Entertainment
220 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, തിരിച്ചറിയാനാകാത്ത അദ്നാൻ സമി

ഗയാനകനായ അദ്നാൻ സമിയെ കുറിച്ച് ചിന്തിച്ചാൽ തന്നെ നമുക്ക് ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ അമിതമായ ആ ഭാരമാണ്. ഒരുപക്ഷെ ആ ഭാരം അദ്ദേഹത്തിനൊരു കലയാണ് എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 220 കിലോ ഭാരം എന്നൊക്കെ പറയുമ്പോൾ അത് അനുഭവിക്കുന്നവർക്കല്ലേ ബുദ്ധിമുട്ടു അറിയാൻ സാധിക്കൂ. അങ്ങനെയാണ് അദ്നാൻ സമി ആ ദൃഢനിശ്ചയം എടുത്തത് . ഭാരം കുറയ്ക്കുക തന്നെ. ദാ … പതിനാറു മാസങ്ങൾക്ക് ശേഷം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 65 കിലോയിൽ തന്റെ ഭാരത്തെ എത്തിച്ചിരിക്കുകയാണ് സമി. ഇപ്പോൾ ആളെ തിരിച്ചറിയാൻ കൂടി സാധിക്കാത്ത രീതിയാണ് മാറ്റം. ഒരു ശസ്ത്രക്രിയയ്ക്കും വിധേയമാകാതെ, 80% മാനസികമായ നിശ്ചയദാർഢ്യവും 20% ശാരീരികാധ്വാനവും കാരണമാണ് തനിക്കിത് സാധ്യമായതെന്നു അദ്ദേഹം പറയുന്നു. ഭാരം കുറച്ചില്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് സമി കർശനമായ ഡയറ്റിലേക്ക് തിരിഞ്ഞത്. അദ്ദേഹം 2005 ൽ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിനുശേഷം പരിപൂർണ്ണ വിശ്രമത്തിൽ ആയിരുന്നു. തുടക്കത്തിൽ വർക്ഔട്ട് ചെയ്യാൻ പോലും സാധിക്കാത്ത രീതിയിൽ തടിയുണ്ടായിരുന്നു. നാല്പതുകിലോയോളം കുറച്ചശേഷമാണ് ലഘുവായ വ്യായാമം ആരംഭിച്ചത്.
1,378 total views, 4 views today