കൊറോണക്കാലം -അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ

129
Adv Ashbin Krishna
കൊറോണക്കാലം –
അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ
ഒരു വാട്സാപ്പ് മെസ്സേജ് വ്യാപിക്കുന്നതുപോലെ ദ്രുതഗതിയിൽ ലോകരാജ്യങ്ങളിലാകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.
നമ്മുടെ രാജ്യവും അതിന്റെ ഭീതിയിലാണ്. പ്രാര്ധിരോധനരുന്നുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് സ്വയം പ്രതിരോധം തീർക്കുകയെ വഴിയുള്ളൂ..
സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് രോഗം വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും നമ്മൾ മൂലം രോഗം പടരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കിയും പ്രവർത്തിക്കേണ്ടത് നാം ഓരോരുത്തരും സമൂഹത്തോട് ചെയ്യേണ്ട കർത്തവ്യമാണ്.
വിദേശത്ത് നിന്ന് വരുന്നവരെ എയർപോർട്ടിൽ വച്ച് സ്ക്രീനിംഗ് നടത്തുകയും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ 14 ദിവസം ഐസോലേഷനിൽ വിടുകയും രോഗലക്ഷണമില്ലെങ്കിൽ 28 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിനരിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുക.
മേൽ പറഞ്ഞ നടപടികളും സർക്കാർ പറയുന്ന മറ്റു നിർദ്ദേശങ്ങളും പാലിക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയാണ്. ഇവ ലംഘിച്ചാൽ സർക്കാരിന് നിയമനടപടികൾ എടുക്കാൻ സാധിക്കും.
അത്തരത്തിലുള്ള നിയമനടപടികളെപ്പറ്റിയാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്.
Epidemic Disease Act, 1897 നിയമത്തിലെ Section 2(1) പ്രകാരം മാരകമായ പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ നിലവിലെ നിയമങ്ങൾ അത് തടയുന്നതിന് പര്യാപ്തമല്ലെന്ന് കണ്ടാൽ സർക്കാരിന് താത്കാലിക നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്. അവ എല്ലാവരും പാലിക്കുകയും വേണം.
ആവശ്യ ഘട്ടങ്ങളിൽ സർക്കാരിന് യാത്രക്കാരുൾപ്പടെയുള്ളവരെയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെയും പരിശോധിക്കാവുന്നതാണ്.
കേന്ദ്ര സർക്കാരിന് കപ്പലുകളിൽ ഉൾപ്പടെ പരിശോധന നടത്താവുന്നതാണ്.
സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്ക് IPC സെക്ഷൻ 188 പ്രകാരമുള്ള ശിക്ഷകൾ നല്കാവുന്നതുമാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (Indian Penal Code (IPC), 1860) വകുപ്പുകൾ 269, 270 പ്രകാരം ഐസൊലേഷനിൽ ഇരിക്കാൻ വിസമ്മതിക്കുന്ന വ്യക്തിക്കെതിരെയും, സഹകരിക്കാത്തവർക്കെതിരെയും മനഃപൂർവം പകർച്ചവ്യാധി പടർത്താൻ ശ്രമിക്കുന്ന കുറ്റം ചുമത്താവുന്നതാണ്.
6 മാസം (Sec 269) മുതൽ 2 വർഷം വരെ (Sec 270) വരെ തടവും 1000 രൂപ പിഴയും നൽകാവുന്നതാണ്.
കേരള പോലീസ് ആക്ട്, 2011 വകുപ്പ് 118 e പ്രകാരം knowingly does any act which causes danger to public or failure in public safety (മനഃപൂർവം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ എന്തെങ്കിലും ചെയുന്നത് ) എന്ന കുറ്റത്തിന് കേസ് എടുക്കാവുന്നതാണ്.
ശിക്ഷയായി 3 വർഷം വരെ തടവും 10,000 രൂപ പിഴയും നൽകേണ്ടി വരും.
കേരള പൊതുജനാരോഗ്യ നിയമത്തിലെ (Kerala Public Health Act) വകുപ്പുകൾ –
71 – Prohibitionof the use of water, foodordrink from suspectedsource.
72- Removal of infectedpersonto hospital.
73- Prohibition of the exposure of other persons to infection.
74- Infected person not to engage in certain trades and occupations.
ഈ സന്ദർഭത്തിൽ പ്രയോഗിക്കാവുന്നതാണ്.
കൂടാതെ Disaster Management Act പ്രകാരം ജാമ്യമില്ലാക്കുറ്റം, Crpc (ക്രിമിനൽ നടപടി നിയമം) sec 149 പ്രകാരമുള്ള നടപടികൾ, പാസ്പോർട്ട്‌ പിടിച്ചുവെക്കാനും റദ്ദ് ചെയ്യാനുമുള്ള നടപടികൾ ഇവയെല്ലാം ഈ അവസരത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കാതെ നിരുത്തരവാദിത്തപരമായി പെരുമാറുന്നവർക്കെതിരെ കൈക്കൊള്ളാവുന്നതാണ്.
ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികൾ കൈക്കൊള്ളാവുന്നതാണ്.
സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നവർക്കെതിരെ IPC 142, 143, 145 (unlawful assembly ), 188 ( Disobaying order of Public servant) എന്നീ വകുപ്പുകൾ ചുമത്താവുന്നതാണ്.
ആറു മാസം മുതൽ 2 വർഷംവരെ തടവും പിഴയും നൽകാവുന്നതാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ IPC സെക്ഷൻ 153 A, 504, 505 (1) (b), 507 എന്നീ വകുപ്പുകളും, Information Technology Act, സെക്ഷൻ 66A വകുപ്പും ചുമത്താവുന്നതാണ്.
പ്രകാരം 3 വർഷം വരെ തടവും പിഴയും നൽകാവുന്നതുമാണ്.
ലോകമൊട്ടാകെ പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിരോധം തീർക്കുകയാണ് നാം വേണ്ടത്. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് പോലും മറ്റുള്ളവർക്ക് ദോഷമായി ഭവിക്കാൻ സാധ്യതയുള്ള ഈ കാലഘട്ടത്തിൽ ജാഗരൂകരായിരിക്കുക.. !!
ഒന്നിച്ച് നിന്ന് പോരാടാം..