മലയാളത്തിലെ അറിയപ്പെടുന്ന ടെലിവിഷൻ നടിയാണ് സുചിത്ര നായർ. ഇന്ത്യയിലെ തിരുവനന്തപുരത്താണ് സുചിത്ര ജനിച്ചത്. കഴിഞ്ഞ 9 വർഷമായി മോഹിനിയാട്ടം പരിശീലിക്കുന്ന അവർ മയിൽപീലി അവാർഡും നിർത്യചൂഡാമണി അവാർഡും നേടിയ നീനാ പ്രസാദിൽ നിന്നാണ് മോഹിനിയാട്ടം പഠിച്ചത്.

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ വേഷത്തിലാണ് സുചിത്ര തകര്‍ത്തഭിനയിച്ചതെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. മുമ്പ് തന്റെ പ്രണയത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഒരു പാവമാണെന്ന് സുചിത്ര പറയുന്നു.

ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയിരുന്നു.പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും താന്‍ പ്രണയിക്കുന്നുവെന്നും നടി പറയുന്നു. പ്രണയം ഇല്ലെന്നു പറയുന്നവര്‍ കള്ളന്മാരാണെന്നും തന്റെ ആദ്യ പ്രണയം ഡാന്‍സിനോടായിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.

തന്നെ ചിലര്‍ പ്രണയിച്ച ശേഷം പറ്റിച്ചു പോയിട്ടുണ്ടെന്നും മറ്റു ചിലരെ താന്‍ പറ്റിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ”വീട്ടില്‍ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല” താരം പറയുന്നു.തന്നെ അറിയുന്ന ഒരാള്‍ ജീവിതത്തില്‍ വരണം എന്ന് ആഗ്രഹമുണ്ട്. ചില്ലു കൂട്ടില്‍ ഇട്ടു വയ്ക്കാത്ത ഒരാള്‍ ആകണം അതെന്ന് ആഗ്രഹമുണ്ട്. അതേ സമയം ഒട്ടെറെ വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും എന്നാല്‍ അവരുടെ ഡിമാന്റുകള്‍ അഗീകരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നും നേരത്തെ നടി പറഞ്ഞിരുന്നു.

പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു.താന്‍ ജീവിതത്തില്‍ ഏറ്റെവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെടുത്തുന്നത്.

ബി​ഗ് ബോസിൽ പങ്കെടുത്ത സമയത്ത് നടൻ കുട്ടി അഖിലുമായി സുചിത്രയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ആ സമയത്ത് ഇരുവരെയും കൂട്ടിച്ചേർത്ത് നിരവധി ​ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ എവിക്ടായി പുറത്ത് വന്നശേഷം അത്തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുകയും ചെയ്തിരുന്നു സുചിത്രയും അഖിലും.

സുചിത്രയ്ക്ക് ഹൗസിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ലഭിച്ച ഏറ്റവും നല്ല രണ്ട് സുഹൃത്തുക്കളായിരുന്നു അഖിലും സൂരജും. ഇന്നും ആ സൗഹൃദം സുചിത്ര കാത്തുസൂക്ഷിക്കുന്നുണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി അഭിമുഖീകരിക്കുന്ന ഒരാളാണ് സുചിത്ര.ഒരിക്കൽ താൻ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം സുചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു. ആനീസ് കിച്ചണിൽ മുമ്പൊരിക്കൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര പ്രതികരിച്ചത്. ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഇഷ്ടം പോലെ ആലോചനകൾ വരുന്നുണ്ടെന്നും എന്തിനാണ് കല്യാണം കഴിക്കുന്ന ആളിന്റ ജീവിതം നശിപ്പിയ്ക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് വിവാ​ഹത്തെ കുറിച്ച് താരം സംസാരിച്ച് തുടങ്ങിയത്.

