താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം

208
അഡ്വ.ഹരീഷ് വാസുദേവൻ
താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം. എന്താണീ ട്രസ്റ്റിന്റെ പൊതുധർമ്മം? കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച KM മാണിയുടെ പേരിൽ ഒരു പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം.
എന്നിട്ട്, അധ്വാനവർഗ്ഗ സിദ്ധാന്തം നാട്ടുകാരെ പഠിപ്പിക്കണം. ! ജോസ് കെ മാണിക്ക് വേണമെങ്കിൽ അണികളോട് പണം പിരിച്ചു നടത്തട്ടെ. അതിനും ഖജനാവ് കയ്യിട്ടുവാരൻ വരുന്നത് എന്തിനാണ്??
അത് അനുവദിക്കാൻ ഇടതുപക്ഷ സർക്കാരും തോമസ് ഐസക്കും ! മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങൾ തന്നെ നഷ്ടം സഹിക്കണം, ഇപ്പോൾ മരിച്ചാൽ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.
പിണറായി വിജയന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ LDF ന്റെ ഫണ്ടിൽ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവിൽ നിന്ന് എടുത്തു കൊടുക്കാൻ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരിൽ വീട്ടുകാർ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാൻ ഏത് നിയമമാണ് നിങ്ങൾക്ക് അധികാരം തന്നത് ? LDF നു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കിൽ ആയിക്കോ. സ്വന്തം ഫണ്ടിൽ നിന്ന് കൊടുത്തോ. ഇല്ലെങ്കിൽ CPM പാട്ടപ്പിരിവ് നടത്തി കൊടുത്തോ. ഈ തോന്ന്യവാസം അനുവദിക്കാനാകില്ല. നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാൻ കോടതിയിൽ ചോദ്യം ചെയ്യും. എതിർപ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല.
NB: സിപിഎം കാരേ, ന്യായീകരണ സിംഹങ്ങളെ, ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട. ഉളുപ്പും നാണവും മാനവും ഉണ്ടെങ്കിൽ, പാർട്ടി സംവിധാനത്തിൽ ജനാധിപത്യം എന്നൊന്ന് ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ കമ്മിറ്റിയിൽ ചോദിക്ക്, LDF നു നാണമില്ലേ എന്ന്.
———–
**