ജയറാം, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ച വെറുതെഅല്ല ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ശേഷം കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.ചേകവര്‍, ഫോര്‍ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് അഭിനയിച്ച മറ്റുമലയാള സിനിമകള്‍. കൂടാതെ പച്ച എന്ന പേരില്‍ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു.സിനിമകളെ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നൃത്താഭ്യാസവും പ്രദര്‍ശനവും നടത്തുന്നുന്നുണ്ട്.സനല്ദേവനാണ് ഭര്‍ത്താവ്.
ഇപ്പോൾ സരയുവിന്റെ ഒരു കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. ആഡംബര വിവാഹവും പെൺകുട്ടികളും എന്ന വിഷയത്തിലാണ് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. അച്ഛനമ്മാർ വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നുവെന്നും പെണ്‍കുട്ടികൾ സ്വന്തം അധ്വാനം കൊണ്ട് വിവാഹം നടത്തണമെന്നും താരം പറഞ്ഞു. മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കൽ ബുദ്ധിമുട്ടാണെന്നും അതിലുമൊക്കെ എളുപ്പം പെണ്‍കുട്ടികൾ മാറുന്നതാണെന്നും താരം തന്റെ കുറിപ്പിൽ പറയുന്നു. സാരയുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
“അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു???എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്.നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ,50,000ന്റെ സാരി വേണോ. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ. ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം…
അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ??? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല.അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?” – സരയു കുറിച്ചു