വക്കംമനോജ്‌, സിനിമ ഗവേഷകൻ

ഹാസ്യസാമ്രാട്ടിൽ നിന്നും കാരക്ടർ നടനായി മാറിയ അടൂർ ഭാസി എന്ന അഭിനയപ്രതിഭയുടെ 33 ആമത് ചരമവാർഷിക ദിനമാണ് 2023 മാർച്ച് 29 . കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ ഇഞ്ചയ്ക്കാട്ടു വീട്ടിൽ മലയാളക്കരയുടെ പ്രിയങ്കരനായ ഹാസ്യ സാഹിത്യകാരൻ ഇ. വി. കൃഷ്ണപിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകനായി 1927 മാർച്ച് 1 ആം തിയതി ആണ് ഭാസ്കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്.പിന്നേട് അടൂർ ചേന്നപ്പള്ളിജംഗ്ഷൻ നി ൽ പെരിങ്ങനാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി.അടൂർ ബോയ്സ് ഹൈസ്കൂളിലും പിന്നീട് കണ്ണൂർ പോളി ടെക്നിക്കലിൽ നിന്നും ടെക്സ്റ്റ്‌റ്റൈൽ ടെക്നോളജി പാസ്സായി.പലസ്ഥലത്തും ജോലി ചെയ്തെങ്കിലും നല്ലൊരു ജോലി കിട്ടിയില്ല. കുട്ടിക്കാലത്തു റോസ് കോട്ടജിൽ ഓട്ടം തുള്ളൽ, നാടകം എന്നിവ അഭിനയിച്ചിരുന്നു.

തുടർന്നു തന്ടെ മുത്തച്ഛൻ മലയാളത്തിലെ പ്രമുഖ നോവലിസ്റ്റ് സി വി. രാമൻ പിള്ള യുടെ തിരുവനന്തപുരത്തെ റോസ് കോട്ടേജ് എന്ന വീട്ടിൽ 14 വർഷത്തോളം അദ്ദേഹം താമസിച്ചു. തുടർന്ന് ആർ. എസ്. പി എന്ന പാർട്ടിയിൽ വഴുതകാട്ട് വാർഡിൽ നിന്നും മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു. തുടർന്നു പല നാടകട്രൂപ്പുകളിലും പ്രവർത്തിച്ചു.1961 ൽ രാമുകര്യാട്ട് സംവിധാനം ചെയ്ത മുടിയനായ പുത്രൻ എന്ന സിനിമയിലൂടെ 34 ആം വയസ്സിൽ വളരെ ലേറ്റാ യാണ് മലയാള സിനിമയിൽ വന്നെങ്കിലും താൻ മലയാളസിനിമയിലെ അവിഭാജ്യ ഘടകമാണെന്ന് 29 വർഷത്തെ അഭിനയം കൊണ്ട് അദ്ദേഹം തെളിയിച്ചു. അന്നത്തെ സൂപ്പർ താരം സത്യനോടൊത്തു ഭീകര നിമിഷങ്ങൾ, വെളുത്ത കത്രിന, അഗ്നിപരീക്ഷ, അനുഭവവങ്ങൾ പാളിച്ചകൾ, ഓടയിൽ നിന്ന്, വാഴ്‌വേമായം, യക്ഷി, അശ്വമേധം, കുറ്റവാളി എന്നീ ചിത്ര ങ്ങളിൽ അഭിനയിച്ചു. പ്രേം നസീറു മായി പൊന്നാപുരം കോട്ട, കണ്ണപ്പനുണ്ണി, തച്ചോളി മരുമകൻ ചന്തു, കടത്താനാട്ടു മാക്കം, ആരോമലുണ്ണി, തുമ്പോലാർച്ച, നാഗമഠത്തുതമ്പുരാട്ടി, എന്നീ വടക്കൻ പാട്ട് സിനിമകളിലും മനുഷ്യബന്ധങ്ങൾ, കൊച്ചിൻ എക്സ്പ്രസ്സ്‌, രണ്ടു ലോകം, ലങ്കാദഹനം, സുജാത, പദ്മ വ്യൂഹം, തുടങ്ങിയ കമ്മേഴ്‌സിൽ ചിത്ര ങ്ങളിലുംപ്രേം നസീർനോടൊപ്പം അടൂർ ഭാസി അഭിനയിച്ചു.

