“ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം”, സുമ ജയറാമിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
30 VIEWS

മലയാള സിനിമ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം.മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവ് ഉദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സുമ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. ഇഷ്ടം, എന്റെ സൂര്യപുത്രി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതുമാണ്. 1988 ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് സുമയുടെ കടന്നുവരവ്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ സുമയുടെ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ സുമയെ കൂടുതൽ പരിചിതയാക്കിയത്.

പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയുടെ വേഷത്തിൽ വളരെ പക്വതയോടെ ഒരു പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. പ്രായം എത്രയായാലും അടിപൊളിയായി ജീവിക്കണമെന്ന് ആഗ്രഹമാണ് തനിക്ക് ഉള്ളതെന്നും ഒരിക്കലും തനിക്ക് ഇത്രയും പ്രായമായല്ലോന്ന് ഒരു ഭീതിയോ ഭയമോ തനിക്ക് ഉണ്ടാകാറില്ലന്നും ആണ് സുമ പറഞ്ഞിട്ടുള്ളത്.താരത്തിന് 48 ആമത്തെ വയസിൽ കുഞ്ഞുങ്ങൾ ജനിച്ചതും അമ്മയായ സന്തോഷമനുഭവിക്കുന്നതും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ താരം അറിയിച്ചിരുന്നു . ആരാധകരുമായി നിരന്തരം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് സുമ.

ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് സുമ ജയറാം.തന്റെ ആരാധകരുമായി സുമ സംവദിക്കുന്നതും വിശേഷങ്ങൾ പങ്കിടുന്നതുമെല്ലാം ഈ സോഷ്യൽ‌മീഡിയ വഴിയാണ്. ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ സോഷ്യൽമീഡിയ പോസ്റ്റ്. ആ പോസ്റ്റ് ആരാധകരിൽ വേദന ഉളവാക്കിയിരിക്കുന്നു

തന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയെക്കുറിച്ച് ആണ് ഇപ്പോൾ സുമ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വളരെ വേദനകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന തനിക്ക് പ്രേക്ഷകരുടെ പ്രാർത്ഥന ആവശ്യമാണെന്നും താരം പറയുന്നുണ്ട്. ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ എന്താണ് നടിയുടെ അസുഖമെന്ന് ഇതുവരെ സുമ തുറന്ന് പറഞ്ഞിട്ടില്ല. ചിത്രം വൈറൽ ആയതോടെ നിരവധി ആളുകളാണ് താരത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ചോദിച്ചു എത്തിയിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാമെന്നും എന്താണ് അസുഖമെന്നും ഒക്കെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