പൊതുവിൽ കാസർഗോഡ് എന്ന ജില്ലയെ ഏവരും കയ്യൊഴിഞ്ഞ ഇടമായാണ് കരുതിപ്പോന്നിട്ടുള്ളത്. വികസനമുരടിപ്പും അവഗണനകളും ഒരുപാട് അനുഭവിച്ച ജില്ല . എന്നാൽ പഴയ കാസർഗോഡ് അല്ല പുതിയ കാസർഗോഡ്. പുതിയ കാസർഗോഡ് സിനിമാക്കാരുടെ പ്രിയപ്പെട്ട താവളമായി മാറിക്കഴിഞ്ഞു. ശ്രദ്ധേയമായ പല സിനിമകളും കാസർഗോഡ് പശ്ചാത്തലമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. സിനിമയിലെ കാസർഗോഡ് സ്ലാങ്ങുകളും കാസർകോഡിനെ പരിഗണിക്കാൻ തുടങ്ങിയ സിനിമാ വ്യവസായത്തെയും കുറിച്ച് രണ്ടു കുറിപ്പുകൾ

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

Adv Anupriya N V

കാസറഗോഡ് ജില്ലയിലെ ചീമേനി, ഹോസ്ദുർഗ്ഗ് എന്നീ സ്ഥലങ്ങളിൽ നടക്കുന്ന കഥയാണ് “ന്നാ , താൻ കേസ് കൊട് ” സിനിമയിലേത്. ഇതിലുപയോഗിച്ചിരിക്കുന്ന സ്ലാംഗ് കാസറഗോഡ് സ്ലാംഗ് അല്ല കണ്ണൂർ ആണെന്ന് പലരും പറയുന്നത് കണ്ടു. അതിന് ഒരു വിശദീകരണം ആണ് ഈ പോസ്റ്റ്.

പഴയ കർണ്ണാടകയുടെ ഭാഗമായിരുന്ന തുളുനാടിന്റെ ഭാഗമായിരുന്നു മഞ്ചേശ്വരം മുതൽ കുമ്പള, ഉപ്പള, കാസറഗോഡ് ടൗൺ, ഉദുമ തുടങ്ങി ബേക്കൽ വരെയുള്ള പകുതിയോളം വരുന്ന ഇന്നത്തെ കാസറഗോഡ് ജില്ല. എല്ലാവരും പൊതുവായി മനസ്സിലാക്കി വെച്ചിരിക്കുന്ന കാസറഗോഡൻ മലയാളം സംസാരിക്കുന്നത് ഇതിൽ തന്നെ കാസറഗോഡ് ടൗൺ തുടങ്ങി വടക്കൻ പ്രദേശങ്ങളിലാണ്. തുളുനാടിന്റെ സംസ്ക്കാരവും ഭാഷയും ഈ പ്രദേശങ്ങളിലെ മലയാളത്തെ സ്വാധീനിച്ചിരുന്നു എന്ന് ചുരുക്കം. ഇന്നും ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളിൽ ഉൾപ്പെടെയുള്ള ജന വിഭാഗം ഏതൊരാവശ്യത്തിനും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആണ്. മാത്രമല്ല, സപ്ത ഭാഷാ സംഗമ ഭൂമിയായതിനാൽ കന്നഡ, തുളു, ഹിന്ദി, കൊങ്കണി , ബ്യാരി തുടങ്ങിയ ഭാഷകളുടെ സ്വാധീനവും ഇന്നാട്ടിലെ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

ഇനി കാസറഗോഡ് ജില്ലയിലെ തെക്കൻ പ്രദേശങ്ങളിലേക്ക് വന്നാൽ ബേക്കൽ പുഴയ്ക്ക് ഇപ്പുറം കാഞ്ഞങ്ങാട് മുതൽ തൃക്കരിപ്പൂർ വരെയുള്ള സ്ഥലങ്ങൾ കണ്ണൂർ ഉൾപ്പെടുന്ന പണ്ടത്തെ കോലത്തുനാടിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശങ്ങളിലെ ഭാഷയ്ക്ക് കണ്ണൂർ – പയ്യന്നൂർ ഭാഗങ്ങളിൽ സംസാരിക്കുന്ന മലയാളത്തിന്റെ സാമ്യം ഉണ്ടായത്. എന്നാൽ കണ്ണൂർ സ്ലാംഗിൽ നിന്നും വ്യത്യസ്ഥമാണ് തൃക്കരിപ്പൂർ മുതൽ കാഞ്ഞങ്ങാട് വരെയുള്ള സംസാര ശൈലി. അത് കൃത്യമായി ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മനസ്സിലാവും.