തുടർന്നു ഹാസ്യത്തിന്റെ ഒരു പൂരം തന്നെയായിരുന്നു.പദ്മവ്യൂഹം, പൂന്തേനരുവി, കല്പവൃക്ഷം, മറുനാട്ടിൽ ഒരു മലയാളി, വിരുതൻ ശങ്കു, കലികപുഷ്‌പാഞ്‌ജലി, മാനിഷാദ,, രതി നിർവേദം,പരീക്ഷ, കാട്ടുപൂക്കൾ, പോസ്റ്റ്‌ മാനെ കാണ്മാനില്ല തുടങ്ങിയ സിനിമയിലൂടെ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ആയി.29 സിനിമയിൽ അദ്ദേഹം പിന്നണി ഗാനം പാടി. ആദ്യ പാഠം, രഘു വംശം, അച്ഛാരം അമ്മിണി ഓശാരം ഓമന എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.സത്യൻ, പ്രേം നസീർ, മധു, സുകുമാരൻ, വിൻസെന്റ്, ജയൻ,മമ്മൂട്ടി, മോഹൻ ലാൽ എന്നിവരൂടൊപ്പം ഉപനായകനായും ഹാസ്യ നടനായും സ്വഭാവനടനുമായി വെള്ളിത്തിരയിൽ ശോഭിച്ചു.1980 നു ശേഷം അദ്ദേഹം ഒരു സ്വഭാവനടനായി. എങ്ങനെ നീ മറക്കും, കള്ളൻ പവിത്രൻ, ഊഹക്കച്ചവടം,,കള്ളൻ പവിത്രൻ മോഹൻ ലാലുമൊത്ത് ഇരുപതാം നൂറ്റാണ്ട്,ഭൂമിയിലെ രാജാക്കൻമാർ,,എങ്ങനെ നീ മറക്കും, രാജാവിന്റെ മകൻ, ഇനിയും കുരുക്ഷേത്രം എന്നീ ചിത്രങ്ങളിൽഅദ്ദേഹം വേഷമിട്ടു.1980 നു ശേഷം മിക്ക സിനിമ കളിലും കാരക്റ്റർ വേഷങ്ങളിൽആയിരുന്നു

ജോൺഎബ്രഹാമിൻടെ ചെറിയാച്ചന്ടെ ക്രൂരകൃത്യങ്ങൾ,വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രങ്ങളിൽ അഭിനയിച്ചു. ജയനോടൊത്തു കരി പുരണ്ട ജീവിതങ്ങൾ, നായാട്ട്,കരിമ്പന, ഇത്തി ക്കര പക്കി, മീൻ,വെള്ളായണി പര മു, അന്തപ്പുരം,എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.ചട്ടക്കാരി,ചെറിയാച്ചന്ടെ ക്രൂര കൃത്യങ്ങൾ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.കരിമ്പന എന്ന ജയൻ ചിത്രത്തിൽ ക്രൂരനായ വില്ലൻ ആയി അദ്ദേhഹം തിളങ്ങി.ദേശീയ അവാർഡ് ഉം അദ്ദേഹത്തിനു ലഭിച്ചു.1961 മുതൽ 1990വരെ അദ്ദേഹം മലയാള സിനിമയിലെ അഭിഭാജ്യ ഘടകമായിരുന്നു. അദ്ദേഹം കൂടി ഉണ്ടെങ്കിലെ സിനിമ വിജയിക്കു എന്നൊരു വിശ്വാസം നിർമാതാക്കൾക്കും സംവിധായർക്കുമൊക്കെയുണ്ടായിരുന്നു.ഏകദേശം 700ഓളം ചിത്ര ങ്ങളിൽ അഭിനയിച്ചു.പ്രിയ, ചെറിയാച്ചന്ടെ ക്രൂര കൃത്യങ്ങൾ എന്നീ സിനിമ കളിൽ നായകനായി.1990 മാർച്ച് 29 നു 63 ആം വയസ്സിൽ കടുത്ത വൃക്കാ രോഗം മൂലം ആ അതുല്യ കലാകാരൻ അന്തരിച്ചു …

Leave a Reply
You May Also Like

ടൊവിനോക്ക് പിറന്നാൾ സമ്മാനവുമായ് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ബർത്ത്ഡേ മാഷപ്പ് പുറത്തുവിട്ടു

ടൊവിനോക്ക് പിറന്നാൾ സമ്മാനവുമായ് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ബർത്ത്ഡേ മാഷപ്പ് പുറത്തുവിട്ടു ​ അതിഗംഭീര…

കടുവയുടെ രണ്ടാംഭാഗത്തിൽ മമ്മൂട്ടി നായകനെന്ന് വ്യാജപ്രചരണം, മമ്മൂട്ടിയെ ഫോട്ടോഷോപ് ചെയ്തിറക്കി

ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്…

എല്ലാത്തരം വെറുപ്പുകളുടെയും നെഞ്ചത്ത് ചവിട്ടിക്കൊണ്ട് ഒരുത്തൻ ഷോയുടെ ഫിനാലയിൽ എത്തി നിൽപ്പുണ്ട്, കുറിപ്പ്

Harikrishnan Rs ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സമയമില്ലാത്ത അവസ്ഥയിലായിരുന്നതിനാൽ അൺഇൻസ്റ്റാൾഡ് ആയിരുന്നു. തുടർന്നും ആയിരിക്കും. പക്ഷേ ഇന്ന്…

ദിയക്കൊപ്പം ചുവടു വച്ച് കൃഷ്ണകുമാർ , ദിൽ ദിൽ സലാം സലാം

മകൾ ദിയക്കൊപ്പം ദുബായ് യാത്രയ്ക്കിടയിൽ കൃഷ്ണകുമാർ ഡാൻസ് ചെയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഷാർജ റ്റു…