മൗലികാവകാശം ലംഘിക്കപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കണമെങ്കിൽ രാജ്യം മുഴുവൻ സമാധാനം ഉണ്ടാക്കിയിട്ടേ പറ്റൂ അത്രേ

440

Haresh vasudhevan.

മൗലികാവകാശം ലംഘിക്കപ്പെട്ടു എന്നു കരുതുന്നവർ ആർട്ടിക്കിൾ 32 അനുസരിച്ച് സുപ്രീംകോടതിയെ സമീപിച്ചാൽ മാത്രം പോരാ. ഇനി രാജ്യം മുഴുവനുമുള്ള പ്രതിഷേധക്കാരെ കണ്ടുപിടിച്ച്, അവരോട് അക്രമം നടത്തരുത് എന്നു ബോധ്യപ്പെടുത്തി, സമരം അവസാനിപ്പിച്ചിട്ടു സമാധാനം പുനഃസ്ഥാപിച്ചിട്ടു വരണം. അല്ലാതെ കേസ് കൊടുക്കുന്നത് കൊണ്ടൊന്നും രാജ്യത്ത് സമാധാനം ഉണ്ടാകില്ല. അതുണ്ടാക്കാൻ കേസ് ഹിയറിങ് സഹായിക്കില്ലത്രേ.

നമ്മൾ നിയമപഠന കാലത്തോ പ്രാക്ടീസ് കാലത്തോ കേട്ടിട്ടില്ലാത്ത, പരിചിതമല്ലാത്ത നിയമശാസ്ത്രമാണ് ബഹു.ചീഫ് ജസ്റ്റിസ് ബോബ്ടെ നമ്മെ പഠിപ്പിക്കുന്നത്. ലോകത്തൊരു നിയമശാസ്ത്ര വിശാരദരും ജൂറിസ്റ്റുകളും കടന്നുപോകാത്ത വഴികളിലൂടെയാണ് ജസ്റ്റിസ് ബോബ്ടെയുടെ സഞ്ചാരം. “രാജ്യത്ത് സമാധാനമുണ്ടാക്കാനല്ല, എന്റെ മൗലികാവകാശം സ്ഥാപിച്ചു കിട്ടാൻ വന്നതാണ്” എന്നു ഹരജിക്കാരൻ തിരിച്ചു പറഞ്ഞോ എന്നറിയില്ല. 2020 പുതിയ നിയമശാസ്ത്ര പാഠങ്ങളുടെ വർഷമാണ്. ആരു പറഞ്ഞാലും പുതിയ പാഠങ്ങൾ നാം ഉൾക്കൊള്ളണം. സുപ്രീംകോടതി നീണാൾ വാഴട്ടെ.