ഹോ… എന്തൊരു സിനിമയാണിത്… എന്തൊരു മികച്ച എഴുത്താണിത്

Adhil Muhammed

30ലേറെ വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ഒരു സിനിമ ആയിരുന്നിട്ട് കൂടെ ഇന്നലെ ഈ സിനിമ കാണുമ്പോൾ അവസാന ഒരു 20 മിനിറ്റ് നേരം എന്റെ ഉള്ളിൽ ഉണ്ടായ ഒരു പിരിമുറുക്കം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈയടുത്ത കാലത്തൊന്നും ഒരു മലയാള സിനിമ കണ്ടിട്ട് ഇങ്ങനൊരു അവസ്ഥ അങ്ങനെ ഉണ്ടായിട്ടില്ല.

  ഒന്നും മിണ്ടാതെ നരേന്ദ്രൻ ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ,ആ പോക്കിൽ സന്തോഷിച്ചു ശരതും എന്താണ് സംഭവിച്ചത് എന്നറിയാതെ മായയും നിക്കുമ്പോൾ ആരുടെ ഒപ്പമാണ് നിക്കേണ്ടത് എന്നറിയാതെ എന്റെ മനസ്സിനെ സമ്മർദ്ദത്തിലാക്കാൻ ഇത്രയും വർഷങ്ങൾക്ക് ശേഷവും ഈ സിനിമക്ക് കഴിഞ്ഞു. ശെരിക്കും കാലത്തിനെ അതിജീവിക്കുന്ന സിനിമ എന്ന് പറയാൻ പറ്റുന്ന ഒരു മാജിക് തന്നെയാണ് ദി ഗ്രെറ്റ് പദ്മരാജൻ സൃഷ്ടിച്ചത്

മികച്ച എഴുതിനൊപ്പം മികച്ച അഭിനേതാക്കൾ കൂടെ വന്നപ്പോഴാണ് ഈ സിനിമ ഇത്രയും മനോഹരമായത്. കണ്ടു കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം കടന്നു വരുന്നത് സുരേഷ് ഗോപിയുടെ നരേന്ദ്രൻ ആണ്. ആ ഒരു കഥാപാത്രം മനസ്സിനെ വല്ലാതെ വേട്ടയാടുന്നു .എത്ര ഓർമയില്ലാത്ത അവസ്ഥയിലും തന്നെ തന്റെ ഗൗരി തിരിച്ചറിയുമെന്ന ആത്മവിശ്വാസത്തിൽ നിന്നും അയാളുടെ ജീവിതം തന്നെ തകിടം മറിച്ച ഒരവസ്ഥയിലേക്കാണ് നരേന്ദ്രൻ വന്നെതുന്നത്.അവിടെ നിന്നും ഇറങ്ങിപ്പോയതിനു ശേഷമുള്ള അയാളുടെ ജീവിതം എന്തായിരിക്കും എന്നാണ് എന്റെ ആലോചന. അയാൾ ഈ ഒരു അവസ്ഥയെ മറികടന്നിട്ടുണ്ടാകുമോ ,അതോ തിരിച്ചുകിട്ടിയിട്ടും സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയിലുള്ള തന്റെ പ്രണയത്തെ ഓർത്തു നിരാശയുടെ പടുകുഴിയിലേക്ക് അയാൾ വീണിട്ടുണ്ടാകുമോ

വീണ്ടും വീണ്ടും ഓർക്കുമ്പോൾ നരേന്ദ്രന്റെ ഒപ്പം മായ പോകുവായിരുന്നില്ലേ വേണ്ടത് എന്ന് തോന്നും.എന്നാൽ അപ്പൊ അവളെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത ശരത്തിന്റ മുഖം മനസ്സിലേക്ക് വരും. അവർ പിരിഞ്ഞാൽ രണ്ടു പേരും തകർന്ന് പോകുന്ന അവസ്ഥയാകില്ലേ.മായയെ സംബന്ധിച്ചു ശരത്തിനെ ആ ഒരു അവസ്ഥയിൽ പിരിയുക എന്നത് വലിയ മാനസിക പ്രശ്നവും ആയേക്കാം. ഇപ്പോഴും ഞാൻ ആരുടെ ഒപ്പമാണ് നിക്കേണ്ടത് എന്നത് പിടികിട്ടാത്ത ഒരു ഉത്തരമായി തുടരുന്നു.അത് തന്നെയാണ് ഈ സിനിമയുടെ ഭംഗിയും.

എന്റെ ഒരു ഊഹം ശരിയാണെങ്കിൽ 2000 നിപ്പുറമുള്ള തലമുറയിലെ നല്ലൊരു ശതമാനം പ്രേക്ഷകർ ഈ സിനിമ കണ്ടിട്ടുണ്ടാവണം എന്നില്ല, ഒരുപക്ഷേ തെറ്റാവാം. എന്തായാലും ഇന്നലെ വരെ ഞാൻ ആ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ആദ്യമേ പറയാം ആരെങ്കിലും ഇപ്പോഴും ഈ ഒരു സിനിമ കാണാത്തതുണ്ടെങ്കിൽ നിങ്ങൾ മിസ്സ്‌ ആക്കുന്നത് മലയാള സിനിമയിലെ വളരെ മികച്ചൊരു സൃഷ്ടിയാണ്. എല്ലാവരും തന്നെ കാണാൻ ശ്രമിക്കുക. അവസാനമായി ഒരു ചോദ്യം.ഈ കഥയിൽ നിങ്ങൾ ആരുടെ ഒപ്പമാണ് നിക്കുക? മായ ആരുടെ ഒപ്പം പോകണമെന്നായിരുന്നു നിങ്ങളുടെ മനസ്സിൽ ?

You May Also Like

എബ്രഹാം ഖുറേഷി എന്ന സ്റ്റീഫൻ നെടുമ്പള്ളി ബ്രഹ്മ ആകുമ്പോൾ കഥാപാത്രത്തിൻ്റെ ഷേഡ് തന്നേ മാറുന്നുണ്ട്

Faisal K Abu godfather… ലൂസിഫറിൻ്റെ തെലുങ്ക് റീമേക്ക് അനൗൺസ് ചെയ്തത് മുതൽ ഒരു വിഭാഗം…

വെളിച്ചം മങ്ങുന്ന ജയസൂര്യ 

വെളിച്ചം മങ്ങുന്ന ജയസൂര്യ  Abhi Yearning · ഒരു നടന് വേണ്ട എല്ലാത്തരം emotions കൃത്യമായ…

കേശവൻ നായരെ നോക്കി കുമ്പിടി ഒരു ശ്ലോകം പറയുന്നുണ്ട്. ഈ ശ്ലോകത്തിന്റെ അർത്ഥം എന്ത്, അതിനു പിന്നിലൊരു കഥയുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി നന്ദനം എന്ന മലയാള സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം…

“ധനസമ്പാദനമായിരുന്നിരിക്കണം ഇങ്ങനെയൊരു പടം തട്ടിക്കൂട്ടാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്”

Sanuj Suseelan ഒരു ടി വി ഷോയിൽ മുകേഷ് പറഞ്ഞ കഥയാണ്. പണ്ട് കൊല്ലത്ത് അവർക്കൊരു…