മുതിർന്ന നടി വീണ കപൂറിനെ (74 )സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകൻ സച്ചിന് കപൂര്‍ ബേസ് ബോള്‍ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.. സ്വത്തിന്റെ പേരിൽ അമ്മയും മകനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു . പന്ത്രണ്ടുകോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ ശ്രമിച്ചു എന്നും അതുകാരണമാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. മകൻ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. ഫോണിൽ കിട്ടാതായതോടെ അമ്മയെ കാണുന്നില്ലെന്ന വിദേശത്ത് കഴിയുന്ന മറ്റൊരു മകന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഫ്ലാറ്റിൽ വീണയുടെ ഫോണും, സചിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.. പൊലീസ് അന്വേഷണത്തില്‍ നടിയെ മകന് കൊലപ്പെടുത്തി മൃതദേഹം റായ്ഗഡ് ജില്ലയിലെ മാതേരനിനടുത്തുള്ള നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് കണ്ടെത്തി. നടിയുടെ മകന് സച്ചിന് കപൂര്‍ (43), സഹായി ഛോട്ടു എന്ന ലാലു കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