fbpx
Connect with us

Entertainment

അവന്റെ സന്ദേശം അമ്മ വായിച്ചിട്ടുണ്ടാകുമോ ?

Published

on

വിചിത്രൻ നിർമ്മിച്ച് കലാസംവിധായകനായ മുരളി ബൈപൂർ സംവിധാനം ചെയ്ത ‘അടുത്തേയ്ക്ക് ‘ എന്ന ഷോർട്ട് മൂവി അവളരെ ആർദ്രമായൊരു കഥയാണ്. ഒരു അച്ഛനിലൂടെയും മകനിലൂടെയുമാണ് കഥ വികസിക്കുന്നത്. അമ്മ നഷ്ടപ്പെട്ട മകൻ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ്. ആ അച്ഛനും മകനും ഇടയിലേക്ക് കടന്നുവരുന്ന ഒരു വസ്തു അവരുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന ഒരു ഘടകമായി മാറുന്നു.

‘അമ്മ നഷ്ടപ്പെട്ട കുട്ടികളുടെ വേദന നമുക്ക് മനസിലാകും. അമ്മയേക്കാൾ വലിയ സംരക്ഷണം മറ്റാർക്കും നൽകാൻ ആകില്ല, അച്ഛനുപോലും. ഒരാളുടെ ചെറുപ്രായത്തിൽ ‘അമ്മ നഷ്ടപ്പെട്ടാൽ അയാളുടെ ജീവിതത്തിൽ ഉടനീളം അതിന്റെ ചില നഷ്ടബോധങ്ങളും സ്വഭാവപ്രശ്നങ്ങളും ഉണ്ടായേക്കാം. കാരണം ബാല്യകൗമാരങ്ങളിൽ ഏറ്റവുംലഭിക്കേണ്ട അമ്മയുടെ സ്നേഹത്തിന്റെ അഭാവം. ഒരു കുട്ടിയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങൾ അമ്മയിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്. അമ്മ സ്നേഹത്തിന്റെ തണൽ വൃക്ഷമാണ് , സംരക്ഷണത്തിന്റെ പക്ഷിച്ചിറകുകൾ ആണ് …

അടുത്തേക്ക് ബൂലോകം ടീവിയിൽ ആസ്വദിക്കാം

ഈ കഥയിലെ കുട്ടി അമ്മയെ വല്ലാണ്ട് മിസ്സ് ചെയുന്നുണ്ട്. അച്ഛന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതവും അച്ഛൻ അവനിൽ പഠിപ്പിക്കുന്ന ചിട്ടയായ ജീവിതവും അവന്റെ ദിവസങ്ങൾ വിരസമാക്കുന്നു. ആരും മിണ്ടാനില്ലാത്ത വീട്ടിൽ അവൻ ശരിക്കും തനിച്ചാണ്. അവനുവേണ്ടി മറ്റൊരു വിവാഹം കഴിക്കാത്ത അച്ഛൻ, അത്തരം ത്യാഗങ്ങൾ കൊണ്ടും മകനൊരു തണൽ ആകുന്നില്ല എന്നതാണ് സത്യം. അയാൾക്ക് കുട്ടിയോട് വലിയ സ്നേഹമാണ് എന്നിരുന്നാലും അമ്മയോട് കുട്ടികൾക്ക് ഉണ്ടാകുന്ന ഇഴുകിച്ചേരലും സ്വാതന്ത്ര്യവും പലപ്പോഴും അച്ഛനിൽ നിന്നും കിട്ടാറില്ല. അമ്മയോടുള്ള ആ ഇഴുകിച്ചേരൽ ഉണ്ടല്ലോ… ഒരു കുട്ടിക്ക് എന്തുമാത്രം സന്തോഷവും ആശ്വാസവും ആണെന്നോ അതുവഴി ലഭിക്കുന്നത്.

അങ്ങനെ അമ്മയെ മിസ്സ് ചെയ്യുന്നതിന്റെ ഫലമായി ആണ് അമ്മയ്ക്കൊരു സന്ദേശം എഴുതാൻ അവന്റെ മനസിനൊരു മോഹം ഉണ്ടാകുന്നത്. എന്നാൽ മരിച്ചുപോയ അമ്മയ്ക്ക് എങ്ങനെ സന്ദേശം എഴുതാൻ… അതിനവൻ കണ്ടുപിടിച്ച മാർഗ്ഗം ഒരു ‘തെറ്റായ’ മാർഗ്ഗമായിരുന്നു. കുട്ടികളെ സംബന്ധിച്ചു അതൊരു തെറ്റല്ല, കാരണം അവരുടെ ആവശ്യങ്ങൾ വലിയ ആളുകൾ മനസിലാകില്ല. അപ്പോൾ പിന്നെ എന്തുചെയ്യാൻ. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികൾ മാത്രമാണ് കുലീനരും സംസ്കാരമുള്ളവരും. അതുകൊണ്ടുതന്നെ കടപ്പുറത്തോ മറ്റോ ഉള്ള ദരിദ്രരായ കുട്ടികളുമായി അവരെ ഇടപഴകാൻ വിടാറില്ല.

