അമ്പിളിക്ക് ഒരു സമയം രണ്ടുപേർ, മൊബൈൽ ഫോൺ തെളിവുകൾ സഹിതം ആദിത്യൻ

731

അമ്പിളി ദേവിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആദിത്യൻ. അമ്പിളിക്കു വേറെയും ബന്ധം ഉണ്ടായിരുന്നു എന്ന് ആദിത്യൻ മൊബൈൽ ഫോൺ തെളിവുകൾ നിരത്തുന്നു. ആദിത്യന്റെ വാക്കുകൾ വായിക്കാം

“മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകൾ ഞാൻ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തെറ്റുകൾ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാൾ വന്നു നെറ്റ് നമ്പർ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാൻ അന്വേഷിച്ചില്ല, കാരണം എനിക്ക് അമ്പിളിയെ അത്ര വിശ്വാസം ആണ്. പക്ഷേ അതിനു ശേഷം ഇവർ പലപ്പോഴും അസ്വസ്ഥർ ആകുന്നത് കണ്ടിട്ടും, അസ്ഥാനത്തുള്ള കോള് കണ്ടിട്ടും ആരാ ഇത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആരാധകരാ മോനെ എന്ന് അവരുടെ അമ്മ മറുപടി നൽകി.

ഞാൻ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയ്യുന്ന സമയം വീണ്ടും ഈ കോൾ വീണ്ടും വന്നു. നെറ്റ് നമ്പർ ആണ്. ഞാൻ ആ കോൾ അങ്ങെടുത്തു, ആരാണ് എന്ന് ചോദിച്ചു. അയാൾ പേര് പറഞ്ഞു, അമ്പിളി എവിടെ എന്നും ചോദിച്ചു. അപ്പോൾ അമ്പിളി തിരക്കിൽ ആണ് എന്ന് പറയാൻ പറഞ്ഞതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കട്ട് ചെയ്യുകയും ചെയ്തു. വീണ്ടും ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോൾ തന്റെ യൂ കെയിൽ ഉള്ള ആരാധകൻ ആണ് തലവേദനയാണ് എന്ന് പറഞ്ഞൊഴിഞ്ഞു.

പിറ്റേ ദിവസം രാവിലെ ഞാൻ നടക്കാൻ ഇറങ്ങി, നെറ്റ് ഓൺ ആക്കിയപ്പോൾ എന്റെ മെസഞ്ചറിൽ ഇയാളുടെ മെസേജ്, സംസാരിക്കാൻ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകൾ വന്നു, അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളി വിളിച്ചപ്പോൾ ഞാൻ വരാം എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്തു. വീട്ടിൽ ചെന്നു, അമ്പിളിയോട് ചോദിച്ചെങ്കിലും അയാൾ ഫ്രോഡ് ആണ് എന്ന് പറഞ്ഞു. അമ്പിളി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ പിന്നീട് ഇവർ തമ്മിൽ ചാറ്റിങ് ഉണ്ടെന്നു എനിക്ക് ബോധ്യമായി. വിവാഹം കഴിഞ്ഞു ഗർഭിണി ആയിരുന്നപ്പോൾ ആണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്.”

ആദിത്യൻ ഒരു സ്വകാര്യ വെബ് പോർട്ടലിനു അനുവദിച്ച ഇന്റർവ്യൂ