നടുക്കടലിൽ ചിത്രീകരിച്ച സിനിമയായ അടിത്തട്ടിന്റെ ടീസർ റിലീസ് ചെയ്തു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
197 VIEWS

ഭൂരിഭാഗവും നടുക്കടലിൽ ചിത്രീകരിച്ച സിനിമയാണ് അടിത്തട്ട്. സണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അടിത്തട്ടി’ന്റെ ടീസർ റിലീസ് ചെയ്തു. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മത്സ്യതൊഴിലാളികളുടെയും കടലിന്റെയും പശ്ചാത്തലത്തിൽ ഒരു അടിപൊളി ത്രില്ലർ ആയിരിക്കും സിനിമ എന്നാണു ടീസറിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഒരു സംഘം മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും തുടർന്ന് ഉൾക്കടലിൽ അവരുടെ ജീവിതവുമാണ് ടീസറിൽ ഉളളത്. ഷൈൻ ടോം ചാക്കോയുടെ മികച്ച പ്രകടനവും ടീസറിൽ കാണാം.

“നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും ..
അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും ..
അതിൽ ചതിച്ചവന്റെ കര കടലെടുക്കും ..
ഒടുവിൽ അവനവൻറെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്,
അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും”

എന്ന ക്യാപ്ഷനോടെയാണ് ഷൈൻ ടോം ചാക്കോ തന്റെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്