അടൂരിന്റെ സ്വയംവരം – മഹത്തായ 50 ആണ്ടുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
691 VIEWS

Adv K Mohan Kumar

സ്വയംവരം – അമ്പതാണ്ടുകൾ. 1972 നവമ്പർ 24 ന് അരങ്ങേറിയ ഒരു സ്വയംവരം .വരണ മണ്ഡപമോ വായ്ക്കുരവയോ അണിഞ്ഞൊരുങ്ങിയ വധൂവരൻമാരോ വിഭവ സമൃദ്ധ സദ്യയോ ഇല്ലാത്ത .അനാർഭാട സ്വയംവരം ..അക്ഷരത്തെറ്റും ലക്ഷണപ്പിശകും കണ്ടെത്തിയവർ പിന്നീട് മാറ്റിപ്പറഞ്ഞു ..മാറ്റത്തിന്റെ , മഹാ പ്രപഞ്ചത്തിലേക്ക് ,ഏകാന്ത പഥികർക്ക്സഞ്ചരിക്കാൻ ആരവമൊഴിഞ്ഞ , ആർഭാടമില്ലാത്ത, ആദ്യനാഴികകല്ല്.ഇരുളും വെളിച്ചവും ഇതളിട്ടു നില്ക്കുന്ന , അജ്‌ഞേയ-വഴിത്തിരിവുകളിലേക്ക് . അണയാതെ ഒരുമാർഗ്ഗദീപം മലയാള സിനിമ മാറി ചിന്തിച്ചതിന്റെ അര നൂറ്റാണ്ട്.

ലോക സിനിമയിൽ മലയാളവും അടയാളപ്പെട്ടു തുടങ്ങി.സ്വയംവരത്തിന് നടന്നെത്തിയ പലരും , പില്ക്കാലം മഹാരഥൻമാരായി കീർത്തിപ്പെട്ടു.മധു, ശാരദയും തിക്കുറിശ്ശിയും അടൂർ ഭവാനിയും , അഭ്രലോകത്തിൽ അന്നേ .വിളങ്ങി നിന്നവരായിരുന്നെങ്കിലും ഗോപിയും കരമനയുമൊക്കെ ആരംഭം കുറിക്കുകയായിരുന്നു.
സ്വയംവരം, ആവിഷ്ക്കാരത്തിലും അഭിനയത്തിലും പുതുകാലപ്പിറവിയുടെ അരുണോദയമായിരുന്നു. മുഖ്യശില്പിയ്ക്കും പങ്കാളികൾക്കും ആസ്വാദകർക്കും ചരിത്രമായി മാറിയ ചാരിതാർത്ഥ്യത്തിന്റെ അരനൂറ്റാണ്ട് .അടൂർ ഗോപാലകൃഷ്ണനും മറ്റ് സ്വയം വര ശില്പികൾക്കുo സ്നേഹാഭിവാദ്യങ്ങൾ.

*

Mathew Sunny K

ദർശന ഫിലിം സെസെറ്റി നടത്തിയ അടൂർ ചലച്ചിത്രമേളയിലാണ് സ്വയംവരം (1972) ആദ്യമായികാണുന്നത്.സിനിമ ആരംഭിക്കുന്നത് ഒരു യാത്രയോടെയാണ്.ഫെല്ലിനെയും ഡിസിക്കയും സത്യജിത്ത് റെയും തെളിച്ച നീയോ ക്ലാസിക് റിയലിസപാതയിലാണു് അടൂരിൻ്റെ സിനിമ സഞ്ചരിക്കുന്നത്. സ്വതന്ത്രനാന്തര കേരളത്തിലെ കലയും സാഹിത്യവും ഒരു സംഘർഷഭൂമിയായിരുന്നു രൂപവും ഭാവും തമ്മിലുള്ള തർക്കം ഒരു ഭാഗത്ത് സാഹിത്യം ജീവിത ഗന്ധിയാകണമെന്ന് ശഠിക്കുന്നവർ മറ്റൊരു ഭാഗത്ത്.

