“എന്റെ ചിത്രങ്ങളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണാതെ നിങ്ങള്‍ക്ക് എന്നെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ല” , ഉർഫി ജാവേദ് തന്നെ വിമർശിച്ച ബിജെപി നേതാവിന് കൊടുത്ത മറുപടി
നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ച ബിജെപി മഹിളാ മോര്‍ച്ച നേതാവ് ചിത്ര വാഗിന് മറുപടി നൽകുകയാണ് ഉർഫി. മുംബൈ തെരുവുകളില്‍ ഉർഫി ജാവേദ് നഗ്നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ വിമര്‍ശനം. താരം ഗ്ലാമറസ് വേഷത്തില്‍ കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ചിത്രയുടെ പ്രതികരണം. എന്നാൽ വിമർശനത്തിന് താരം മറുപടി നൽകിയിരിക്കുകയാണ്. നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്ക്കെതിരെ പീഡനാരോപണമുണ്ടായപ്പോഴൊന്നും നിങ്ങൾ സ്ത്രീകള്‍ക്കു വേണ്ടി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ ആസ്തി വെളിപ്പെടുത്താൻ തയ്യാറായാൽ താൻ വിചാരണകൂടത്തെ ജയിലിൽ പോകാൻ തയ്യാർ എന്നും തന്റെ സ്വകാര്യ ഭാഗങ്ങള്‍ തുറന്നു കാണിക്കാത്ത സാഹചര്യത്തിൽ നിങ്ങള്‍ക്ക് എന്നെ ജയിലില്‍ അടക്കാന്‍ സാധിക്കില്ലെന്നും ആണ് ഉര്‍ഫി പറയുന്നത്. ഉർഫിയുടെ വാക്കുകൾ ഇങ്ങനെ …
”കാലാകാലങ്ങളില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്ക്കെതിരെ പീഡനാരോപണമുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ജയിലില്‍ പോകാന്‍ തയ്യാറാണ്.എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. ഒരു രാഷ്ട്രീയക്കാരന് എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക.” അശ്ലീലത, നഗ്നത എന്നിവയുടെ നിര്‍വചനം വ്യക്തികളില്‍ നിക്ഷിപ്തമാണ്. എന്റെ ചിത്രങ്ങളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണാതെ നിങ്ങള്‍ക്ക് എന്നെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ല. ഇത്തരം ആളുകള്‍ ഇത് ചെയ്യുന്നത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ്” – എന്നാണ് ഉര്‍ഫി പറയുന്നത്.
**