സുവൈബത്തുൽ അസ്ലാമിയ എന്ന റിയൽ ലൈഫ് ജയഭാരതി …!
Moidu Pilakkandy
അതെ ജയജയജയഹേയിൽ ദർശന അവതരിപ്പിച്ച ജയഭാരതി എന്ന കഥാപാത്രം സത്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ വിപിൻ ദാസ് രൂപപ്പെടുത്തിയത് അസ്ലാമിയയുടെ ജീവിതത്തിൽ നിന്നാണ്. ജീവിതത്തിൽ ആരും തകർന്നുപോകുന്ന നിമഷത്തിൽ അതും പ്രതികൂല സാഹചര്യങ്ങളേ നേരിട്ട് സ്വയം കരുത്താർജിച്ച് ഉൾക്കരുത്തിൻ്റേയും മനോധൈര്യത്തിൻ്റേയും ഊതിക്കാച്ചിയ ചൂളയിൽ സ്വന്തമായി സംരംഭം തുടങ്ങി വിജയക്കൊടി പാറിച്ച് സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായി കേരളത്തിൻ്റെ അഭിമാനമായിമാറിയ സുവൈബത്തുൽ അസ്ലാമിയ. ജയജയജയഹേയിൽ നായിക ദർശന ബാങ്ക് ലോൺ എടുത്ത് കോഴിഫാം തുടങ്ങി ആണ് വിജയിക്കുന്നതെങ്കിൽ അസ്ലാമിയ ഒരു ബാങ്കിനേയും ആശ്രയിക്കാതെ സ്വന്തമായാണ് കേക്ക് ബിസിനസ് തുടങ്ങിയാണ് കൊറോണ സമയത്ത് തൻ്റെ ബിസിനസ് സംരംഭം വിജയിപ്പിച്ച് വൻതരംഗമായത്…!
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും മാതൃകയായ അസ്ലാമിയയെ “യുവ സംരംഭക” അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിക്കുകയുണ്ടായി . അതോടൊപ്പം ഈ വർഷത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡും അസ്ലാമിയയെ തേടിയെത്തുകയുണ്ടായി. അതിനുപുറമേ സിനിമയിലും നിരവധി ഓഫറുകൾ വന്നു. സംവിധായകൻ ഒമർ ലുലുവിൻ്റെ നിർബന്ധപ്രകാരം നായികാവേഷവും അസ്ലാമിയ സ്വീകരിച്ചു.
നാളെ ഡിസംബർ 30 ന് അസ്ലാമിയ നായികയായി അഭിനയിച്ച ആദ്യചിത്രം “നല്ല സമയം” തീയേറ്ററുകളിൽ റിലീസ് ആവുകയാണ്. തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ അസ്ലാമിയ ഫാൻസ് വൻ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. കാണുക വിജയിപ്പിക്കുക കഴിവുറ്റ അതീവ സുന്ദരിയായ ഈ കലാകാരിയേ..!
കേക്ക് ബിസിനസിനുപുറവേ മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് സ്വന്തമായി പ്രത്യേകം വികസിപ്പിച്ചെടുത്ത അസ്ലാമിയ സ്പെഷൽ ഫെയർനസ് ക്രീമും ഇപ്പോൾ വിപണിയിൽ എത്തിച്ച് ബിസിനസ് വിപുലീകരിച്ചിരിക്കയാണ് ഈ യുവസംരംഭക.
സ്വന്തം സൗന്ദര്യരഹസ്യങ്ങൾ സമൂഹത്തിനും പകർന്നു നൽകുക എന്ന വലിയ ഉദ്യമമാണ് ഇതിലൂടേ ഈ സുരസുന്ദരി മുന്നോട്ട് വെയ്ക്കുന്നത്. സിനിമയിൽ ഇനിയും ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് അഭിനയരംഗത്തും സജ്ജീമാകാൻ ഒരുങ്ങുകയാണ് ഈ ബഹുമുഖപ്രതിഭ. നല്ല സമയം അതിൻ്റെ തുടക്കമാകട്ടെ എന്ന് നാം ഓരോരുത്തർക്കും അസ്ലാമിയക്ക് ആശംസകൾ നേരാം..!