ഈ പശ്ചാത്തലത്തിൽ നിന്നു വേണം 1972 ൽ ഇറങ്ങിയ സ്വയംവരം കാണാൻ. ഒരു പുതുമയും അവകാശപ്പെടുത്താനില്ലാത്ത കഥ. സ്വാതന്ത്രം തേടി കമിതാക്കൾ നാടുവിടുന്നു.വിശ്വവും സീതയും നഗരത്തിൽ എത്തുന്നു. അയാൾ എഴുത്തുകാരനാണ്.ഒരു നോവലുമായി വാരികയുടെ എഡിറ്ററെ കാണുന്നു. അത് നിരസിക്കപ്പെടുന്നു. ട്യൂട്ടോറിയൽ അധ്യാപകനാകുന്നു. ജീവിക്കാൻ വേണ്ടി മരച്ചാപ്പയിലെ കണക്കെഴുത്തു ചെയ്യുന്നു.ഒരു കോളനിയിലാണ് അവർ താമസിക്കുന്നത്. അവിടെ കുടിയൻമാരുണ്ട് ,വേശ്യകളുണ്ട് ,കള്ളക്കടത്തുകാരുണ്ട്. ആ ലോകത്ത് ഒറ്റപ്പെട്ട ജീവിതം.

രോഗബാധിതനായി വിശ്വം മരിക്കുന്നു.ഭർത്താവിൻ്റെ മരണ ശേഷം സ്വന്തം വീട്ടിലേക്കു തിരിച്ചു പോകണമെന്ന ഉപദേശങ്ങള്‍ക്ക് സീത ചെവി കൊടുക്കുന്നില്ല. ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീഴുന്ന കുഞ്ഞിന് കുപ്പിയിലെ പാലു കൊടുത്തു കൊണ്ടിരിക്കുന്ന സീതയുടെ നോട്ടം മുറിയുടെ അടഞ്ഞ വാതിലിലേക്കും ഭിത്തിയിലെ സീതാസ്വയംവരം കലണ്ടറിലേക്കും മാറി മാറി നോക്കുന്നു. വാതിലിൽ കാറ്റടിക്കുന്ന ശബ്ദത്തോടെ സിനിമ അവസാനിക്കുന്നു. ക്ലൈമാക്സ് രംഗം ഓപ്പൺ എൻഡ് ആണ്…സാധ്യതകൾ ചിത്രം മുന്നോട്ടുവക്കുന്നു സീതക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാം കുട്ടിയോടൊത്ത് ജീവിതം വീണ്ടും തുടങ്ങാം .അല്ലെങ്കിൽ അയൽക്കാരിയെ പോലെ വേശ്യയായി ജീവിക്കാം.

പാട്ടില്ല, സ്റ്റണ്ടില്ല കോമഡിയില്ലാത്ത ഒരു ചിത്രത്തെക്കുറിച്ച് ആ കാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. കർക്കിടക മഴ പോലെ കണ്ണീർ പെയ്യുന്ന കഥയിൽ കണ്ണീരിനെ എടുത്തു കളഞ്ഞിരിക്കുന്നു. പകരം കഥാനായകന്റെ ആത്മവ്യഥയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ദുരന്തവും ചർച്ചയാക്കുന്നു ചിത്രത്തിന്റെ എഡിറ്റിംഗ് മന്ദ താളത്തിലാണ്. ഫാസ്റ്റ് കട്ടുകളും സീനുകളുമാണ് ആക്കാലത്തെ മലയാള സിനിമയിൽ കാണുക. തട്ടുപൊളിപ്പൻ പശ്ചത്തല സംഗീതത്തിനു പകരം നിശബ്ദതയും പ്രകൃതി ശബ്ദങ്ങളും നാടൻ വാദ്യ ശബ്ദങ്ങളും ചേർന്നുള്ള ആമ്പിയൻസ് ….

