പ്രഭാസിന്റെ നായകനാക്കി റാംഔട്ട് സംവിധാനം ചെയുന്ന സിനിമയാണ് ആദിപുരുഷ്. ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 500 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. എന്നാൽ ഇതിന്റെ ടീസർ പുറത്തുവന്നതിനോടൊപ്പം തന്നെ വ്യാപകമായ ട്രോളുകളും പരിഹാസങ്ങളുമാണ് ഉണ്ടായത്. പ്രധാനമായും വിഎഫ്എക്‌സിനെ ആണ് എല്ലാരും പഴിച്ചത്.ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്സ്. കമ്പനിയായ എന്‍.വൈ. വി.എഫ്.എക്സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. കൊച്ചു ടീവിയിൽ ആണോ റിലീസ് എന്നാണ് പലരും പരിഹസിച്ചത്. അതിനു പുറമെ സിനിമയിൽ രാവണന്റെ വേഷം ചെയുന്ന സെയ്ഫ് അലിഖാന്റെ താടിയും വിവാദമായിരുന്നു.രാവണന്റെ താടിയും വസ്ത്രവുമെല്ലാം കൃതൃമത്വം നിറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമായണത്തിലെ സീതയായി അഭിനയിച്ച ദീപികയും അതിനെ വിമർശിച്ചിരുന്നു. ഇപ്പോൾ സെയ്ഫ് അലിഖാന്റെ ലുക്കിന് അടിമുടി മാറ്റം വരുത്തുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, വി.എഫ്.എക്‌സിന്റെ സഹായത്തോടെ താടി പൂര്‍ണമായും നിക്കം ചെയ്യുമെന്നാണ്.

 

Leave a Reply
You May Also Like

മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്നതുപോലും ഇവിടെ നീതീകരിക്കപ്പെടുകയാണ്

Society of the snow (2023) Spanish IMDB : 7.9 Jaya Krishnan 1972…

ആലിയ രൺബീർ വിവാഹത്തിനു വരുന്നവരുടെ ഫോൺ ക്യാമറകളിൽ ചുവന്ന സ്റ്റിക്കർ ഒട്ടിക്കുന്ന സുരക്ഷാ ജീവനക്കാർ

ബോളീവുഡ് സൂപ്പർ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും തമ്മിലുള്ള വിവാഹം കാണാൻ ഇന്ത്യൻ സിനിമാലോകം…

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ സ്ക്രീനിന് മുമ്പിൽ ഈ സിനിമ പിടിച്ചിരുത്തും

Unni Krishnan TR 2019-ൽ പുറത്തിറങ്ങിയ “Crawl” എന്ന ഒരു അഡ്രിനാലിൻ-പമ്പിംഗ് സർവൈവൽ ത്രില്ലർ സിനിമ…

ചന്ദ്രമുഖി 2- ൽ നാഗവല്ലിയാകാൻ കങ്കണ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രമുഖി സീക്വലിൽ രാഘവ ലോറൻസ് നായകനാകുന്നു. പി…