Featured
നമ്മുടെ ആരോഗ്യ വകുപ്പും സംവിധാനങ്ങളും മോശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ ചിത്രങ്ങൾ നോക്കിയാൽ മതി
പ്രബുദ്ധ’ മലയാളികളോടാണ്,
മഹാരാഷ്ട്രയിൽ ഇരുന്നുകൊണ്ടാണ് എഴുതുന്നത്..
കഴിഞ്ഞ രണ്ടാഴ്ചകാലമായി കൊറോണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ്
ദിവസവും 50-100 ഒപി ഉണ്ടാകാറുണ്ട് ip വേറെ..
143 total views

മഹാരാഷ്ട്രയിൽ ഇരുന്നുകൊണ്ടാണ് എഴുതുന്നത്..
കഴിഞ്ഞ രണ്ടാഴ്ചകാലമായി കൊറോണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ്
ദിവസവും 50-100 ഒപി ഉണ്ടാകാറുണ്ട് ip വേറെ..
ഈ സമയം വരെ ഇവിടുള്ള ജനങ്ങൾക് കോവിഡ് എന്താണെന്നോ എങ്ങനെ പ്രതിരോധിക്കണമെന്നോ, എന്ത് സേഫ്റ്റി മെഷർ എടുക്കണമെന്നോ എന്നൊന്നും പ്രാഥമിക അറിവ് പോലും ഇല്ല.. സർക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള യാതൊരു ഊർജിത പ്രവർത്തവും നടന്നിട്ടില്ല

ചുരുക്കി പറഞ്ഞാൽ ഇവർ ജീവിച്ചാലും മരിച്ചാലും ഭരണകൂടത്തിനു അത് ഒരു വിഷയമേ അല്ല
ദിവസവും ഇത്രയും രോഗികളെ പരിശോധിക്കുന്ന ഞങ്ങൾ ഡോക്ടർമാർക്ക് ഉപയോഗിക്കാൻ മാസ്കൊ, സാനിറ്റൈസറോ ഒന്നും തന്നെയില്ല
യാതൊരു സേഫ്റ്റി മെഷറും ഇല്ലാതെ ജീവൻ പണയം വച്ചാണ് രോഗികളെ ചികിത്സിക്കുന്നത്.
ഒട്ടുമിക്ക സംസ്ഥാനത്തെയും സ്ഥിതി ഇതൊക്കെ തന്നെയാണ് എന്ന് ഉത്തമ ബോധ്യം ഉണ്ട്..
ഇതേ മഹാരാഷ്ട്ര അടങ്ങുന്ന ഇന്ത്യയിലെ ഒരു കൊച്ച് സംസ്ഥാനത്താണ്
*ഒരു സർക്കാർ ആളുകളെ തിരഞ്ഞു പിടിച്ചു ടെസ്റ്റ് ചെയ്തു ചികിത്സക്ക് വിധേയമാക്കുന്നത്..
* 20000 കോടിയുടെ ദുരിതാശ്വാസ പാക്കേജ് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നത്
*ജനങ്ങൾകായി നേരിട്ടും പൊതുമേഖല സ്ഥാപനങ്ങൾ വഴിയും മറ്റ് യുവജന പ്രസ്ഥാനങ്ങൾ വഴിയും
മാസ്കുകളും സാനിറ്റൈസർകളും ലഭ്യമാക്കുന്നത്

*കൊറോണ മൂലം അംഗൻവാടികൾ അടച്ചാലും കുഞ്ഞുമക്കൾക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ഒരു സർക്കാർ ആണ് നമുക്ക് ഉള്ളത്..
* പനിയോ മറ്റു ലക്ഷണങ്ങളോട് ഉണ്ടെങ്കിൽ 1056 എന്ന നമ്പറിൽ വിളിച്ചാൽ വീട്ടിൽ ആംബുലൻസ് വന്നു കൂടി കൊണ്ടു പോകുന്ന ഒരു സർക്കാർ ഇവിടെ ഉണ്ട്.
* ലോക്ക്ഡൌൺ സംഭവിച്ചാൽ ഇവിടെ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് നിശ്ചയദാർഢ്യത്തോടെ പറയുന്നോരു ഭരണകൂടം നമുക്കുണ്ട്
തന്റെ ജനതക്കാവശ്യമായ എല്ലാ കാര്യങ്ങളിലും കരുതൽ കാണിക്കുന്ന ഒരു സർക്കാർ നമ്മളോട് ഒന്നേ അവശ്യപ്പെടുന്നുള്ളു
ദയവ് ചെയ്തു വീട്ടിലിരിക്കുക
കൈകൾ കഴുകുക

ഓരോ ദിവസത്തെ വാർത്ത സമ്മേളനത്തിലും എല്ലാ വാർദ്ധക്യ സഹജ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന 76 വയസ്സ് തികഞ്ഞ ആ മനുഷ്യൻ നമ്മോട് അപേക്ഷിക്കുന്നതും ഇത്രമാത്രം
ഈ സർക്കാരിന് പിന്നിൽ, ഈ ആരോഗ്യ വകുപ്പിന് പിന്നിൽ നമ്മൾ അണിനിരന്നില്ലെങ്കിൽ, അവർ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ, അവർക്ക് പിന്തുണ കൊടുക്കുന്നില്ലെങ്കിൽ, ചരിത്രം നമ്മെ ഒറ്റുകാരെന്നു വിശേഷിപ്പിക്കും
നമ്മളൊരു തോറ്റു പോയ ജനത ആയികൂടാ
നമുക്ക് വീട്ടിൽ ഇരിക്കാം
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കാം
കൊറോണയെ ഒറ്റക്കെട്ടായി തുരത്താം
* നമ്മുടെ ആരോഗ്യ വകുപ്പും സംവിധാനങ്ങളും മോശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ താഴെയുള്ള ചിത്രങ്ങൾ നോക്കിയാൽ മതി

(കൊറോണ കാലത്തെതല്ല )
144 total views, 1 views today
Continue Reading