**

Vijayan Newsprint Nagar

അടൂർ ഗോപാലകൃഷ്ണൻ “സ്വയംവരം “ഒരുക്കിയിട്ട് ഇന്ന് 50 വർഷം:

അടൂർ ഗോപാലകൃഷ്ണൻ , അരവിന്ദൻ ,, പി.എ.ബക്കർ, രവീന്ദ്രൻ ,കെ.ജി. ജോർജ്ജ്, ഷാജി.എൻ. കരുൺ …….
മലയാളത്തിലെ വാണിജ്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി സമാന്തര സിനിമകൾ സൃഷ്ടിച്ചവർ ….
ഈ പേരുകൾ ഒക്കെ പറയുമ്പോഴും മലയാളത്തിലെ നവതരംഗ സിനിമയുടെ തുടക്കക്കാരൻ എന്ന പേര്
അടൂർ ഗോപാലകൃഷ്ണന് സ്വന്തം ..അതെ …മലയാള സിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ സമാന്തര സിനിമയുടെ സംവിധായകൻ :1972-ൽ സ്വയംവരം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ….

പിന്നീട് 1974 ലാണ് മറ്റൊരു പ്രതിഭാധനൻ അരവിന്ദൻ ഉത്തരായനവുമായി വരുന്നത് …നാല് ദേശീയ അവാർഡുകൾ കരസ്ഥമാക്കിക്കൊണ്ട് സ്വയംവരം റിലീസായത്
50 വർഷം മുൻപ് ഇതേ ദിവസമാണ് ….
1972 നവംബർ 24…..
🌹മികച്ച ചിത്രം..!
👍അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് !!
👍ശാരദയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് !!!
( സീത എന്ന കഥാപാത്രം )
👍മങ്കട രവിവർമ്മയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് !!!!
ഇതിൽ സംവിധാനത്തിനും ഛായാഗ്രഹണത്തിനും ലഭിച്ചത് മലയാള സിനിയമയ്ക്കു ലഭിച്ച ആദ്യ ദേശീയ അവാർഡുകൾ.!!🌹

മധു ( വിശ്വം ) ; കെ.പി.എ.സി ലളിത (സീത ) , തിക്കുറിശ്ശി സുകുമാരൻ നായർ ;അടൂർ ഭവാനി ,ഗോപി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു …..
മലയാള സിനിമയിൽ അന്നുവരെ കണ്ടു കൊണ്ടിരുന്ന മാമൂൽ രീതിയിലുള്ള കഥ പറച്ചിൽ സ്വയംവരത്തിൽ നമുക്കു കാണാൻ സാദ്ധ്യമല്ല …..പാട്ടുകളും ഇല്ല :

നാടകീയത കൈവിട്ടു കൊണ്ട്, അന്നുവരെ നിലനിന്നിരുന്ന കച്ചവട സിനിമയുടെ ചട്ടക്കൂടുകൾക്കു നേർക്കുള്ള ഒരു വെല്ലുവിളിയായിരുന്നു ഈ ചിത്രം എന്നു പറയാം.കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന്റെ ചിന്താധാരയിൽ ചിത്രത്തെ പ്രതിഷ്ഠിച്ച്,മാതാപിതാക്കളുടെ ആഗ്രഹത്തിന് വിപരീതമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ അവസ്ഥയാണ് സംവിധായകൻ ഇതിൽ വിശകലനം ചെയ്യപ്പെടുന്നത് :
വീട്ടിൽ നിന്നിറങ്ങിപ്പുറപ്പെട്ട വിശ്വത്തിന്റേയും സീതയുടേയും ബസ്സ് യാത്രയാണ് ആദ്യ ഫ്രെയിമിൽ നാം കാണുന്നതും …

***

R Balakrishnan

സീത സ്വയംവരിച്ചത് ………….

ഗ്രാമത്തിൽനിന്ന് നഗരത്തിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്‌. സീറ്റുകൾ
നിറഞ്ഞ് യാത്രക്കാർ.ഓരോരുത്തരേയും ഒപ്പിയെടുക്കുന്നുണ്ട് ക്യാമറ. അതിൽ ഒരു യുവാവും യുവതിയും പ്രത്യേകം ശ്രദ്ധിക്കപ്പെടും. ഓടിമറയുന്ന പുറംദൃശ്യങ്ങൾ. ഇടയിൽ തെളിഞ്ഞുമായുന്ന ടൈറ്റിൽ. ചിത്രം തുടങ്ങുകയാണ്.ജന്മനാടായ തൃശൂർ ജില്ലയിലെ കൊരട്ടിയിൽ സുഹൃത്തുക്കൾ ചേർന്ന് രൂപംകൊടുത്ത ‘വിചാര’ ഫിലിം സൊസൈറ്റിയുടെ മാസംതോറുമുള്ള പ്രദർശനം. എഴുപതുകളുടെ രണ്ടാം പകുതി. നാട്ടിൽ അന്നുണ്ടായിരുന്ന ‘കൊട്ടക’കളിലൊന്നിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