പറഞ്ഞു വന്നത്, കാസറഗോഡ് ജില്ലയ്ക്ക് ഉണ്ടായിരുന്ന തുളുനാടിന്റേയും (കർണാടക) കോലത്തുനാടിന്റേയും സ്വാധീനമാണ് ഇന്നത്തെ ഈ ഭാഷാശൈലിയുള്ള വ്യത്യാസത്തിന് കാരണം. പുത്തൻ പണത്തിൽ ഉപയോഗിച്ചിരിക്കുന്നത് വടക്കൻ കാസറഗോഡിലേയും തിങ്കളാഴ്ച്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്ന ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് തെക്കൻ കാസറഗോഡിലേയും ഭാഷാശൈലികളാണ്. കണ്ണൂർ ശൈലി പോലെ ഉണ്ടെന്ന് പറഞ്ഞ് അത് കണ്ണൂർ മലയാളം ആക്കരുത്. എന്ന് ,വിശ്വസ്തതയോടെഒരു കാസറഗോഡ് ജില്ലാക്കാരി (ഋ).

**

CK Subinraj Thattummal

‘നിന്നെ ഞാൻ കാസർഗോട്ടേക്ക് സ്ഥലം മാറ്റി കളയും’

പഴയ സിനിമകളിൽ ഉള്ള ഒരു സ്ഥിര ഭീഷണി ‘പല്ലവി(dialogue)’ആയിരുന്നു ഇത്. അത്ര പഴയത് എന്ന് പറയാൻ പറ്റില്ല കുറച്ചു നാളുകൾക്കു മുമ്പ് വരെ അങ്ങനെ തെന്നെ ആയിരുന്നു എന്ന് പറയുന്നതായിരിക്കും ശരി.സിനിമയിൽ നിന്ന് ആയാലും, ഏത് രാഷ്ട്രിയ പാർട്ടി നടപ്പാക്കുന്ന സംസ്ഥാന വികസനങ്ങളിൽ നിന്നായാലും കാസർഗോഡ് എന്ന ജില്ലയെ മാത്രം പുച്ഛിച്ചും, അവഹേളിച്ചും, തഴഞ്ഞും വച്ചു. കാസറഗോഡ് എന്ന് കേൾക്കുമ്പോൾ വേറെ ഏതോ സംസ്ഥാനത്തു സ്ഥിതി ചെയുന്നത് പോലെയാണ് പലർക്കൊക്കെ. ‘സപ്തഭാഷ സംഗമ ഭൂമി’ ആയ ഇവടത്തെ ഭാഷ തെന്നെ സവിശേഷതകൾ നിറഞ്ഞതാണ്. തുളു,കന്നഡ, മറാട്ടി, മലയാളം, കൊങ്കണി,ബ്യാരി,ഉറുദു ഇതൊക്കെ സംസാരിക്കുന്നവർ കാസറഗോഡ് ഉണ്ട്.

