കൗമാരക്കാർ പരസ്പരസമ്മതത്തോടോടെ സെക്സ് ചെയ്താൽ കുറ്റമാണോ ?

0
358

Adv Aisha P Jamal 

കൗമാര പ്രണയിതാക്കളെ ഇതിലേ ഇതിലേ…

കൗമാരത്തിൽ പ്രണയിക്കാമോ…?
തീർച്ചയായും, കൗമാരം മുതലങ്ങോട്ട് വാർദ്ധക്യം വരെ മറ്റൊരാളോട് പ്രണയം തോന്നിയില്ലെങ്കിലേ നിങ്ങൾക്കെന്തോ കുഴപ്പമൊള്ളൂ.

അപ്പൊ കൗമാരത്തിൽ തോന്നുന്ന ലൈംഗീക ആകർഷണമോ…?

തോന്നാമല്ലോ അതും സ്വാഭാവികം.

അപ്പൊ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലാലേ …?
അയ്യോ അല്ല, തെറ്റുണ്ട്,പ്രായപൂർത്തിയായവർ തമ്മിൽ മാത്രമേ sex ചെയ്യാൻ പാടൊള്ളു എന്നാണ് ഇന്ത്യയിലെ നിയമം.

പ്രായപൂർത്തിയായവരെന്ന് പറയുമ്പോൾ 18 വയസ്സ് പൂർത്തിആകേണ്ടെ.,അതിനു മുമ്പുള്ള പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തിനു കേസ് എടുക്കാൻ പറ്റുമോ .?

തീർച്ചയായും, 18 വയസ്സിൽ താഴെയുള്ള കുട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള Sexual relationship ഉണ്ടായാൽ Pocso നിയമപ്രകാരം കേസെടുക്കും. 18 വയസ്സിൽ താഴെയുള്ള കുട്ടിയുടെ സമ്മതത്തിനു ഈ നിയമത്തിൽ യാതൊരു പ്രസക്തിയുമില്ല

കേസെടുത്താൽ ജയിലിൽ പോകണ്ടേ…?

വേണം, വേണം. Pocso നിയമത്തിലെ പ്രധാന വകുപ്പുകൾ എല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമാണ്. അപ്പോൾ എന്തായാലും അറസ്റ്റും അതേ തുടർന്നു ജയിൽ വാസവും ഒക്കെ വേണ്ടി വരും.

ഒന്ന് തൊടുകയോ, ഉമ്മ വെക്കുകയോ ചെയ്താലും case എടുക്കുമോ..?

തീർച്ചയായും , തൊട്ടാലോ, ഉമ്മ വെച്ചാലോ മാത്രമല്ല, പിന്നാലെ നടന്നു ശല്യം ചെയ്‌താലോ, സോഷ്യൽ മീഡിയ വഴി നിരന്തരം പിന്തുടർന്നാലോ പോലും case എടുക്കാം.

എന്നാൽ പിന്നെ ഈ പൊല്ലാപ്പിനൊന്നും ഞാനില്ല, വല്ല വിഡിയോയും download ചെയ്ത് കണ്ടോളാം.. 🤗
കാണുന്നതൊക്കെ കൊള്ളാം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ video ആണെങ്കിൽ download ചെയ്‌താൽ പോലും pocso case എടുക്കുമെട്ടോ.

എന്തൊരു കഷ്ടമാണ്, കൗമാരക്കാരുടെ താല്പര്യങ്ങൾക്കൊന്നും ഈ രാജ്യത്ത് ഒരു വിലയുമില്ലേ 😬

ഉണ്ടല്ലോ, കൗമാരക്കാരുൾപ്പടെ പ്രായപൂർത്തി ആകാത്ത മുഴുവൻ കുഞ്ഞുങ്ങളുടെയും മാനസിക വളർച്ചർക്ക് ഇത്തരം ബന്ധങ്ങൾ ദോഷകരമാകും എന്ന പഠനത്തിൽ നിന്നാണ് ഈ നിയമം ഉണ്ടാക്കിയത് തന്നെ.

(പ്രണയബന്ധങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് വഴി, പ്രായപൂർത്തിയായ കൗമാരക്കാരായ ആൺകുട്ടികൾ ജയിലിൽ കിടക്കുന്ന പശ്ചാത്തലത്തിൽ എഴുതിയത് )

അഡ്വ. ഐഷ പി ജമാൽ
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ )
മഞ്ചേരി.