നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. നാടകവേദികളിൽ നിന്നുമാണ് സിജി സിനിമയിലേയ്ക്കെത്തുന്നത്. പനോരമ ടിവി, കൈരളി ചാനൽ, ജയ് ഹിന്ദ് ടിവി എന്നീ ചാനലുകളിൽ ആങ്കറിംഗ് ചെയ്തപ്പോളും ജനയുഗം പത്രത്തിൽ ജോലി ചെയ്തപ്പോളുമുണ്ടായ സൗഹൃദങ്ങളാണ് സിജിയ്ക്ക് സിനിമാപ്രവേശനത്തിന് സഹായകരമായത്. 2009ൽ “ഏറനാടിൻ പോരാളി” എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിജി പ്രദീപ് ചലച്ചിത്ര ലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം ലൂമിയർ ബ്രദേഴ്‌സ്, കന്യക ടാക്കീസ്, ഇളയരാജ, ഭാരതപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സിജി അഭിനയിച്ചു.

കൂടാതെ ഛായാമുഖി, ഉണരൂ, ഗ്രാഫ്, പരോൾ, പകലുകളുടെ റാണി, ആലിമിന്റെ തട്ടുകട, കാമ്പ്, Tale of a wind, The hurt, ഹാജ, തണലിടങ്ങൾ എന്നിവയുൾപ്പെടെ ഇരുപതോളം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡൽഹി ഭാരത് രംഗ് മഹോത്സവ്, പൃഥ്വി തിയേറ്റർ ഫെസ്റ്റിവൽ മുംബൈ, Itfolk കേരള തിയേറ്റർ ഫെസ്റ്റിവൽ തുടങ്ങിയ നാഷണൽ ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലുകളിലും സിജി നിരവധി തവണ പെർഫോം ചെയ്തിട്ടുണ്ട്.

ജി സി സി റേഡിയോ ഡ്രാമ ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിക്കുള്ള അവാർഡ്, പി ജെ ആന്റണി മെമ്മോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അഭിനയത്തിനു സ്‌പെഷ്യൽ ജൂറി അവാർഡ്, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് അവാർഡ് (സി സി ആർ ടി ജൂനിയർ ഫെല്ലോഷിപ്പ്( ഫോർ തിയേറ്റർ ) എന്നിവ നേടിയിട്ടുള്ള സിജി പ്രദീപ് 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മണിലാൽ സംവിധാനം ചെയ്ത ഭാരതപ്പുഴ എന്ന സിനിമയിലൂടെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും കരസ്ഥമാക്കി.

Leave a Reply
You May Also Like

ചുവപ്പ് സാരിയിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടി. എന്തൊരു അഴകെന്ന് ആരാധകർ.

മലയാളത്തിൽ മമ്മൂട്ടിയോട് ആണ് എല്ലാവരും പ്രായം പുറകോട്ട് ആണോ പോകുന്നത് ചോദിക്കുക. എന്നാൽ ഇനിയിപ്പോൾ ആ ചോദ്യം നടി ദിവ്യ ഉണ്ണിയോടും ചോദിക്കേണ്ടിവരും.

കമൽഹാസന്റെയും ഷീലയുടെയും പ്രണയ-കാമ രംഗങ്ങൾ, ‘വിഷ്ണുവിജയം’ കമലിന്റെ സ്ഥാനം ഉറപ്പിച്ച സിനിമ

എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിഷ്ണു വിജയം. ഷീല,…

തൻറെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വെളിപ്പെടുത്തി അഞ്ജലി അമീർ.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി അമീർ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വനിതയാണ് അഞ്ജലി.

കുറുപ്പിന്റെ ടോട്ടൽ ബിസിനസ് നൂറു കോടി കടന്നിരിക്കുകയാണ്

ദുൽഖർ സൽമാന്റെ കുറുപ്പ് കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് . 1500…