ദൈവം ചെയ്താൽ ലീല…നുമ്മള് ചെയ്താൽ അവിഹിതം

215

Adharsh Arsh

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി.എന്നാൽ ഭാരതീയ സംസ്കാരത്തിനും വിവാഹ ജീവിത രീതിക്കും വിരുദ്ധമായ വിധിയെന്ന് ചില പണ്ഡിതർ…!

ഇനി നമുക്ക് ഭാരതീയ സംസ്കാരത്തിലെ വിശുദ്ധ ലൈംഗിക പാരമ്പര്യത്തിലേക്ക് കടക്കാം.വിചിത്ര വീരൃന്റെ രണ്ട് ഭാര്യമാരായിരുന്നു. അംബികയും അംബാലികയും. ചോരത്തിളപ്പുളള മദാലസകളുമായി ഏഴ് വർഷം മദിച്ചു ജീവിച്ച വിചിത്ര വീര്യൻ മക്കളില്ലാതെ ചരമഗതി പ്രാപിച്ചപ്പോൾ സഹോദരനായ വ്യാസൻ അംബികയുമായി വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു…! അങ്ങനെയാണ് ധൃതരാഷ്ട്രർ ജനിച്ചത്.പിന്നീട് വ്യാസൻ അംബാലികയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ പാണ്ഡുവും ജനിച്ചു.ഒടുവിൽ അംബികയുടെ ദാസിയുമായും ബന്ധപ്പെട്ടു. അങ്ങനെ വിദുരരും ജനിച്ചു (മഹാഭാരതം).

എന്താ, അത്ര മോശമാണോ നമ്മുടെ പാരമ്പര്യം? ഇനി കുന്തിയിലേക്ക് വരാം. വിവാഹത്തിന് മുമ്പ് കുന്തിക്ക് സൂരൃനിൽ പിറന്ന മകനാണ് കർണ്ണൻ. അതിന് ശേഷം പാണ്ഡുവിനെ വിവാഹം ചെയ്തു.പാണ്ഡുവിന് കുട്ടികൾ ഉണ്ടാകാത്തതുകൊണ്ട് കുന്തിയും യമധർമ്മനും തമ്മിൽ ബന്ധപ്പെട്ട് യുധിഷ്ഠിരനും, വായു ദേവനുമായുളള ബന്ധത്തിൽ ഭീമനും, ഇന്ദ്രനുമായുളള ബന്ധത്തിൽ അർജ്ജുനനും ജനിച്ചു.പാണ്ഡുവിന്റെ മറ്റൊരു ഭാര്യ മാദ്രി ഒരു ദിവസം തന്നെ രണ്ട് അശ്വിനി ദേവന്മാരുമായി ബന്ധപ്പെട്ടപ്പോൾ ഒറ്റ പ്രസവത്തിൽ രണ്ട് കുട്ടികൾ…! അതാണ് നകുലനും സഹദേവനും.

എല്ലാം വിവാഹേതര ബന്ധം.ഇതൊക്കെ മഹാഭാരതം പറയുന്നതാണ് കേട്ടോ.. അപ്പോൾ സൂപ്രിം കോടതി വിധി ഭാരത വിരുദ്ധമോ…? ഇനിയും പറയാനുണ്ട്.ഗൗതമ മുനിയുടെ ഭാര്യ അഹല്ല്യയുമായി മുനി ഇല്ലാത്ത സമയം നോക്കി മുനിയുടെ വേഷം ധരിച്ച് അഹല്യയെ പറ്റിച്ച് ആഗ്രഹം സാധിച്ച കേമനാണ് ദേവേന്ദ്രൻ (രാമായണം). ശിവനും വിഷ്ണുവും മത്സരിച്ച് വിവാഹേതര ബന്ധം പുലർത്തി സന്താനോൽപ്പത്തി.(അയ്യപ്പന്റെ ജനനം)കൃഷ്ണന്റെ കാര്യം പിന്നെ പറയാതിരിക്കുക തന്നെ. ദൈവം ചെയ്താൽ ലീല…നുമ്മള് ചെയ്താൽ അവിഹിതം.