എനിക്ക് വരുന്ന ആലോചനകൾ അല്ലെങ്കിൽ വരുന്ന ആളുകൾ ഒക്കെയും വന്ന് കുറച്ച് സംസാരിച്ച് കഴിഞ്ഞ് നിശ്ചയമൊക്കെ ഉറപ്പിക്കുന്ന സമയം ആകുമ്പോഴേക്കും അവരുടെ ഡിമാന്റുകൾ തുടങ്ങും.”ആദ്യം നൃത്തം അവസാനിപ്പിക്കണം. അഭിനയം നിർത്തണം എന്നൊക്കെയാകും. അഭിനയം ഞാൻ നിർത്താൻ റെഡിയായേക്കാം. എന്നാൽ ഡാൻസ് നിർത്തണമെന്ന് പറയരുത്. അങ്ങനെ പറഞ്ഞാൽ അവിടെ അഭിപ്രായവ്യത്യാസമാകും. കാരണം കുഞ്ഞിലെ മുതൽ ഞാൻ ഡാൻസിന് വേണ്ടി ജീവിക്കുന്ന ആളാണ്.’

‘അവർ പറയുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഡാൻസുമായി ഇറങ്ങി നടക്കുന്ന ഒരു വൈഫ് അവർക്ക് വേണ്ട എന്നാണ്. വീട്ടിലെ കുടുംബിനി ആയിരിക്കുന്ന ആളെയാണ് വേണ്ടതെന്നാണ് പറയുന്നത്. ഈ ഒരു ഫീൽഡിൽ നിൽക്കുന്ന ആളുകളുടെ എല്ലാം കുടുംബം നല്ല രീതിയിൽ പോകുന്നുണ്ടോ എല്ലാം ഡിവോഴ്സായി പോകുവല്ലേ എന്നൊക്കെയാണ് മറ്റൊരാൾ ചോദിച്ചത്.”ഞാൻ അപ്പോൾ തിരിച്ചുചോദിച്ചു… ഇതൊന്നും അല്ലാതെ വീട്ടിൽ ഇരിക്കുന്ന ആളുകൾ ഡിവോഴ്സ് ആകുന്നില്ലേയെന്ന്. മറ്റൊരാൾ പറഞ്ഞത് നിന്റെ മുഖം അല്ലെങ്കിൽ നിന്നെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടം അല്ലെന്നാണ്. കണ്ണ് നീ എഴുതരുത്. നിന്റെ കണ്ണ് എല്ലാവരും ശ്രദ്ധിക്കുന്നു എന്നാണ് മറ്റൊരാൾ പറഞ്ഞത്.’

‘ലിപ്സ്റ്റിക്ക് ഇടരുത് ചുണ്ട് ശ്രദ്ധിക്കും. മുടി അഴിച്ചിടരുത് മുടി എല്ലാവരും നോക്കുന്നുണ്ട് സാരി ഉടുക്കരുത് നിന്റെ ശരീരം നോക്കും എന്നൊക്കെയാണ് വരുന്നവരിൽ പലരും വെക്കുന്ന ഡിമാന്റുകൾ. എന്നാൽ ഈ പറയുന്ന ആളുകൾ യോ യോ ആയിട്ടാണ് നടക്കുന്നതെന്നും’, സുചിത്ര പറയുന്നു. മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വാലിബനിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. അതിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.

 

You May Also Like

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ…

വാൾട്ടയർ വീരയ്യയിലെ വീഡിയോ ഗാനം പുറത്തുവിട്ടു, ചിരഞ്ജീവിയുടെയും ഉർവ്വശി റൗട്ടേലയുടെയും അടിപൊളി ഡാൻസ്

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ…

ഒരുപാട് മനുഷ്യരെയും അവരുടെ ജീവിതത്തെയും മനസിന്റെ ക്യാൻവാസിൽ ആക്കുന്ന ജാഫർ ഇടുക്കി

Athul Shaju ഏതോ ഒരു ഇന്റർവ്യൂവിൽ കള്ളു കുടിക്കുമോ എന്ന ചോദ്യത്തിന് ജാഫർ ഇടുക്കി കള്ളിനേയും…

രശ്മിക മന്ദാനയുടെ ചുംബനരംഗം , രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ…