ബാബരി മസ്ജിദിൽ സ്വയം ഭൂവായ വിഗ്രഹങ്ങൾ സരയൂ നദിയിലേക്കു വലിച്ചെറിയാൻ നിർദ്ദേശിച്ച നെഹ്രുവിന്റെ വാക്കുകൾ കോൺഗസ് തള്ളിക്കളഞ്ഞതിൽ നിന്നാണു ഇന്ത്യയിൽ വർഗീയതയുടെ തുടക്കം കുറിച്ചത്

286
Adambulan Basheer
കൊങ്ങിക്കും സംഘിക്കും കഴുത്തിൽ ചുറ്റുന്ന ഷാളിൽ മാത്രമെ പലപ്പോഴും വ്യത്യാസം കാണാറുള്ളൂ. അതുകൊണ്ടു തന്നെ മടയിൽ നിന്നു ചാടിയാൽ വലയിലേക്കും വലയിൽ നിന്നു ചാടിയാൽ മടയിലേക്കും മാത്രമാണു അവരുടെ ചാട്ടം. ബിജെപിക്കു ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലൊക്കെ അവർക്കു മന്ത്രിസഭയുണ്ടാക്കാൻ കൂറുമാറി കൊടുത്ത ചരിത്രമാണ് കോൺഗ്രസിന്റേത്. മതേതരത്വത്തിന്റെ വക്താക്കളായി ചമഞ്ഞു വിഭാഗീയതക്കു കൂട്ടുനിന്നതു കൊണ്ടാണ് കോൺഗ്രസിനു അതിന്റെ മതേതരത്വ മുഖം നഷ്ടമായത്.
ബാബരി മസ്ജിദിൽ സ്വയം ഭൂവായ വിഗ്രഹങ്ങൾ സരയൂ നദിയിലേക്കു വലിച്ചെറിയാൻ നിർദ്ദേശിച്ച നെഹ്രുവിന്റെ വാക്കുകൾ കൊണ്ഗ്രെസ്സ് തള്ളിക്കളഞ്ഞതിൽ നിന്നാണു ഇന്ത്യയിൽ
വർഗീയതയുടെ തുടക്കം കുറിച്ചത്. സംഘ് പരിവാർ ആവശ്യപ്പെട്ട ശിലാന്യാസം അനുവദിച്ചു കൊണ്ടാണ്‌ കൊണ്ഗ്രെസ്സ് ഒരു മതവിഭാഗത്തെ സ്വാധീനിക്കാൻ ശ്രമിച്ചതു. അദ്വാനിയുടെ രഥയാത്ര തടഞ്ഞു കൊണ്ടായിരുന്നു വിപി സിംഗ് സര്ക്കാര് അതിനെ നേരിട്ടത്. താമസിയാതെ ബിജെപിയും കോണ്ഗ്രസ്സും കൈകോര്ത്തു പിടിച്ചു കൊണ്ടു മണ്ഡൽ മസ്ജിദ് പ്രശ്നത്തിൽ ആ സര്ക്കാരിനെ താഴെ ഇറക്കി.
കൊണ്ഗ്രെസ്സ് അധികാരത്തിൽ വന്നപ്പോൾ സംഘപരിവാറിനോട് അനുഭാവം കാട്ടി ബാബരി മസ്ജിദു പൊളിക്കാൻ ഒത്താശ ചെയ്തു കൊടുത്തു. 16 ഭാഷ അറിയാമായിരുന്ന നരസിംഹറാവു എതെങ്കിലും ഒരു ഭാഷയിൽ അരുതേ എന്നു പറയാതെ ബിജെപിക്കു സൗകര്യം ചെയ്തു കൊടുത്തപ്പോൾ ന്യൂനപക്ഷ സംരക്ഷണം കോൺഗ്രസ്സിൽ വ്യർത്ഥമാണെന്നു മനസിലാക്കി ഒരു സംഘ്‌ പരിവാർ പ്രധാനമന്ത്രിയിൽ താൻ ലജ്ജിക്കുന്നു, രാജിവച്ചു പുറത്തു പോവൂ എന്നു പറഞ്ഞതിന് പാര്ട്ടി സ്ഥാപക നേതാവിനെ ന്യൂനപക്ഷ പാർട്ടിയിൽ നിന്നു പുറത്താക്കിയതിന് പാരിതോഷികമായി ഒരു സഹമന്ത്രിസ്ഥാനം സ്വീകരിച്ചു മസ്ജിദ് ധ്വംസനത്തോട് ഒത്തു തീർപ്പാവുകയായിരുന്നു.
അതിനു ശേഷം അഴിമതിയുടെ കുംഭമേളയായിരുന്നു. ശർക്കരകുടത്തിൽ കയ്യിട്ടു നക്കിയപ്പോൾ തിരഞ്ഞെടുപ്പു വരാനുണ്ടെന്നു വിസ്മരിച്ചു. തിരഞ്ഞെടുപ്പു നടന്നപ്പോൾ നിലം തൊടാതെ സംഘപരിവാർ A ടീം അധികാരത്തിൽ വന്നു. നോട്ടു നിരോധനം നടപ്പാക്കി രാജ്യത്തെ 25 വർഷത്തേക്ക് പുറകിലേക്ക് തള്ളിയപ്പോൾ അതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പ്രതികരിക്കുന്നതിനു പകരം മറ്റുളളവരുടെ പ്രതിഷേധത്തിൽ 5 വര്ഷം കഴിയുമ്പോൾ കുടുംബം നോക്കി ജനങ്ങൾ തങ്ങളെ പ്രധാനമന്ത്രിയാക്കും എന്നു കരുതി മൗനം പാലിച്ചു.
ജനവികാരം ബിജെപിക്കു എതിരാണ്. അതു മറികടക്കുവാൻ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിൽ അവർ കൃത്രിമം കാട്ടുമെന്നു ആം ആദ്‌മി പാര്ട്ടി ഡല്ഹി നിയമസഭയിൽ ഔദ്യോഗികമായി ലൈവ് ആയി പ്രക്ഷേപണം ചെയ്‌തു കാണിച്ചു കൊടുത്തപ്പോൾ ആപ് എന്ത് കോപ്പ് എന്ന്‌ പറഞ്ഞു കൊണ്ഗ്രെസ്സ് അതിനോടു മുഖം തിരിച്ചു.
പൊതു തിരഞ്ഞെടുപ്പു നടന്നപ്പോൾ ചൗകീദാർ ചോർ ഹേ എന്നു വിളിച് കൂവി രാഹുൽ ഗാന്ധി നാടുനീളേ പാഞ്ഞു നടന്നപ്പോൾ അതൊന്നു ഏറ്റു വിളിക്കാൻ കോണ്ഗ്രസില് നിന്നു ഒരു അണ്ടനും അടകോടനും വന്നില്ല. ഇപ്പോൾ ഭൂരിപക്ഷ വര്ഗ്ഗീയത മുതലെടുക്കലാണ് ബുദ്ധി എന്നു പറഞ്ഞു കൊടുത്തു കൊണ്ഗ്രെസ്സ് നേതാക്കൾ എ സി റൂമിൽ മന്ത്രിക്കുപ്പായം തുന്നി കാത്തിരുന്നു. ഫലപ്രഖ്യാപനം വന്നപ്പോൾ പ്രധാനമന്ത്രി നിലം തൊടാതെ 52 സീറ്റുമായി വീണിതല്ലൊ കിടക്കുന്നു ധരണയിൽ.
തോൽവി അവലോകനം ചെയ്തപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തിയതിന് ഭൂരിപക്ഷ വോട്ടുകൾ കിട്ടിയില്ല, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പിന്നിൽ പ്രവര്ത്തിച്ചത് പുറത്താരുമല്ല എന്റെ ചുമരുകൾക്കിടയിലുള്ള കടൽ കിഴവന്മാർ മാത്രമാണെന്ന് പറഞ്ഞു വിശ്വസിക്കാൻ പറ്റാത്ത ഈ ഉപജാപകസംഘത്തിൽ നിന്നു പുറത്തു പോവുകയാണെന്ന തുറന്നു പറഞ്ഞു നേത്രുത്വത്തിൽ നിന്നു പുറത്തു പോയി.