Advertisementഈ കഥയിലെ അച്ഛനിൽ മകനോടുള്ള സ്നേഹത്തിൽ മാത്രമാണ് ഒരു നന്മ കാണാൻ സാധിക്കുന്നത്. എന്നാൽ അയാളുടെ സാമൂഹ്യബോധം തികഞ്ഞ പരാജയമാണ് എന്ന് മാത്രമല്ല അത് വലിയ ദുരന്തവുമാണ്. കടപ്പുറത്തും ചേരികളിലും ഒക്കെ ഉള്ള കുട്ടികളെ സംസ്കാരം ഇല്ലാത്തവരായും മറ്റും വിധിക്കുന്ന ചില മലയാളി അപ്പർക്ലാസ് വൃത്തികെട്ട ബോധങ്ങളുടെ വക്താവുകൂടിയാണ് ആ അച്ഛൻ.

ഇനി കഥയിലേക്ക് വരം… അമ്മയ്ക്കൊരു സന്ദേശം എഴുതാൻ ആ കുട്ടി കണ്ടുപിടിച്ച വഴി എന്തായിരുന്നു ? അതുകാരണം അവൻ ആശുപത്രിയിൽ ആയതെങ്ങനെ ? അവന്റെ അച്ഛനിൽ മാനസാന്തരം ഉണ്ടാകാൻ കാരണമായ സംഗതികൾ
എന്തായിരുന്നു ? ‘അടുത്തേക്ക് ‘ എന്ന ഷോർട് മൂവി കണ്ടുതന്നെ അറിയേണ്ടതുണ്ട് . ഒപ്പം നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ നിഷേധിച്ചവയുടെ ഒരു ലിസ്റ്റ് എടുക്കാനും അവരോടു ചെയുന്ന തെറ്റുകളെ കുറിച്ച് ബോധവാന്മാരും ബോധവതികളും ആക്കാനും ഈ ഷോർട്ട് മൂവി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Murali Beypore

Murali Beypore

‘അടുത്തേയ്ക്ക് ‘ എന്ന ഷോർട്ട് മൂവി സംവിധാനം ചെയ്ത Murali Beypore ബൂലോകം ടീവിയോട് സംസാരിക്കുന്നു. അദ്ദേഹം അനവധി സിനിമകളിൽ കലാസംവിധാനം നിർവ്വഹിച്ചിട്ടുള്ള ആളാണ്.

ഞാനൊരു ആർട്ട് ഡയറക്റ്റർ ആണ്. പത്തു മുപ്പതുകൊല്ലമായി സിനിമാ രംഗത്തുണ്ട്. മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾ ചെയ്തിട്ടില്ല എന്നേയുള്ളൂ. അതിനു താഴോട്ടുള്ള അനവധി ചിത്രങ്ങളിൽ ആർട്ട് വർക്കുകൾ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്ത്രീ എന്ന സീരിയലിൽ ഒക്കെ ആർട്ട് വർക്ക് ചെയ്തിട്ടുണ്ട്. ദിലീപ് അഭിനയിച്ച കൊക്കരക്കോ എന്ന സിനിമയ്ക്ക് ആര്ട്ട് ചെയ്തത് ഞാനായിരുന്നു. പിന്നെ ചേനപ്പറമ്പിൽ ആനക്കാര്യം, ചാർളി ചാപ്ലിൻ…അങ്ങനെ രണ്ടാംനിരയിലെ കുറെ സിനിമകൾ ചെയ്തു. ഒന്നാംനിരയിലേക്കു എത്താൻ സാധിച്ചില്ല. പിന്നെ കുറെ യൂണിയൻ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. മാക്ടയും ഫെഫ്കയും ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ.

