ട്രംപിന്റെ ഭാര്യക്ക് ഗുജറാത്തിനേക്കാൾ താല്പര്യം ഡെൽഹിയോട് തോന്നാൻ കാരണം?

0
331
Adambulan Basheer
ട്രംപിന്റെ ഭാര്യക്ക് ഗുജറാത്തിനേക്കാൾ താല്പര്യം ഡെൽഹിയോട് തോന്നാൻ കാരണം? ഗുജറാത്തിൽ ചേതനയില്ലാത്ത പ്രതിമയാണ് കാണാനുള്ളത്. ഡൽഹിയിൽ ജീവിതം തുടിക്കുന്ന വിദ്യാലയങ്ങളാണ് കാണാനുള്ളത്.ഇത് ജാസ്മിൻ ഷാ. ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഡി ഡി സി ചെയർപേഴ്സണായി അരവിന്ദ് കെജ്‌രിവാൾ ഈ യുവാവിനെയാണ് വീണ്ടും നിയമിച്ചത്. ഇദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് വെറുതെ ഒന്ന് നെറ്റിൽ തപ്പി നോക്കി. കിട്ടിയ വിവരങ്ങൾ ഇതാണ്.
മദ്രാസ് ഐ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം. മദ്രാസ് ഐ ഐ ടിയിൽ നിന്നും എം.ടെക് ബിരുദം. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷൻ & ഇൻറർനാഷനൽ മീഡിയയിലും എം ബി എ. പട്ടിണിക്കെതിരെ പ്രവർത്തിക്കുക എന്ന അമേരിക്കയിലെ എം ഐ ടി യൂണിവേഴ്സിറ്റി ആരംഭിച്ച പ്രോജക്ടിന്റെ സൗത്ത് ഏഷ്യൻ വിങ്ങിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അവിടെ നിന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 2018 ൽ ഡൽഹി സംസ്ഥാന സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കാൻ ക്ഷണിച്ചത്. എന്തു കൊണ്ടാണ് ഡൽഹി സംസ്ഥാന സർക്കാർ ലോകം ശ്രദ്ധിക്കുന്ന ഒരു ഭരണം കാഴ്ച വെക്കുന്നത് എന്നതിന്റെ ഒരു കാരണം, ഇത്തരം ആളുകളെ മുൻനിർത്തി ഭരണം നടത്തുന്നു എന്നതാണ്. നമ്മളാണെങ്കിൽ മക്കളെയും ബന്ധുക്കളെയും നിയമിച്ചു മാതൃകയാകും.