‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !
സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘അടിത്തട്ട് . ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .പൂർണ്ണമായും കടലിൽ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
കടലായ ലോകത്തിന്റെ നാലിലൊന്നിന്റെ പേര് കര. കരയായ ലോകത്തിനെ മുക്കാലും മുക്കുന്നതത്രേ കടൽ.കരയ്ക്കും കടലിലിനുമിടയിലെ നേർത്ത വര പോലെ തീരം, ഒരു ജനത ജീവിക്കാൻ പഠിച്ച , മണ്ണിൽ കാലൂന്നി ചവിട്ടി നിവർന്ന് നടക്കാൻ ശീലിച്ച മണൽ മണ്ണടിഞ്ഞ് ഉറച്ച തീരം. പക്ഷേ പിന്നീടൊരുനാൾ- നമ്മൾ ചവിട്ടി നടന്ന ആ മണ്ണ് അളന്ന് മാന്തി വിൽക്കപ്പെടും ! ‘അടിത്തട്ട്’ ജൂലൈ 1 മുതൽ നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ. ട്രൈലർ കാണാം.