നോക്കിയിരിക്കെ പൊടുന്നനെ ‘ബസ് യാത്ര’ മുറിഞ്ഞു. ആ യുവാവും യുവതിയും ഒരു ഹോട്ടൽ മുറിയിലാണ് ഇപ്പോൾ. പിന്നീട് വരേണ്ടതായ മറ്റൊരു സീൻ തികച്ചും അപ്രതീക്ഷിതമായി കയറിവന്നിരിക്കുന്നു.
ഒന്നിലേറെത്തവണ ചിത്രം കണ്ടവർ പലരുമുണ്ട് ‘കൊട്ടക’യ്ക്കകത്ത്. സിനിമയുടെ നിശ്ശബ്ദതയ്ക്ക് ഭംഗം വരാതെ ഇരുട്ടിൽ അവരിൽ ആരെല്ലാമോ അസ്വസ്ഥരാകുന്നുമുണ്ട്. സംഘാടകരായ ഞങ്ങൾ മുൻപിൽ ‘ബെഞ്ചി’ലിരുന്ന് സിനിമ ആസ്വദിക്കുമ്പോഴാണ് അസ്ഥാനത്തെ ആ ‘ജംബ് കട്ട്.’ പെട്ടെന്നുതന്നെ ‘ചാടി’ പുറത്തിറങ്ങി.

ഒന്നുമറിയാത്തപോലെ പ്രൊജക്റ്റർ റൂമിൽ പടം ഓടിക്കൊണ്ടിരിക്കുന്നു. ഓപ്പറേറ്റർ ‘ചേട്ടൻ’ അകത്തേയ്ക്ക് ചെല്ലാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. വിവരം അന്വേഷിച്ചപ്പോൾ പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുവന്ന് കാര്യം പറഞ്ഞു തന്നു: ” അതേയ് വല്ലാത്തൊരെഴച്ചില്. ബസ്സിൽ പോണത് ഇത്രേന്നും നീട്ടണ്ട ആവശ്യോല്ല. ഞാൻ കുറച്ച് കട്ട് ചെയ്തു.”

നെഞ്ചിൽ കൈവച്ച് അയ്യോ എന്ന് പറഞ്ഞത് ഞങ്ങൾ ഒരുമിച്ചായിരുന്നു. അത് വകവയ്ക്കാതെ ഓപ്പറേറ്റർ ചേട്ടൻ പറഞ്ഞു: ” അതൊക്കെ ആൾക്കാർക്ക് മനസ്സിലാവും. കൊഴപ്പൊന്നൂല്ല. മക്കള് പോയി സിനിമ കാണ്.”
ഇത്രയും ദൈർഘ്യമേറിയ ഷോട്ടുകൾ മലയാളസിനിമയിൽ അതിനുമുൻപ് ആരും പരീക്ഷിച്ചിട്ടില്ലായിരുന്നു. മുഖ്യധാര സിനിമയുടെ പതിവു ഘടകങ്ങളെ നിഷേധിച്ച ചലച്ചിത്രകാരനാണല്ലോ അടൂർ ഗോപാലകൃഷ്ണൻ. സംവിധായകൻ ഉദ്ദേശിച്ച ആ സ്വാഭാവിക താളമാണ് ‘ചേട്ടൻ’ തകർത്തുകളഞ്ഞത്.

തീയറ്ററിനു പുറത്ത് കുറച്ചു നേരംകൂടി പരുങ്ങിനിന്നശേഷം ഞങ്ങൾ തിരിച്ചു കയറി. കറുപ്പിലും വെളുപ്പിലുമായി സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. അപ്പോഴേയ്ക്കും അവർ, വിശ്വനും സീതയും, നഗരത്തിലെ ഹോട്ടലിൽനിന്ന് ഒരു ലോഡ്ജിലേയ്ക്ക് താമസംമാറ്റിക്കഴിഞ്ഞിരുന്നു. അയാൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന നോവൽ പ്രസിദ്ധീകരണയോഗ്യമല്ലെന്ന് പറഞ്ഞ് പ്രമുഖനായ ഒരു പത്രാധിപർ മടക്കിക്കൊടുത്തിരുന്നു.