ചിലപ്പോൾ ഇതൊക്കെ മിക്സ്‌ ആയി സംസാരിക്കുമ്പോൾ നിങ്ങൾ പലരും കളിയാക്കാറുള്ള തനി കാസർഗോഡൻ ഭാഷയാകും. എന്നാൽ വികസന കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിലും ഇന്ന് കാസർഗോഡിനെ തേടി പല സിനിമകളും, സിനിമക്കാരും എത്താൻ തുടങ്ങിയിട്ടുണ്ട് എന്ന് അറിയുന്നത് തന്നെ ഞങ്ങൾ “കാസ്രോട്ട്” ക്കാരെ സംബന്ധിച്ചു വലിയ സന്തോഷം നൽകുന്നൊന്നാണ്. ഇവിടുത്തെ സ്ലങ് പഠിക്കാനും കാസറഗോഡ് ക്കാര് എങ്ങനെ ആണെന്നും പഠിക്കാനും ഇന്ന് സിനിമക്കാര് കാണിക്കുന്ന അത്യാർത്തി വലുതാണ്.കാസർഗോഡ് കാദർ ഭായ് എന്ന പേര് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു പഴയ സിനിമ നമുക്കറിയാം. അതിനു ശേഷം ഒരു ആശ്വാസമായി മമ്മുക്ക പുത്തൻപണം എന്ന സിനിമയിലൂടെ കാസറഗോഡ് സ്ലാങ് ട്രൈ ചെയ്തു പക്ഷെ അത് ശ്രദ്ദിക്കപ്പെട്ടില്ല.എന്നാൽ അതിനു ശേഷം കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് പ്രമേയം ആക്കി ചെയ്ത 2021 ൽ OTT ആയി റീലിസ് ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമ വൻ വിജയം കൊയ്യുകയുണ്ടായി. എല്ലാം പുതുമുഖങ്ങൾ കൊണ്ട് കളം തികയിച്ച സാധരണയിൽ സാധരണ കാരായ ഒരു പിടി ജനങ്ങളുടെ സിനിമ.ഒരു നിമിഷം ചിന്തിക്കാനും ചിരിക്കാനും സാധിക്കുന്ന ഒരു അഡാറ് പടം എന്ന് തെന്നെ വിശേഷിപ്പിക്കാൻ റേഞ്ച് ഉള്ള സിനിമ. അതിലെ എല്ലാ നടിനടൻ മാരെയും ആർക്കും പരിചയം കാണില്ല.

കാരണം മലയാള സിനിമയുടെ ഈറ്റില്ലമായി കാണുന്ന കൊച്ചി ന്ന് കാസറഗോഡ് വരെ എത്താനുള്ള ബുദ്ദിമുട്ടു കാരണം ആയിരിക്കാം.വേസ്റ്റ് കളൊക്കെ തട്ടുന്ന കുപ്പത്തോട്ടിയായ കാസറഗോഡ്.പക്ഷെ പഴയ കാസറഗോഡ് അല്ല ഇതു ഒരു പാടു സിനിനിമക്കാരെ കൊണ്ട് നിറഞ്ഞൊരിടം. 2021 ൽ best future filime നു തിങ്കളാഴ്ച നിശ്ചയം എന്ന സിനിമക്ക് നാഷണൽ അവാർഡ് കിട്ടി.അതിനു ശേഷം ‘ന്നാ താൻ കേസ് കൊട് ‘ ന്നാ കുഞ്ചാക്കോ ബോബന്റെ ശ്രദ്ധ നേടികൊണ്ട് ഇരിക്കുന്ന മറ്റൊരു സിനിമ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലേക്ക് പോകുന്നു. അഭിമാനം മാത്രം കാസറഗോഡിനെ സംബന്ധിച്ച്. ഇനിയും ഒരുപാടു സിനിമകൾ കാസറഗോഡ് പശ്ചാത്തലമായി ഒരുങ്ങുന്നു.. എന്തങ്കിലും തെറ്റ് കാണിച്ചാൽ കാസറഗോഡ്ക്ക് സ്ഥലം മാറ്റം നൽകും എന്ന് പറയുന്നതിന് പകരം കാസറഗോഡ് പോയാലും നല്ല വിളവ് കൊയ്യാൻ മലയാളം സിനിമക്കു പറ്റും ന്ന് കാട്ടികൊണ്ടേ ഇരിക്കുന്നു ഓരോ സിനിമകളും..
സന്തോഷം മാത്രം –

Leave a Reply
You May Also Like

ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ

പൂച്ച ദ്വീപ് അറിവ് തേടുന്ന പാവം പ്രവാസി പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ…

മാജിക്കൽ റിയലിസവും കീഴാള രാഷ്ട്രീയവും ചേരുന്ന തുളുനാടൻ കാഴ്ചകൾ

‘കാന്താര’ – മാജിക്കൽ റിയലിസവും കീഴാള രാഷ്ട്രീയവും ചേരുന്ന തുളുനാടൻ കാഴ്ചകൾ… Spoiler ahead! Viswas…

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ് ഇപ്പോൾ തുനിവ്…

ഇതുപോലൊരു പടം ഇതുവരെ ഉണ്ടായിട്ടില്ല, ഇതിനുശേഷം ഉണ്ടാകുമായിരിക്കാം

Shimjo Devassia ‘ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം…