‘ചുരുളി’യുടെ നവീകരിച്ച പതിപ്പ് പോലെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
532 VIEWS

അടിത്തട്ട് റിവ്യൂ

കൊട്ടാരക്കര ഷാ

ജിജോ ആന്റണി സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ” അടിത്തട്ട്”. അലക്‌സാണ്ടർ പ്രശാന്ത്, ജയപാലൻ, മുരുകൻ മാർട്ടിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. പാപ്പിനുവാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ. നേസർ അഹമ്മദാണ് ചിത്രത്തിന് സംഗീത നൽകിയിരിക്കുന്നത്. ഖൈസ് മില്ലൻ എന്ന യുവതിരക്കഥാകൃത്ത് എഴുതിയ ഈ ചിത്രം മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും കണയിൽ ഫിലിംസിന്റെയും ബാനറിൽ സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സിനിമയെന്ന നിലയിൽ എല്ലാ അർത്ഥത്തിലും മലയാള സിനിമ പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമ അനുഭവമാണ് ഈ ചിത്രം നൽകുന്നത്. കണ്ടു മറന്ന മലയാള സിനിമകളിൽ നിന്ന് വളരെ വ്യത്യസ്ഥമായ കഥപശ്ചാത്തലവും, സംഭാഷണവും ചിത്രീകരണവും ആണ് ഇതിലുള്ളത്. പരീക്ഷണങ്ങളെ സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമ അനുഭവമായി മാറുന്നുണ്ട് ഈ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യുടെ നവീകരിച്ച പതിപ്പ് പോലെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ . എന്നിരുന്നാലും, കഥ അത് ആവശ്യപ്പെടുന്നത് കൊണ്ടുതന്നെ പൂർണ്ണമായും ചിത്രത്തിൽ എൻഗേജ്ഡ് ആകാൻ പ്രേക്ഷകന് കഴിയുന്നുണ്ട്. കടൽ തന്നെ പ്രധാന ലൊക്കേഷനായി വരുന്ന ‘അടിത്തട്ട്’ എന്ന ഈ സിനിമ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. കുറഞ്ഞ ലൈറ്റിംഗിന്റെ ഉപയോഗത്താൽ വിഷ്വലുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയും , പ്രേക്ഷകനിൽ തീവ്രമായ മാനസികാവസ്ഥ സൃഷ്ടിക്കാൻ ഛായാഗ്രഹന് സാധിക്കുന്നുണ്ട്.

യുവതാരം സണ്ണി വെയിൻ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിട്ടുള്ളത്. നിലവിലെ മലയാള സിനിമയുടെ മികച്ച യുവ സ്വഭാവ നടനായ ഷൈൻ ടോം ചാക്കോയും ഗംഭീരമായി തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്. ഒരു മത്സ്യത്തൊഴിലാളിയുടെ ബോഡി ലാംഗ്വേജ് സംഭാഷണ ശൈലിയും കൈവരിക്കാൻ കഥാപാത്രങ്ങളായി അഭിനയിച്ചവർക്കെല്ലാം സാധിച്ചിട്ടുണ്ട്. മികച്ച തിരക്കഥയുടെയും മികച്ച ടെക്നിക്കൽ വശങ്ങൾക്കും പുറമേ ഗംഭീര പ്രകടനങ്ങളും നിറഞ്ഞതാണ് അടിത്തട്ട് എന്ന ഈ കൊച്ചുചിത്രം. ഈ വർഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രവും ഇടം പിടിക്കും എന്നതിൽ സംശയമില്ല.

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.