പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് നാലിന് ഒറ്റപ്പാലത്ത് – ആരംഭിക്കുന്നു

പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാതങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയ് നാലിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു.ഡോ. ജഗദ് ലാൽ ചന്ദ്രശേഖരനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽ കോളജിലെ ബയോ കെമിസ്ടി മേധാവി കൂടിയാണ് സംവിധായകനായ ഡോ. ജഗദ് ലാൽ ചന്ദ്രശേഖരൻ.സായ് സൂര്യ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കണ്ടന്റ് ഫാക്ടറിസ്റ്റുഡിയോ സ്സാണ് ലൈൻ പ്രൊഡ്യൂസർ.പുതുമുഖങ്ങളായ ഗൗതം ശശി, ശ്യാം ഭവി എന്നിവരും മുഖ്യമായ വേഷത്തിലുണ്ട്.നാലു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അപ്രതീഷിതമായുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.

അലൻസിയർ, അതി ശക്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അപ്പനു ശേഷം അലൻസിയറിനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ജാഫർ ഇടുക്കി. സുധി കോപ്പ , ശ്രീകാന്ത് മുരളി, റിയാസ് (മറിമായം ഫെയിം) അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം – ജോമോൻ തോമസ്.എഡിറ്റിംഗ് – സംജിത് മുഹമ്മദ് കലാസംവിധാനം – മോഹൻദാസ്,
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ.കോസ്റ്റ്യും – ഡിസൈൻ – സരിതാ സുഗീത്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുഹമ്മദ് റിയാസ് – രാജീവ് രാജേന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്.മെയ് നാലിന് ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽ കോളജിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമൺ, പൂയംകുട്ടി ഭാഗങ്ങളിലായി പൂർത്തിയാകും. – വാഴൂർ ജോസ്.

Leave a Reply
You May Also Like

ആസിഫ് അലി – ജീത്തു ജോസഫ് ചിത്രം ‘കൂമൻ’ന്റെ ഏറെ ദുരൂഹതയുണർത്തുന്ന ടീസർ പുറത്തിറക്കി

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്നകൂമന്റെ ടീസർ പുറത്തുവിട്ടു. ‘കൂമൻ’ പേര് പോലെ തന്നെ…

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ബോളീവുഡിൽ നിന്നുള്ള അടുത്ത പടക്കം, 100 കോടിയുടെ നഷ്ടം

അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്സോഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് . ഏകദേശം 300 കോടി രൂപ…

കമൽ ഹാസൻ -മണിരത്നം ടീമിന്റെ തഗ് ലൈഫും തകർപ്പൻ സോഷ്യൽ മീഡിയ ചർച്ചകളും

ഇന്ത്യൻ നടൻ കമൽഹാസന്റെയും സംവിധായകൻ മണിരത്‌നത്തിന്റെയും കഴിവുകൾ വീണ്ടും ഒന്നിപ്പിക്കുന്ന “KH234” എന്ന പേരിൽ മുമ്പ്…

മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് അഭ്യർത്ഥിച്ചു നടി രഞ്ജിനി

ലോകക്കപ്പ് ലഹരിയിലേക്കു നാടും നഗരവും പോകുകയാണ്. എന്നും ഫുട്ബാളിനെ സ്നേഹിക്കുന്ന കേരളത്തിൽ ഓരോ ടീമുകളുടെ ആരാധകരും…