Connect with us

Entertainment

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Published

on

ഷാജഹാൻ എന്ന ഷോർട്ട് മൂവിക്കു ശേഷം വിഷ്ണു എം നായർ തിരക്കഥ, സംവിധാനം നിർവഹിച്ച ‘അതിഥി’ ശ്രദ്ധിക്കപ്പെടുകയാണ്. സ്ത്രീധനത്തിനെതിരെയും മലയാളിയുടെ റേസിസ്റ്റ് കാഴ്ചപ്പാടുകൾക്കെതിരെയും ശക്തമായ പ്രതികരണമാണ് ‘അതിഥി’യുടേത് . സമകാലികമായ ചില സംഭവങ്ങളെ ചേർത്തുവച്ചു വായിച്ചാൽ വർത്തമാനകാലത്തും ഭാവിയിലും ചർച്ചയ്ക്കു വയ്‌ക്കേണ്ട പ്രസക്തമായ ആശയം. കാരണം ഈ നാട്ടിലെ മനുഷ്യന്റെ ഇത്തരം ബോധങ്ങളെ അടുത്തൊന്നും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടു ഇതിലെ ആശയത്തെയും ഈ മൂവിയെയും ഭാവിയിലേക്കും നമുക്ക് സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല സ്‌കൂളുകളിലും കലാലയങ്ങളിലും പ്രദർശിപ്പിച്ചു കുഞ്ഞുമനസുകളെ നമുക്ക് സംശുദ്ധീകരിക്കണ്ടതുണ്ട്. അതിനുള്ള എല്ലാ ആശയമാഹാത്മ്യവും യോഗ്യതയും ഈ ചെറിയ സിനിമയ്ക്കുണ്ട്.

ഒരു പെണ്ണുകാണൽ ചടങ്ങാണ് ഈ സിനിമ. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന പെണ്ണുകാണൽ തന്നെ. തന്നെ കാണാൻ എന്നെ വ്യാജേന തന്റെ തൂക്കത്തിനോ അതിനേക്കാളുമോ അധികം പൊന്നും പണവും ഭിക്ഷയിരക്കാൻ വരുന്ന ചെറുക്കന്റെ വീട്ടുകാരോടുള്ള ഒരു പ്രബുദ്ധയായ പെൺകുട്ടിയുടെ പോരാട്ടമാണ് ഈ സിനിമ. എല്ലാ യാഥാസ്ഥിതികതകളെയും തച്ചുടച്ചു തന്റെ നിലപാടുകൾ മധുരപലഹാരങ്ങൾക്കൊപ്പം വിളമ്പിയ ചുണക്കുട്ടിയുടെ പ്രതിരോധമാണ് ഈ സിനിമ. അതുകൊണ്ടുതന്നെയാണ് ചെറുക്കന്റെ വീട്ടുകാർക്ക് ആ പലഹാരങ്ങൾ കയ്പ്പിന്റേതാകുന്നതും .

വെളുത്ത നിറത്തോടും സ്വർണ്ണത്തിനോടും പണത്തിനോടും ഉള്ള അത്യാർത്തി സ്വതവേ ‘വെളുത്തതല്ലാത്ത’ മലയാളികൾക്ക് എന്നാണ് ഉണ്ടായതു ? കറുപ്പ് വൈരൂപ്യത്തിന്റെ ലക്ഷണം ആയതെന്നാണ് ? അറിയില്ല. വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള പെൺകുട്ടികൾ പോലും വിവാഹമാർക്കറ്റിൽ വിലപേശപ്പെടുന്നു. ഇതിലധികം ലജ്ജാവഹമായ എന്തുണ്ട് ഈ നാട്ടിൽ ? പണം കൊടുത്തില്ലെങ്കിലോ പീഡനങ്ങളും അതുവഴിയുള്ള ആത്മഹത്യകളും കൊലകളും . ഒരു പുരുഷൻ വിവാഹം കഴിക്കുന്നതു എന്തിനാണ് ? സമ്പന്നൻ ആകാനാണോ ? മറ്റൊരു വീട്ടുകാർ രക്തം വിയർപ്പായി അധ്വാനിച്ചത് തട്ടിപ്പറിക്കാൻ ആണോ ? ഉളുപ്പില്ലേടോ ..എന്ന് ചോദിച്ചു പോകുന്ന അവസ്ഥയാണ്.