ഇന്നു നയിക്കാൻ നേതാവില്ലാത്ത ഒരു പ്രസ്ഥാനമായി കൊണ്ഗ്രെസ്സ് മാരിയപ്പോൾ ബിജെപിക്കു മന്ത്രി സഭയുണ്ടാക്കാൻ കേവല ഭൂരിപക്ഷമില്ലാത്തിടത്തു അതുണ്ടാക്കി കൊടുക്കലാണു കോൺഗ്രസിന്റെ അറിയപ്പെടുന്ന രാഷ്ടീയ പ്രവര്ത്തനം. തന്റെ വിശ്രമ വേളകൾ വിദേശ രാഷ്ട്രങ്ങളിൽ ചിലവഴിക്കലുമാണ് രാഹുലിന് വിനോദം. ഈ കോൺഗ്രസ്‌ നേതാക്കളോടൊപ്പം സംഘ പരിവാറിന് ഓശാന പാടുന്നതിനേക്കാൾ രാഹുലിന് അഭികാമ്യം വിദേശ വിനോദം തന്നെ.
ഇതിനിടയിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ഒരു പഞ്ചായത്തു വാർഡിലും പോലും മത്സരിക്കാൻ കെൽപ്പില്ലാത്ത കൊണ്ഗ്രെസ്സ് ആം ആദ്മിക്കെതിരെ
മത്സരിക്കുകയാണ് പോലും. വെള്ളം വൈദ്യൂതി, പാർപ്പിടം, യാത്ര സൗകര്യം , വൈഫൈ , അരോഗ്യ ചികിത്സ തുടങ്ങി നിരവിധി സേവനങ്ങൾ സൗജന്യമാക്കിയ കെജ്രിവാൾ സർക്കാരിനനെതിരെ. എന്തിനാണെന്നോ , പൗരത്വ ബില്ലിന്നെതിരെ ലോക്സഭയിലും രാജ്യസഭയിലും അതിനെതിരെ സംസാരിച്ചു എതിർത്ത് വോട്ടുചെയ്യുകയും ചെയ്ത പാർട്ടി എന്തുകൊണ്ടു 70 സെക്രെട്ടറിമാരെയും മുൻനിരയിൽ നിരത്തി തെരുവു മാർച്ചു നടത്താത്തതിന്.
തങ്ങളുടെ നേതാക്കളെയും ജനപ്രതിനിധികളെയും അണികളെയും ഒരു നേതൃത്വത്തിന് കീഴിൽ അണി നിരത്താൻ കഴിയാത്ത ജനസ്വാധീനം നഷ്ടപ്പെട്ട കോൺഗ്രസ്സും അവരുടെ ഓർബിറ്റും ഒരു ജനകീയ നായകനെ അവരുടെ ചെൽപ്പടിക്ക് കീഴെ നിൽക്കണമെന്ന് പറഞ്ഞാൽ ന്റെ പ്പൂപ്പന്റെ ആന കുഴിയാന ആയിരുന്നു എന്നത് ഒരു തിരിച്ചറിവാകണം. അല്ലെങ്കിൽ ബിജെപിയുമായി EVM ഒത്തു തീർപ്പുണ്ടാക്കണം. അല്ലെങ്കിൽ ഉള്ളിക്കു ഈ വിധം വില ഉയർന്നിരിക്കുന്ന വേളയിൽ തങ്ങളുടെ ശിങ്കിടികളോട് ഉള്ളിയിൽ പോയി തൂറാൻ പറഞ്ഞാൽ അതു പൊതു ജനത്തിനു ഒരു ആശ്വാസമായേക്കാം.