മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോയെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന് വേണ്ടി ടൊവിനോ 15 കിലോയോളം ഭാരമാണ് കുറച്ചത്. ഡോ.ബിജുവിന് ഒപ്പം ടോവിനോ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. നിമിഷ സഞ്ജയൻ ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എള്ളനാർ ഫിലിംസ് മൈത്രി മൂവി മേക്കേഴ്സ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് “അദൃശ്യ ജലകങ്ങൾ” നിർമ്മിച്ചിരിക്കുന്നത്.

അനവധി പാളികളുള്ള ഘടനയും സർറിയലിസ്റ്റിക് ട്രീറ്റ്മെന്റും ഉള്ള ഒരു ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. സാങ്കൽപ്പിക സ്‌പെയ്‌സിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. രണ്ട് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കെജിന്റെ സംഗീതമുണ്ട്

“വളരെ സവിശേഷമായ ഒരു പ്രോജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ഒരു കാഴ്ച ഇതാ! ‘അദൃശ്യ ജലകങ്ങൾ’ എന്ന ചിത്രത്തിലെ പേരില്ലാത്ത യുവാവിന് ജീവൻ നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സർറിയലിസത്തിൽ വേരൂന്നിയ ചിത്രമാണിത്,” ടൊവിനോ പറഞ്ഞു

ഡോ. ബിജുവിന്റെ വാക്കുകൾ
അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നൽകിയ അർപ്പണതയ്ക്ക് ഏറെ നന്ദി . കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത് . എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ് . ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ . അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടോവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ . അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളിൽ രാത്രി മാത്രം ആയിരുന്നു . സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത് .”

“എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തിൽ കാണാവുന്നത് . സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം . ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം .നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങൾ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് .നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് …പ്രിയ ടോവിനോ ..”

 

You May Also Like

സമയം ഉണ്ടെങ്കിൽ കണ്ട് മറക്കാവുന്ന ഒരു സിനിമ

Faisal K Abu O2.. ( Disney+Hotstar) ഒരുപാട് അന്യഭാഷാ സിനിമകൾ ഒന്നും കാണാത്ത സാധാരണ…

ബാക്കി രണ്ട് കൂട്ടുകാർ ഉണ്ടായിട്ടും മഹാദേവൻ എപ്പോഴും തോമസ്‌കുട്ടീ വിട്ടോടാ എന്നു മാത്രം പറയുന്നത് എന്തുകൊണ്ടാണ് ?

Aswin Ravi ഇൻ ഹരിഹർനഗർ സിനിമയിലെ ഫെയ്‌മസ് ഡയലോഗ് ആണല്ലോ ‘തോമസ്കുട്ടീ വിട്ടോടാ’ എന്നുള്ളത്.. ബാക്കി…

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു…

ഇപ്പോഴുള്ള നടന്മാരിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നായകനായി തുടങ്ങിയ അപൂർവം ചിലരിലൊരാൾ

Sunil Kumar 43 വർഷങ്ങളായിരിക്കുന്നു ഈ നടൻ നമ്മുടെ മുന്നിൽ വന്നുനിൽക്കാൻ തുടങ്ങിയിട്ട്. അശോകൻ.. ഇപ്പോഴുള്ള…