“അവർ പ്രതിബദ്ധതയും ആത്മാർത്ഥതയും ഉള്ള ഫോറൻസിക് വിദഗ്ധയായിരുന്നു”, അഭിഭാഷകന്റെ കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
399 VIEWS

ഫൊറൻസിക് വിദഗ്ധയും ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യയുമായ ഡോക്ടർ രമയെ കുറിച്ച് ഹൈക്കോടതി അഭിഭാഷകൻ അജിത്തിന്റെ കുറിപ്പാണു ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഒരു ഫോറൻസിക് വിദഗ്ധ എന്ന നിലയിൽ ഡോകട്ർ രമയുടെ റിപ്പോർട്ടുകൾ പലതും തനിക്കു സഹായകമായിട്ടുണ്ട് എന്ന് അജിത് പറയുന്നു. അർപ്പണബോധമുള്ള ഒരു ഫോറൻസിക് വിദഗ്ധ ആയിരുന്നു ഡോക്ടർ രമയെന്നും അജിത് എഴുതുന്നു. കുറിപ്പ് വായിക്കാം

“ഇന്നാണ് ഡോ രമയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തതെങ്കിലും അവർ കുറച്ചു നാളായി രോഗശയ്യയിൽ ആയിരുന്നു. . രണ്ട് കൊലപാതക വിചാരണകളിൽ ഫോറൻസിക് വിദഗ്‌ദ്ധനെന്ന നിലയിൽ ഞാൻ രമയെ സാക്ഷി കൂട്ടിൽ കണ്ടിട്ടുണ്ട്. അവർ പ്രതിബദ്ധതയും ആത്മാർത്ഥതയും ഉള്ള ഫോറൻസിക് വിദഗ്ധയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിനു മുമ്പെ പ്രോസിക്യൂഷൻ കേസും ഡിഫൻസ് കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവർ കൃത്യമായി അന്വേഷിക്കും. അവരുടെ പ്രസ്താവനകളെ പൊട്ടിക്കുക എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുക എന്നത് വളരെയേറെ ആസ്വാദ്യകരമായിരുന്നു.. അവരെ ക്രോസ് വിസ്താരം ചെയ്യുന്നത് ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നു.”

“ഡോ.പരീഖ്, ഡോ.ബർണാഡ് അല്ലെങ്കിൽ അവരുടെ തന്നെ പ്രഫസർ ഉമാദത്തൻ… അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്മോർട്ടം ടേബിളിൽ അവർ കണ്ടെത്തിയ തെളിവുകൾ വച്ച് അവർ പ്രതിരോധിക്കും. അവർ എപ്പോഴും പ്രോസിക്യൂഷനോടു ചേർന്നു നിന്നു. പ്രോസിക്യൂഷൻ ദുർബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറൻസിക് വിദഗ്ധനുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവർ ഹാജരാക്കിയിരുന്ന തെളിവുകൾ.”

“സത്യസന്ധതയും പ്രൊഫഷണൽ വൈദഗ്ധ്യവും ഒരുപോലെ ഇടകലർന്ന ഒരു സ്ത്രീയായിരുന്നു അവർ . അഭയ കേസിൽ രമ ഒരുപാട് വിമർശനങ്ങൾ നേരിട്ടു, പക്ഷേ വിധി അവരെ സാക്ഷി കൂട്ടിൽ എത്തിച്ചില്ല, പക്ഷേ, അവരുടെ റിപ്പോർട്ട് അവർക്ക് പരിചയമുള്ള മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.. സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനിൽ തോമസിനു മുമ്പിൽ ആ റിപ്പോർട്ട് ശക്തിയുക്തം പ്രതിരോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവർ. അവരുടെ വേർപാടിൽ ഭർത്താവ് ജഗദീഷിന്റെ വേദനയിൽ പങ്കുചേരുന്നു.”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