ഇപ്പോൾ ഒരു പാരലൽ കോളജിൽ പഠിപ്പിക്കുകയാണ് വിശ്വം. ആ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ തടിമില്ലിൽ കണക്കെഴുത്തുകാരനായി. ഒട്ടും ഒത്തുപോകാനാകാത്ത ചുറ്റുപാടുകളിലായി തുടർന്നുള്ള ജീവിതം. മധുവാണ് വിശ്വത്തിൻെറ റോളിൽ. ശാരദ സീതയായി. സ്ക്രിപ്റ്റ് ആദ്യമേതന്നെ പൂർത്തിയാക്കിയിരുന്നതിനാൽ പുതുമുഖങ്ങളായിരുന്നു അടൂർ ഗോപാലകൃഷ്ണൻെറ മനസ്സിൽ. പത്രങ്ങൾ മുതൽ കോളജുകളിലെ നോട്ടീസ് ബോർഡ് വരെ മാറി മാറി പരസ്യം ചെയ്തു അദ്ദേഹം. ആരും മുന്നോട്ടു വന്നില്ല. സംവിധായകൻ ‘പുതിയ’ ആളാണല്ലോ.

മടിച്ചു മാറിനിന്ന മറ്റുള്ളവരെ എന്തിന് കുറ്റപ്പെടുത്തണം.? മങ്കട രവിവർമയും നടി ശാരദയുംപോലും മലയാളത്തിലെ പ്രഥമ ന്യൂവേവ് ചലച്ചിത്രവുമായി സഹകരിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്നുവല്ലോ. പഴയ മദ്രാസ്സിലെ പ്രസാദ് സ്റ്റുഡിയോയിൽ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിൻെറ ഇടവേളയിലാണ് അടൂർ ഗോപാലകൃഷ്ണൻ ശാരദയോട് വിശദമായി സംസാരിക്കുന്നതും അവർ സമ്മതിക്കുന്നതും. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഒരിക്കൽക്കൂടി ശാരദയ്ക്ക് നേടിക്കൊടുത്തു ആ ചിത്രത്തിലെ സീത. ഛായാഗ്രാഹകനായി മൂന്നു പതിറ്റാണ്ട് നീണ്ട കരിയറിൽ മങ്കടയ്ക്ക് ലഭിച്ച ഏക ദേശീയ അവാർഡും ആ ചിത്രത്തിലൂടെയായിരുന്നു.

മികച്ച ചിത്രം, സംവിധായകൻ എന്നിവയുൾപ്പടെ ഒരു മലയാളചലച്ചിത്രം നാല് ദേശീയ പുരസ്കാരം നേടുന്നത് ആദ്യമായിട്ടായിരുന്നു. ആദ്യ ചിത്രത്തിലൂടെ ഒരു മലയാളി രാജ്യത്തെ മികച്ച സംവിധായകനാകുന്നതും ആദ്യം. പുരസ്‌കാരനിറവിൽ റീ – റിലീസ് ചെയ്ത ചിത്രം കാണാൻ കൂടുതൽ പേരുണ്ടായി.
ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം സംഭവിച്ചത്. ചിത്രത്തിന് ആദ്യം പണം നൽകാൻ വിസമ്മതിച്ച ഫിലിം ഫൈനാൻസ് കോർപ്പറേഷൻ പിന്നീട് ധനസഹായം നൽകി. ആ തുക മടക്കിക്കൊടുക്കാൻ ചിത്രത്തിൻെറ അണിയറപ്രവർത്തകർക്ക് സാധിച്ചുവെന്നതാണ് അഭിമാനാർഹമായ നേട്ടം.ഇനി ഇടവേള.

