സമീപകാലത്ത് ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച ക്ലൈമാക്സ് ആണ് അദൃശ്യത്തിലുള്ളത്! ട്വിസ്റ്റുകളുടെ ഒരു മാലപ്പടക്കം തന്നെയാണ് അദൃശ്യത്തിന്റെ ക്ലൈമാക്സിൽ സംവിധായകനും തിരക്കഥാകൃത്തുമായ സാക് ഹാരിസ് സൃഷ്ടിച്ചിരിക്കുന്നത്..! ചിത്രത്തിൽ പല സ്ഥലങ്ങളിലും പ്രേക്ഷകനെ കബളിപ്പിക്കുന്നതിൽ സാക്കാരിസ് എന്ന മിടുക്കനായ സംവിധായകൻ വിജയിച്ചിട്ടുണ്ട്! ചിത്രത്തിൽ ഉടനീളം Twist & Turn ന്റെ കളി തന്നെയാണെന്ന് പറയാം..കേട്ടുപരിചയിച്ച കഥാസന്ദർഭങ്ങളെന്ന് തോന്നിപ്പിച്ച് പ്രേക്ഷകനെ തുടക്കം തന്നെ സിനിമയിലേയ്ക്ക് വലിച്ചിടുന്നതിൽ സാക് ഹാരിസ് ബ്രില്ല്യൻസ് പൂർണമായി വിജയിച്ചു.
ഒരു ഗെയിം പോലെയാണ് ചിത്രത്തിൻറെ കഥാഗതി ചലിക്കുന്നത് ! എസ്.ഐ.നന്ദകുമാർ എന്ന ഷറഫുദ്ദീൻ അവതരിപ്പിച്ച കഥാപാത്രം എടുത്തുപറയേണ്ടതാണ്. വിഷാദിയായ എസ്.ഐ.നന്ദകുമാറിന്റെ ഓരോ ഷേയ്ഡുകളും പ്രേക്ഷകർ ഉൾക്കിടിലത്തോടെയാണ് കണ്ടിരുന്നത്.എസ്.ഐ.രാജ്കുമാറിന്റെ ഭാര്യയെയാണ് പവിത്രലക്ഷ്മി സിനിമയിൽ അവതരിപ്പിച്ചത്. അതുപോലെതന്നെ ഭക്തനായ ഗ്യാങ്സ്റ്റർ വേഷത്തിൽ എത്തിയ ജോജു ജോർജിന്റെ ചിത്രത്തിൽ ശ്രദ്ധേയമായിരുന്നു! ചിത്രത്തിൻറെ ടെക്നിക്കൽ വശങ്ങളുടെ മികവിനെ പറ്റി പറയാതെ പോയാൽ അദൃശ്യത്തെപ്പറ്റിയുള്ള നിരൂപണം പൂർണമാവില്ല!ഇടക്കാലത്ത് ഇറങ്ങിയ മികച്ച ക്വാളിറ്റി ത്രില്ലറാണ് അദൃശ്യം!