എനിക്ക് എന്റെ അച്ഛൻ നല്ല വിദ്യാഭ്യാസം തന്നിട്ടുണ്ട് ഒരു നല്ല ജോലി ഞാൻ സമ്പാദിക്കും എന്ന് ആർജ്ജവത്തോടെ പറയുമ്പോൾ അവിടെയാണ് അതിഥി ശക്തമായ പ്രതിരോധം ആകുന്നത്. ഞാൻ ഒരുത്തന്റെയും ചിലവിൽ അവിടെനിന്നു തിന്നാൻ ഉദ്ദേശിക്കുന്നില്ല എന്ന അഭിമാനത്തോടെയുള്ള വാക്കുകൾ തന്നെയാണ് പുതിയകാലത്തെ ഏതൊരു പെൺകുട്ടിക്കും ആവശ്യം. നിർഭാഗ്യവശാൽ സ്ത്രീധനം ചോദിക്കുന്നതിൽ സ്ത്രീകൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത് . സ്വന്തം മകളുടെ കാര്യത്തിൽ സ്ത്രീധനത്തോട് യോജിപ്പില്ലാത്ത അമ്മമാർ പലരും മകന്റെ വിഷയം വരുമ്പോൾ ആർത്തിപ്പണ്ടാരങ്ങൾ ആകുകയാണ്.

വിഷ്ണു എം നായർ സംവിധാനത്തിൽ വളരെ മുന്നേറി എന്നുതന്നെയാണ് ‘അതിഥി’ പറയുന്നത് . ഈ കലാകാരൻ ഒരുപാട് അംഗീകാരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. സമൂഹത്തോടുള്ള കരുതൽ വളരെ വലിയൊരു കാര്യമാണ്. അത് സിനിമയിലൂടെ പ്രാവർത്തികമാക്കുക എന്നതും ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം മഹത്തായ കാര്യമാണ്. ആശയം കൊള്ളേണ്ടിടത്തു കൊള്ളുന്നു എങ്കിൽ അവിടെ വിജയിക്കുന്നു. അതിഥി ഇവിടെ വിജയിച്ചു തന്നെ നിൽക്കുകയാണ്. അതിഥിയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.

അതിഥിയെ കുറിച്ച് വിഷ്ണു എം നായർ ബൂലോകം ടീവിയോട്

“നമസ്കാരം ഞാൻ വിഷ്ണു എം നായർ. ഞാനാണ് അതിഥിയുടെ സംവിധായകൻ. അതിഥി ഉണ്ടാകാനുള്ള പ്രധാനകാരണം , എന്റെ ആദ്യത്തെ ഷോർട്ട് മൂവിയായ ഷാജഹാന്റെ റിലീസ് ടൈമിന് ഇടയിലാണ് അതിഥിയുടെ കഥ എന്റെ വൈഫ് ഉദയശ്രീ എന്നോട് ഡിസ്കസ് ചെയ്തത് . ഇത്തരമൊരു പ്രമേയം ഒരുപാട് ഇറങ്ങിയതുകൊണ്ടു ഞാനാദ്യം റിജെക്റ്റ് ആണ് ചെയ്തത്. കേരളത്തിൽ വിസ്മയ എന്ന പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം അത് മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു. അങ്ങനെ നമ്മൾ ഉപേക്ഷിച്ച ആ കഥയെ വിപുലീകരിച്ചു നമ്മുടേതായ രീതിയിൽ കൊണ്ടുവന്നു ചെയ്യുകയായിരുന്നു .”

വിഷ്ണു എം നായർ – ശബ്‌ദരേഖ

BoolokamTV InterviewVISHNU M NAIR

“അതിഥിയുടെ ഒരു ത്രെഡ് മാത്രമേ ഉദയശ്രീ എന്നോട് പറഞ്ഞിരുന്നുള്ളൂ. അത്തരം ഒരുപാട് സിനിമകൾ ഇറങ്ങിയതുകൊണ്ടു നിറവുമായി ബന്ധപ്പെടുത്തി എന്തെങ്കിലും കൂടെ ആഡ് ചെയ്ത് എന്തെങ്കിലും ഒരു കോൺസെപ്റ്റിൽ ചെയ്യാം എന്ന് വിചാരിച്ചാണ് നമ്മൾ തുടങ്ങിയത്.”

