അടിച്ചുപൊളി നായകവേഷങ്ങളിൽ നിന്നും ടൊവീനോയുടെ ഈ മാറ്റം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഡോ. ബിജുകുമാർ ദാമോദരൻ ഒരുക്കുന്ന അദൃശ്യ ജലകങ്ങൾ എന്ന ചിത്രത്തിന് വേണ്ടിയാണ് ടൊവീനോ അടിമുടി മാറിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി. ഡോ.ബിജുവിന് ഒപ്പം ടോവിനോ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ചിത്രങ്ങൾ സംവിധായകൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. നിമിഷ സഞ്ജയൻ ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എള്ളനാർ ഫിലിംസ് മൈത്രി മൂവി മേക്കേഴ്സ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് “അദൃശ്യ ജലകങ്ങൾ” നിർമ്മിച്ചിരിക്കുന്നത്.
“വളരെ സവിശേഷമായ ഒരു പ്രോജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ഒരു കാഴ്ച ഇതാ! ‘അദൃശ്യ ജലകങ്ങൾ’ എന്ന ചിത്രത്തിലെ പേരില്ലാത്ത യുവാവിന് ജീവൻ നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സർറിയലിസത്തിൽ വേരൂന്നിയ ചിത്രമാണിത്,” ടൊവിനോ കുറിച്ചു.
അനവധി പാളികളുള്ള ഘടനയും സർറിയലിസ്റ്റിക് ട്രീറ്റ്മെന്റും ഉള്ള ഒരു ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. സാങ്കൽപ്പിക സ്പെയ്സിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്. രണ്ട് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കെജിന്റെ സംഗീതമുണ്ട്.