humanism
നാലുകോടിയിലേറെ തുക ഇന്ത്യയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾക്കായി നൽകിയ നിക്കോളാസ് പൂരൻ ലോകത്തെ ഏറ്റവും വരുമാനം കുറഞ്ഞ ക്രിക്കറ്റ് ബോർഡിൽ നിന്നാണ് വരുന്നതെന്നോർക്കണം
ലോകക്രിക്കറ്റിലെ ഏറ്റവും വരുമാനംകുറഞ്ഞ ബോർഡാണ് വെസ്റ്റ്ഇൻഡീസിന്റേത്. ശമ്പളം നൽകാത്തതിനാൽ പ്രമുഖതാരങ്ങളെല്ലാം തന്നെ ക്രിക്കറ്റ്
220 total views

ലോകക്രിക്കറ്റിലെ ഏറ്റവും വരുമാനംകുറഞ്ഞ ബോർഡാണ് വെസ്റ്റ്ഇൻഡീസിന്റേത്. ശമ്പളം നൽകാത്തതിനാൽ പ്രമുഖതാരങ്ങളെല്ലാം തന്നെ ക്രിക്കറ്റ് മതിയാക്കിയ രാജ്യം. ആ രാജ്യത്തുനിന്നുള്ള കരീബിയൻ സെൻസേഷനാണ് നിക്കോളാസ് പൂരൻ. തന്റെ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ പെട്ടന്ന് തന്നെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയവൻ ! ഇന്ത്യയിൽ കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തന്റെ IPL ലേലതുകയുടെ ഭൂരിഭാഗവും, അതും 4 കോടിയിലേറെ രൂപ ഇന്ത്യയുടെ കോവിഡ് കെയർ പദ്ധതിയിലേക്ക് ഓക്സിജൻ സിലെണ്ടറുകൾക്കായി പൂർണമനസ്സോടെ നൽകുന്നതായി പൂരൻ…. ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വരുമാനം പറ്റുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, ലോകക്രിക്കറ്റിലെ ഏറ്റവും കുഞ്ഞൻ രാജ്യമായ കരീബിയൻ ദ്വീപുകളിൽ നിന്നുള്ള പൂരനും തമ്മിലുള്ള അന്തരം മനുഷ്യത്വത്തിന്റെയും മാനവികതയുടെയും കൂടിയാണ്… Huge respect and love NICHOLAS POORAN
221 total views, 1 views today