‘അടുത്തേക്ക് ‘ എന്ന ഷോർട്ട് മൂവിയെ കുറിച്ച്

Advertisementഅടുത്തേയ്ക്കു എന്ന ഷോർട്ട് മൂവി പത്തുപതിനഞ്ചുകൊല്ലം മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെ കഥാകൃത്ത് പി ആർ നാഥൻ പറഞ്ഞ കഥയാണ്. അങ്ങനെ അദ്ദേഹം പറഞ്ഞുതന്ന കഥയെ അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി തന്നെ ഞാൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കി ചെയ്ത വർക്ക് ആണ് . അതിൽ കുറച്ചു ഡെവലപ്മെന്റ് ഒക്കെ വരുത്തിയിരുന്നു . മറ്റൊരു വർക്ക് ചെയ്യാൻ പോകുകയാണ്. ‘ഒറ്റക്കണ്ണി’ എന്ന പ്രോജക്റ്റ്. അതും പി ആർ നാഥന്റെ കഥ തന്നെയാണ്. അതിന്റെ ഷൂട്ട് തുടങ്ങാനിരിക്കുകയാണ്. ‘1921 പുഴമുതൽ പുഴവരെ’ എന്ന അലി അക്ബർ സിനിമയുടെ ആർട്ട് ഞാനാണ് ചെയ്തത്. ഒരുകൊല്ലത്തോളം അതിന്റെ വർക്കിൽ ആയിരുന്നു. ഇപ്പോഴാണ് അത് കഴിഞ്ഞത് . ഫണ്ടിന്റെ പ്രശ്നങ്ങൾ കൊണ്ട് അതങ്ങനെ നീണ്ടുപോയതാണ്.

ഇത് ഒരുപാട് പരിമിതിയിൽ നിന്ന് ചെയ്താണ് . ബഡ്ജറ്റ് ഒന്നും അങ്ങനെ ഇല്ലായിരുന്നു. ഇതിലെ ആശയം എന്ന് പറയുമ്പോൾ.. ഒരു കുട്ടിക്ക് അമ്മയാണ് അനിവാര്യമായ ഘടകം. അച്ഛൻ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല. അമ്മയാണ് ഒരു കുട്ടിയുടെ വളർച്ചയുടെ പ്രധാന ഘടകം. അമ്മയുടെ സാമീപ്യം കൊതിക്കുന്ന കുട്ടിയുടെ ഉപബോധമനസു പ്രവർത്തിക്കുന്നത് എങ്ങനെയെന്നാണ് ചിത്രം പറയുന്നത്. കഥ കാലങ്ങളോളം എന്റെ മനസ്സിൽ കിടന്നു കിടന്നു ഡെവലപ് ആയതാണ്. എനിക്കൊരു ത്രെഡ് ആണ് പി ആർ നാഥൻ തന്നത്. സംഭാഷണത്തിൽ വീണുകിട്ടിയ ഒരു ത്രെഡ്.

ഫെസ്റ്റിവൽ അനുഭവങ്ങൾ ?

ഞാൻ ആകെയൊരു ഫെസ്റ്റിവലിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ.. ജോണ് എബ്രഹാം ഫെസ്റ്റിവൽ. അതിൽ അന്തർദേശീയതലത്തിൽ ഉള്ള ഷോർട് ഫിലിമുകൾ ആയിരുന്നു. നൂറ്റിയറുപതോളം ഷോർട് ഫിലിമുകൾ മത്സരിക്കാൻ വന്നിരുന്നു. അതിൽ രണ്ടുതവണ ‘അടുത്തേക്ക്’ പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് രണ്ടാമതും പ്രദർശിപ്പിച്ചത്. കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ ആ ഫെസ്റ്റിവലിൽ അവാർഡ് കിട്ടിയതൊക്കെ ഇംഗ്ലീഷ് സിനിമയ്ക്ക് ആയിരുന്നു. മലയാളസിനിമകൾക്കു ലഭിച്ചിരുന്നില്ല. ലോകത്തെ എല്ലാ ഭാഷയിലെയും സിനിമകൾക്കു വേണ്ടിയുള്ളതാണ് ജോൺ എബ്രഹാം ഷോർട് ഫിലിം ഫെസ്റ്റിവൽ. ജോയി മാത്യുവിന്റെ നേതൃത്വത്തിൽ ആണ് അത് സംഘടിപ്പിച്ചത്. എന്റെ ആദ്യ ചിത്രം തന്നെ അവിടെ പ്രദർശിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. മാത്രമല്ല ആ ഫെസ്റ്റിവലിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത പന്ത്രണ്ടു സിനിമയിൽ ‘അടുത്തേക്ക്’ ഉൾപ്പെടുകയും ചെയ്തു. അതും വലിയ ഭാഗ്യമായി കരുതുന്നു.

Advertisementഅടുത്തേക്ക് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/aduthekku_aoMV4LHJfLBXKkY244.html

ആർട്ട് വർക്കുകൾ ചെയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാറുണ്ട് ?

