പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസിന്റേതായി വരുന്ന വീരേതിഹാസ സിനിമ കൂടിയാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനുശേഷം വൻതോതിൽ ട്രോളുകൾ ആണ് നേരിടേണ്ടിവന്നത്. പ്രധാനമായും വിഎഫ്എക്‌സിനെ ആണ് പലരും പഴിചാരിയത് .ഇത്രയും ബഡ്ജറ്റിൽ ചെയ്യുന്നൊരു ചിത്രം കൊച്ചുടീവിയിൽ പ്രദര്ശിപ്പിക്കേണ്ട കാർട്ടൂൺ ആണോ എന്നാണ് പലരുടെയും ചോദ്യം. എന്നാലിപ്പോൾ ടീസറിന്റെ കുറവുകൾ നികത്തുന്ന ഉഗ്രൻ ട്രെയ്‌ലർ ആണ് പുറത്തുവരുന്നത്. 2023 ജൂൺ 16 ആയിരിക്കും ആദിപുരുഷ് റിലീസ് ചെയ്യുക .

“ആദിപുരുഷ് എന്നത് വെറുമൊരു സിനിമയല്ല എന്നും ശ്രീരാമ പ്രഭുവിനോടുള്ള ഞങ്ങളുടെ ഭക്തിയുടെയും നമ്മുടെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയോടെയും ഉള്ള ഒരു അടയാളം ആണെന്നും ഒപ്പം പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യാനുഭവം നൽകുന്നതിനുവേണ്ടി സിനിമയുടെ ടീമിന് കുറച്ചുകൂടി സമയം അത്യാവശ്യമാണ് എന്നുമാണ്. അതുകൊണ്ടുതന്നെ 2023 ജൂൺ 16 ആയിരിക്കും സിനിമയുടെ റിലീസ് നടക്കുക. ഇന്ത്യക്ക് അഭിമാനം കൊള്ളാവുന്ന ഒരു സിനിമ നിർമ്മിക്കാൻ പ്രതിബദ്ധതയുള്ള ആളുകളാണ് ഞങ്ങൾ. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് അനുഗ്രഹവും ആണ്. അതാണ് ഞങ്ങളെ മുൻപോട്ട് നയിക്കുന്നത് ” – സംവിധായകൻ ഓം പറയുന്നു

ആദിപുരുഷിൽ മുഴുവനായി ഒരു അഴിച്ചുപണി നടന്നിട്ടുണ്ട് എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്. വിഎഫ് എക്‌സിനായി അല്ല തുക ചിലവഴിച്ചിട്ടുണ്ട് എന്നാണു ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023 ജനുവരി 12ന് റിലീസ് ചെയ്യുമെന്ന് ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ടീസർ പുറത്തു വന്നതിന് പിന്നാലെ വലിയതോതിലുള്ള ട്രോളുകളും വിമർശനങ്ങളും ആയിരുന്നു അണിയറ പ്രവർത്തകർക്ക് ഏൽക്കേണ്ടതായി വന്നിരുന്നത്. എന്നാലിപ്പോൾ ട്രെയ്‌ലർ പുറത്തുവന്നതോടെ ചിത്രത്തിന്മേലുള്ള പ്രേക്ഷകരുടെ ആവേശം കൂടിയിട്ടുണ്ട്. രാമായണത്തിലെ കഥാസന്ദർഭങ്ങൾ തന്നെയാണ് ട്രൈലറിലും കാണാൻ കഴിയുക. നല്ല വിഎഫ്എക്സ് അകമ്പടിയോടു കൂടി ആ രംഗങ്ങൾ വ്യത്യസ്തമായ ആസ്വാദനാനുഭവമാണ് സമ്മാനിക്കുന്നത്.

Leave a Reply
You May Also Like

സിസേറിയനും മൂന്ന് ശസ്ത്രക്രിയകൾക്കും ഡിസ്ക് തകരാറിനും ശേഷം മന്യയുടെ വൈറൽ ഡാൻസ്

ജോക്കർ, വക്കാലത്ത് നാരായണൻകുട്ടി, കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ പ്രശസ്തയായ താരമാണ് മന്യ. ഇപ്പോൾ താരം…

നൂറു വർഷത്തിലധികമായി ലോകത്തെ തിരശ്ശീലയിലേക്ക് നയിക്കുന്ന വിവിധ പ്രൊഡക്ഷൻ കമ്പനികളും സ്റ്റുഡിയോകളും

Suran Nooranattukara നൂറു വർഷത്തിലധികമായി ലോകത്തെ തിരശ്ശീലയിലേക്ക് നയിക്കുന്ന വിവിധ പ്രൊഡക്ഷൻ കമ്പനികളും സ്റ്റുഡിയോകളും Paramount…

ബോബികൊട്ടാരക്കരയെ എപ്പോ ഓർത്താലും മനസ്സിൽ ആദ്യം തെളിയുന്നത് ആ രസകരമായ ഡയലോഗാണ്

Sunil Kumar അബ്ദുൾഅസീസ് എന്ന ഈ കൊട്ടാരക്കരക്കാരൻ സിനിമാമേഖല വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ ഒരു സ്വാഭാവികാഭിനയപ്രതിഭയായിരുന്നു..…

നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ കഥ പറയുന്ന ഒരു രീതി അല്ല ഇതിൽ ഉള്ളത്

സ്പോയിലർ ബിജു കൊമ്പനാലിൽ അമ്മ എന്ന വാക്കിന്റെ അർത്ഥത്തേക്കാൾ, അത്‌ ഉൾക്കൊള്ളുന്ന ആശയത്തെക്കാൾ വിപണിമൂല്യം ഉണ്ട്…