സിനിമ കഴിയുമ്പോൾ കൊടുക്കാനുള്ള ‘കൊട്ടക വാടക’ എണ്ണിപ്പെറുക്കുകയായിരുന്നു ഞങ്ങൾ. അന്ന് മലയാളചിത്രമായതുകൊണ്ട് അംഗങ്ങളല്ലാത്ത ചിലരെത്തിയിരുന്നു. ഏതാനും പേർ സകുടുംബം വന്നു. വന്നവരിൽ ഒന്നോ രണ്ടോ പേർ അംഗങ്ങളായി. ആ ഞായറാഴ്ച അതുകൊണ്ട് ‘തടിയിൽ തട്ടിയില്ല.’
കേരളത്തിലെ ഒരു കാലഘട്ടത്തിലെ മദ്ധ്യവർഗത്തിൻെറ നേർച്ചിത്രമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വരച്ചുകാണിക്കുന്നത്. നിലനില്പിനായി കീഴടങ്ങേണ്ടിവരുന്ന ആദർശവാദിയായ ഒരു ചെറുപ്പക്കാരൻെറ കഥ. ഒപ്പം

താൻ സ്വയം വരിച്ച വഴിയിൽനിന്ന് ഇനി ഒരു മടക്കമില്ലെന്ന് സീത ഉറപ്പിക്കുന്നുമുണ്ട്. വിശ്വത്തിന്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ശൂന്യതയിലാണ് ആ തീരുമാനം. അടഞ്ഞ വാതിലിനിപ്പുറത്ത് ഏതുലോകം തിരഞ്ഞെടുക്കണമെന്നും അവൾ നിശ്ചയിക്കേണ്ടിയിരിക്കുന്നു.ആ വാതിലിലേയ്ക്ക് നോക്കിനില്ക്കുന്ന സീതയിലാണ് ചിത്രം അവസാനിക്കുന്നത്. സ്വപ്നങ്ങളിൽനിന്ന്

യാഥാർത്ഥ്യത്തിലേയ്ക്കുള്ള ദൂരം അവൾ മനസ്സുകൊണ്ട് കുറിക്കുന്നതിനിടെ ചിത്രം അവസാനിക്കുയായിരുന്നു. ആ നീണ്ട മൗനത്തിൽ സീറ്റിൽനിന്ന് എഴുന്നേല്ക്കാൻ തുടങ്ങുമ്പോൾ വീണ്ടും അതാ ആ കെ.എസ്.ആർ.ടി. സി. ബസ്. അത് വീണ്ടും ഓടുകയാണ്. തുടക്കത്തിൽ ‘വെട്ടിമാറ്റിയ’ത് ഓപ്പറേറ്റർ ചേട്ടൻ ഇവിടെ പ്രയോഗിക്കുകയായിരുന്നു.ചാടിയിറങ്ങി പ്രൊജക്റ്റർ റൂമിലേയ്ക്കോടുമ്പോൾ മനോഹരമായ ചിരിയോടെ ‘ചേട്ടൻ’ വാതില്ക്കൽ. അരിശം തീർക്കാൻ അവസരം ലഭിക്കുംമുൻപ് അദ്ദേഹം പറഞ്ഞു: ”ക്ലൈമാക്സും പോരാട്ടോ. ഞാനൊരെണ്ണം കട്ട് ചെയ്ത് ഇട്ട് ഒപ്പിച്ചിട്ടുണ്ട്. കണ്ടില്ലേ.?”

പതിവ് ഹാസ്യരംഗങ്ങളും ഗാനങ്ങളുമില്ലാത്തതിനാൽ വിതരണക്കാരെ കിട്ടാതെപോയ ചിത്രം. അതുകൊണ്ട് വിതരണവും ഏറ്റെടുക്കേണ്ടിവന്നിരുന്നു ‘ചിത്രലേഖ’യ്ക്ക്. തുടക്കക്കാരായതുകൊണ്ട് തീയറ്ററുകൾ കിട്ടാനും ഏറെ ബുദ്ധിമുട്ടി. തീയറ്ററിൽ എത്തിക്കാൻ അനുഭവിച്ച ആ യാതനകൾ; തീയറ്ററിലെ ‘ക്രൂരത’കളും.
എല്ലാം ചരിത്രമാവുകയാണ്,ആ ദിവസവും –

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