നിരന്തരം റഫറൻസ് ഒക്കെ ചെയ്തിട്ടാണ് ആർട്ട് വർക്കുകൾ ചെയുന്നത്. ഞാൻ ഇപ്പോൾ ചെയ്തത് നൂറുവർഷം മുൻപുള്ള കാലത്തെയാണ് ചിത്രീകരിക്കേണ്ടത്. അലി അക്ബറിന്റെ 1921 പുഴമുതൽ പുഴവരെ എന്ന സിനിമ. ചെറിയ ബഡ്ജറ്റിൽ ചെയ്തൊരു സിനിമയാണ് അത്. ആളുകൾ പൈസ അയച്ചുകൊടുത്തൊക്കെ ചെയ്തൊരു സിനിമയാണ്. ചരിത്രത്തിലും ആ കാലഘട്ടത്തിലും ഇല്ലാതായി ഒന്നും അതിൽ കാണിക്കുന്നില്ല . വസ്തുക്കൾ ആയാലും മെറ്റൽ ആയാലും എല്ലാ കാര്യത്തിലും . സംവിധായകനും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ആ സിനിമ ചില വിവാദങ്ങളിൽ പെട്ടുപോയി. സിനിമയല്ല.. സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ. സിനിമയിലെ കണ്ടന്റ് ജനങ്ങൾ മനസിലാക്കിയാൽ വിവാദം ഉണ്ടാകുമെന്നു തോന്നുന്നില്ല. ചരിത്രത്തിന്റെ രീതിയിൽ തന്നെയാണ് ആ സിനിമ പോകുന്നത്. രാജ്യത്തിൽ പ്രശ്നം ഉണ്ടാകുന്ന തരത്തിലുള്ള ഒന്നും അതിലില്ല.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

AdvertisementBoolokamTV InterviewMurali Beypore

അതിനു മുൻപ് ചെയ്തത് സുവീരൻ സംവിധാനം ചെയ്ത ‘ബ്യാരി’ എന്ന സിനിമ ആയിരുന്നു. ദേശീയ അവാർഡ് ഒക്കെ കിട്ടിയ സിനിമ ആയിരുന്നു. മംഗലാപുരം ഭാഗത്തു മുസ്ലീങ്ങൾ സംസാരിക്കുന്നൊരു ഭാഷയാണ് ബ്യാരി. സിനിമ ആവശ്യപ്പെടുന്നില്ല എങ്കിലും വളരെ പഴക്കമുള്ള ഒരു കാലഘട്ടമായിട്ടാണ് അത് അവതരിപ്പിച്ചത്.

കലാപഠനം എവിടെ ആയിരുന്നു ?

ഞാൻ കലാപഠനം നടത്തിയിട്ടുണ്ട്. കോഴിക്കോട് രണ്ടുവർഷത്തോളം ഡ്രോയിങ്ങ് പഠനം നടത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പിന്നീട് പരസ്യകലാരംഗത്താണ് ഒരുപാട് കാലം നിന്നത്. ഇപ്പോഴും പരസ്യകലയിൽ തുടരുന്നുണ്ട്. അതിനിടയ്ക്ക് കലാസംവിധാനവും ഇതുപോലുള്ള സംവിധാന സംരംഭങ്ങളും ചെയ്യുന്നുണ്ട്. മൂന്നുനാലു കൊല്ലത്തോളം സീരിയൽ രംഗത്താണ്. പത്തിരുപതോളം മെഗാസീരിയൽ ചെയ്തു. ഇപ്പോൾ അങ്ങനെ ആ മേഖലയിൽ ചെയ്യുന്നില്ല. മെഗാസീരിയലുകളിൽ യാതൊരു റെസ്റ്റും ഇല്ലാത്ത പണിയാണ്. റിയലിസ്റ്റിക് സിനിമകളിൽ കലാസംവിധാനം എളുപ്പമാണ്. നമ്മുടെ ഭാവനയ്ക്കനുസരിച്ചു പലതും ചെയ്യാം. എന്നാൽ ചരിത്ര സിനിമകളിൽ അത് സാധിക്കില്ല. കാലത്തിനു അനുസരിച്ചുള്ള കാര്യങ്ങൾ ആകണം ചെയ്യേണ്ടത്.

അടുത്തേക്ക് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/aduthekku_aoMV4LHJfLBXKkY244.html

Advertisement**

 1,815 total views,  3 views today

Continue Reading
Advertisement
Comments
Advertisement
Entertainment54 mins ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media2 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment3 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment4 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement