ശ്രീമതി പാര്‍വ്വതിക്ക് ഡയബറ്റിസ് ഉണ്ടോന്ന് അവര്‍ ചെക് ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
279 VIEWS

മലയാളികളുടെ ഏറ്റവും മോശമായ വശമാണ് മറ്റുളളവരുടെ സ്വകാര്യതയിലേക്കു അതിക്രമിച്ചു കയറുക എന്നത്. അത് മനസ്സുകൊണ്ടും ശരീരംകൊണ്ടും നോട്ടംകൊണ്ടും വാക്കുകൾ കൊണ്ടും അവർ ഭംഗിയായി ചെയ്തുപോരുന്നു. സെലിബ്രിറ്റികളെ പൊതുവെ വെട്ടുക്കിളികളെ പോലെ ആക്രമിക്കുക എന്നത് അവരുടെ ഒരു വൈകൃതമാണ് . പ്രത്യേകിച്ച് സ്ത്രീകളെ. ജയറാം പത്നി പാർവതിയുടെ കൂടെ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിൽ ആണ് ചിലരുടെ സംശയങ്ങളും മോശമായ അഭിപ്രായങ്ങളും. പാർവ്വതി മെലിഞ്ഞുപോയതിലാണ് അവരുടെ ആശങ്ക. എന്തോ മരുന്നുകഴിച്ചു മെലിയാൻ നോക്കിയതാണെന്നും എന്തോ രോഗമാണെന്നും വരെ പറഞ്ഞു പരത്തുന്നവരുണ്ട്. ഇത്തരം തെറ്റായ കീഴ്വഴക്കങ്ങൾ ഈ ‘പ്രബുദ്ധ’ സമൂഹത്തിൽ ആണ് നിലനിൽക്കുന്നത് എന്നത് നിർഭാഗ്യകരം തന്നെ. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് അഡ്വ അതുല്യ ദീപുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ചർച്ചാവിഷയം. പോസ്റ്റ് വായിക്കാം.

Adv Athulya Deepu

“ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageല്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടേയും ഫോട്ടോ. ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. — ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം” , ” I think parvathi is a sugar patient.Pls check”, ” എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി 😃” ഇങ്ങനെ പോകുന്നു comments. ”

“എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ bodyshaming മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് diabetes ഉണ്ടോന്ന് അവര്‍ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി skin ഒക്കെ Titanicലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ dehydration സംംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ skin saggy ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും bodyshame ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി. “

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