ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
129 SHARES
1543 VIEWS

പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ആദി പുരുഷിൻറെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓം റൗട്ട് ആണ് സംവിധായകൻ. എന്നാൽ സിനിമയുടെ ടീസർ വൻ വിമർശനങ്ങളും ട്രോളുകളും ക്ഷണിച്ചുവരുത്തിയിരുന്നു. 500 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ വെറും കാർട്ടൂൺ ആണോ എന്നാണു എല്ലാരും ചോദിക്കുന്നത്.

“500 കോടി ബജറ്റാണ് പോലും.ചിത്രം മൊത്തത്തിൽ ഈ ടീസർ ക്വാളിറ്റിയിൽ ആണെങ്കിൽ ശുഭം. സഹസ്രാബ്ദങ്ങളായി ഒരു ജനതയുടെ ആരാധ്യപുരുഷനായ ശ്രീരാമന്റെ വേഷത്തിൽ പ്രഭാസ് വരുന്നു എന്നു കേട്ടപ്പോൾ പ്രതീക്ഷിച്ചത് മരണമാസ് ഗെറ്റപ്പിൽ ഒരു മരണമാസ് ചിത്രമാണ്.ഇതിപ്പോൾ VFX ചെയ്തു പഠിച്ചത് പോലെ തോന്നിക്കുന്ന കുറെ കോമാളിത്തരങ്ങളും ഒരു കോമഡി രാമനും.സൈഫ് അലി ഖാന്റെ രാവണൻ അതിലും വലിയ ദുരന്തം.ശിവഭക്തനായ അർദ്ധബ്രാഹ്മണൻ ദശാനന്റെ വേഷം രാമനേക്കാൾ മുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ച സിനിമാപ്രേമികൾക്ക് ഇതിലും വലിയൊരു ഷോക്ക് ലഭിക്കാനില്ല.500 കോടി ബജറ്റ് എന്ന പേരിൽ ഇറക്കിയ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ തോൽവി 2.0 ആയിരുന്നു.ഇതിപ്പോൾ അതിനെ കടത്തി വെട്ടുമെന്ന് തോന്നുന്നു” – എന്നൊക്കെയാണ് കമന്റുകൾ.

സിനിമയുടെ വിഎഫ്എക്സ് ആണ് വിമർശനങ്ങൾക്കിടയാക്കിയത്. ഇപ്പൾ വൈറലാകുന്ന വീഡിയോ ആണ് ഇ വിഷയം പിന്നെയും സജീവമാക്കുന്നത്. സിനിമയുടെ സംവിധായകനെ തൻ്റെ മുറിയിലേക്ക് ക്ഷണിക്കുന്ന പ്രഭാസിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘ഓം, യൂ കമിങ്ങ് ടു മൈ റൂം’ എന്ന് പറയുന്ന പ്രഭാസിനെയാണ് വിഡിയോയിൽ കാണുന്നത് . വ്യാപകമായ ട്രോളുകളിൽ കോപിച്ചു കൊണ്ട് പ്രഭാസ് സംവിധായകനെ പഞ്ഞിക്കിടാൻ ആണ് വിളിക്കുന്നത് എന്നൊക്കെയാണ് സാമൂഹ്യമാധ്യമത്തിൽ കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്