Advertisement

“ഒരു പെണ്ണുകാണൽ ചടങ്ങിൽ യാഥാസ്ഥിതികതകളോടും മാമൂലുകളോടും ഫൈറ്റ് ചെയ്യുന്ന പെൺകുട്ടി അവളുടെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതാണ് ആശയം. സ്ത്രീധനം, കറുപ്പിനോടുള്ള വെറുപ്പ് .. ഇവ മലയാളി മാറി ചിന്തിക്കുമോ എന്ന് എനിക്ക് അറിയില്ല. ഇത് കണ്ടിട്ട് നൂറിൽ ഒരാളെങ്കിലും മാറി ചിന്തിച്ചു കഴിഞ്ഞാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാനതും കൂടെ വർക്ക് ചെയ്തവരും ഹാപ്പിയാകും.”

അഭിനേതാക്കളെല്ലാം നല്ല പ്രകടനമാണ് കാഴ്ചവച്ചത്. അതിഥിയായി അഭിനയിച്ചത് ശ്രീക്കുട്ടി സുനിൽകുമാർ ,അതിഥിയുടെ അമ്മയായി അഭിനയിച്ചത് രമ്യ കൊട്ടാരക്കര, അതിഥിയുടെ അച്ഛന്റെ വേഷം ചെയ്തത് രമേശൻ ആണ്. കല്യാണ പയ്യനായി അഭിനയിച്ചത് മാനസംപ്രഭു എന്ന ചേട്ടനാണ്. പയ്യന്റെ കൂട്ടുകാരൻ ആയി അഭിനയിച്ചത് രജിത് നവോദയ ആണ്. പയ്യന്റെ അച്ഛനായി അഭിനയിച്ചത് ഗിരീശൻ ആണ്. പയ്യന്റെ അമ്മയായി വന്നത് മായ, ബ്രോക്കർ റോൾ ചെയ്തത് പ്രമോദ് കല്ലാർ. എല്ലാരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

ഷാജഹാന് ശേഷം അതിഥിയുമായി വന്നപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. കുറെയൊക്കെ പഠിക്കാൻ സാധിച്ചു. കൂടുതൽ നല്ല പ്രോജക്റ്റുകൾ ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. നല്ലൊരു പ്രോജക്റ്റ് നിർമ്മിച്ചു ഞങ്ങളുടെ കൂടെ നിന്ന Peevees Media യോട് സന്തോഷവും കടപ്പാടുമുണ്ട്. നല്ലൊരു ത്രെഡ് പറഞ്ഞു തന്ന ഉദയശ്രീയോടു ഒരുപാട് നന്ദിയുണ്ട്. എഡിറ്റിങ് ചെയ്ത VS Saji , കൂടെ നിന്ന വീട്ടുകാർ, അസോസിയേറ്റ് ആയി കൂടെ നിന്ന് സഹകരിച്ച Vivek M Nair , Arun Kumar , ജയകൃഷ്ണ, അനൂപ്, ശ്രീരാഗ് ഇവരോടെല്ലാം നന്ദിയുണ്ട്. എല്ലാരുടെയും കഴിവുകൊണ്ടാണ് ഈയൊരു ചെറിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എല്ലാര്ക്കും ഒരുപാട് നന്ദി…

Direction and Screenplay: Vishnu M Nair |https://instagram.com/vishnu.kallu

Production: Peevees Media | https://www.instagram.com/peeveesmedia

Story : Udayasree S Nair | https://instagram.com/udayasree_vishnu

DOP: Team CC | https://instagram.com/krishnan_abk

Editor: VS Saji | https://instagram.com/real_frames_

Advertisement

Associate Directors: Vivek M Nair | https://instagram.com/vivek.mnair.35

Arun Kumar | https://instagram.com/itz_me_arn

 2,760 total views,  3 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement