Connect with us

രണ്ടാംഭാഗം ഇറങ്ങുമ്പോഴെങ്കിലും ഡബ്ബിങ് ടീം ബാംഗ്ലൂര് മാറ്റി കൊച്ചിയാക്കണമെന്ന് ആഗ്രഹിക്കുന്നു

മലയാളികളും തമിഴൻമാരും തെലുങ്കന്മാരും ഹിന്ദിക്കാരും കൊണ്ടാടിയ സിനിമയാണ് കന്നഡ ഭാഷയിൽ നിന്നും എത്തിയ കെജിഎഫ്. ഒരു കന്നഡ സിനിമയ്ക്ക് ആദ്യമായിട്ടായിരിക്കും അന്യദേശങ്ങളിൽ ഇത്രയും ആരാധകരും സപ്പോർട്ടും

 2 total views

Published

on

Ad Waìth

കെജിഎഫ് Spoiler Alert

മലയാളികളും തമിഴൻമാരും തെലുങ്കന്മാരും ഹിന്ദിക്കാരും കൊണ്ടാടിയ സിനിമയാണ് കന്നഡ ഭാഷയിൽ നിന്നും എത്തിയ കെജിഎഫ്. ഒരു കന്നഡ സിനിമയ്ക്ക് ആദ്യമായിട്ടായിരിക്കും അന്യദേശങ്ങളിൽ ഇത്രയും ആരാധകരും സപ്പോർട്ടും സംഗതികളുമൊക്കെ.. ഈ പടത്തിലൂടെ യാഷ് അണ്ണനും പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്കുയർന്നു.. അധികം കുറ്റമോ കുറവുകളോ തിരുത്തലുകളോ ഒന്നും പറയാനില്ലാത്ത ഒരു പെർഫെക്ട് മാസ്സ് ആക്ഷൻ ഫ്ലിക്ക്.. അതാണ് കെജിഎഫ്.

എന്നാൽ ഞാൻ ഇനി പറയാൻ പോവുന്നത് നിങ്ങളാരും അങ്ങനെ ശ്രദ്ധിക്കാത്ത, പടം ഡബ്ബ് ചെയ്യുമ്പോൾ അണിയറ പ്രവർത്തകർ നിർബന്ധമായും ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു കാര്യം ആണ്. അത് വേറൊന്നും അല്ല.. കൊച്ചി..! സാധാരണയായി തമിഴ് പടങ്ങളും തെലുങ്ക് പടങ്ങളുമൊക്കെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു വിടുമ്പോൾ ആ സിനിമകളിലെ സ്ഥലങ്ങൾ കേരളത്തിലെ സ്ഥലങ്ങൾ ആക്കാൻ ശ്രദ്ധിക്കാറുണ്ട്.. എന്നാൽ ഈ പടത്തിന്റെ അണിയറപ്രവർത്തകർ ആ ഒരു മോസ്റ്റ് എക്സിക്യൂട്ടഡ് ഇമ്പോർട്ടന്റ് ആയ കാര്യം അവഗണിച്ചിരിക്കുന്നു..! അവർ ഈ കെജിഎഫ് എന്ന പേരിൽ ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന സ്വർണ ഖനിയുടെ കഥ പറയുന്ന ചിത്രം കേരളത്തിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുമ്പോൾ ആ കെജിഎഫ് കൊച്ചിയിലേക്ക് പറിച്ചു നടണമായിരുന്നു.

Rocking Star' Yash and director Prashant Neel on the making of 'KGF'കർണാടകയിലെ ഒരു ഖനിയിൽ നടക്കുന്ന കഥയിലെ വില്ലനും വില്ലന്റെ മല്ലന്മാരും ഖനിയിലെ 20000 തൊഴിലാളികളും എല്ലാവരും മലയാളികൾ..! അല്ലെങ്കിലും നിങ്ങൾക്കൊന്നു ചിന്തിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.. കന്നഡ സംസാരിക്കുന്ന ബാംഗ്ലൂരിലും മുംബൈയിലെ അധോലോകത്തും എവിടുന്നാണ് ഇതിനുമാത്രം മലയാളികൾ.. ഇതാണ് ഈ സിനിമ കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ അതിന്റെ ഇതിവൃത്തം കൊച്ചിയിലേക്ക് മാറ്റേണ്ട ആവശ്യകതയെ പറ്റി ഞാൻ പറഞ്ഞത്. തമിഴന്മാരും തെലുങ്കൻമാരും ഒരിക്കലും വിട്ടുപോവാത്ത കാര്യമാണ് കന്നഡിഗർ പുല്ലുവില കല്പിച്ചത്.

ചെന്നൈയും ഹൈദരാബാദും മുംബൈയും, എന്തിന് അനക്കോണ്ട മലയാളത്തിലേക്ക് ആക്കുമ്പോൾ അമേരിക്കയിൽ കിടക്കുന്ന വാഷിങ്മെഷീൻ വരെ ഇങ്ങു കേരളത്തിൽ കൊച്ചിയായ ചരിത്രമേയുള്ളൂ.. എന്നിട്ടാണ് ആ കന്നഡിഗർ നമ്മളോട് ഈ ചതി ചെയ്തത്.. ഈ പടമൊക്കെ കേരളത്തിൽ ഓടിയതോർത്ത് ഇന്ന് അൽഭുതം തോന്നുന്നു.ഇതിന്റെ രണ്ടാംഭാഗം ഇറങ്ങുമ്പോഴെങ്കിലും ഡബ്ബിങ് ടീം ബാംഗ്ലൂര് മാറ്റി കൊച്ചിയാക്കണമെന്ന് ആഗ്രഹിക്കുന്നു… (സംവിധായകൻ കാണും വരെ ഇതു share ചെയ്യുക )

 3 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment18 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement