അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. നയാഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആലിബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ താരം അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ് : മഹാരാജാ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2, ദബാങ് 3 തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം