ഒരു സാക് ഹാരിസ്സ് സംഭവം!
മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രധാന കഥാപാത്രങ്ങൾ ആയ ജോജു ജോർജ് ഷറഫുദ്ദീൻ നരേൻ എന്നിവർ മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടീസറിൽ പോലെ തന്നെ മോഷൻ പോസ്റ്ററും നിഗൂഢതയുടെ ഒരു ലോകം സൃഷ്ടിക്കുന്നുണ്ട് ! ഒരു ഡാർക്ക് ഷേഡ് പശ്ചാത്തലത്തിലുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്! നവംബർ റിലീസ് ആയാണ് ചിത്രം എത്തുന്നത്. ഒരു കിടിലൻ ത്രില്ലർ മണക്കുന്നുണ്ട്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴില്‍ ‘യുക്കി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.