ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ചും പരിഹസിച്ചും അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്രപുരസ്കാരം ദേശീയതലത്തിൽ ഒരു ക്രൂരവിനോദം ആയി മാറിയെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

“മുൻപൊക്കെ ‘‘അറിയപ്പെടുന്ന സിനിമാസംവിധായകരും നാടകപ്രവർത്തകരും ചിത്രകാരൻമാരും നിരൂപകരുമൊക്കെ അടങ്ങുന്ന ജൂറിയാണ് മുൻകാലങ്ങളിൽ ചലച്ചിത്രപുരസ്കാര നിർണയ സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആർക്കുമറിയാത്ത, അജ്ഞാതരായ (അനോണിമസ്) ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്. ആരൊക്കെയോ ജൂറി ചെയർമാൻ ആകുന്നു..ആർക്കൊക്കെയോ അവാർഡുകൾ കൊടുക്കുന്നു . എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ എല്ലാർക്കും അറിയാം ഇതൊക്കെ അന്യായമാണ്. സിനിമയെന്നാൽ ‘വെറൈറ്റി എന്റർടെയിൻമെന്റ്’ എന്നാണ് പലരും ധരിക്കുന്നത്. സിനിമയെന്നാൽ സിനിമയാണ്. സിനിമ കലയാണ്. ബോളിവുഡ് ആരാധകരാണ് ജൂറിയിലുള്ളവർ. താൻ വിളിച്ചപ്പോൾ ഒരു ബോളിവുഡ് താരം ഫോണെടുത്തുവെന്ന് അഭിമാനത്തോടെ വേദിയിൽ പറയുന്ന കേന്ദ്രമന്ത്രി മുൻപുണ്ടായിരുന്നു. ജൂറിയിലെ പലരും രണ്ടു സിനിമ കണ്ടപ്പോഴേക്ക് തളർന്നുപോവുന്നുവെന്നാണ് ഡൽഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്. സിനിമ കാണാത്തവരും സിനിമ കണ്ടാൽ മനസ്സിലാവാത്തവരുമാണ് ഔദാര്യപൂർവം ചിലർക്ക് മാത്രം അവാർഡ് കൊടുക്കുന്നത്. ഇതൊക്കെ തന്റെ ആത്മഗതം ’’ അടൂർ പറഞ്ഞു. – ഫെഡറേഷൻ ഓഫ് ഫിലീംസൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺഅബ്രഹാം പുരസ്കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply
You May Also Like

സാനിയ ഇയ്യപ്പന്റെ കിടിലൻ വർക്ഔട്ട് വീഡിയോ

അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം

വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന…

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ”…

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ 

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ  Dinshad Ca 1. മുകേഷ്…