ഇത്തവണ മിനിമം 5 ആനഭ്രാന്തൻമാരെയെങ്കിലും കാലപുരിക്ക് അയയ്ക്കുമെന്ന് തോന്നുന്നു

86

ഹരീഷ്‌ വാസുദേവൻ

സുനിൽകുമാർ എന്ന പൂരഭ്രാന്തരുടെ നാട്ടിലെ കൃഷിമന്ത്രിയും രാജു എന്ന ആനയുടെ (വന്യജീവി) മന്ത്രിയും ഭരണതീരുമാനങ്ങളിൽ ഒരേ നിലവാരം ആകാൻ പാടില്ല. ഒരാളുടെ ഉത്തരവാദിത്തമല്ല മറ്റെയാളുടെ. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന അന്ധനായ ആനയെ മുറിവുകൾ ഉണങ്ങുംമുൻപേ എഴുന്നള്ളിക്കാൻ സുനിൽ അടക്കം രാഷ്ട്രീയക്കാർ ആവശ്യപ്പെടും. അതയാളുടെ വോട്ട്ബാങ്ക് രാഷ്ട്രീയമാണ്.എന്നാൽ ആനയുടെ ആരോഗ്യവും മനുഷ്യരുടെ സുരക്ഷയും കണക്കിലെടുക്കേണ്ടത് വനംവകുപ്പിന്റെ പണിയാണ്.

മുറിവ് ഉറങ്ങാത്ത, പാതി അന്ധനായ, എത്രയോ പേരെ കൊന്ന, ആ ആനയെ ഈ ചൂടത്ത് എഴുന്നള്ളിക്കാൻ അനുമതി കൊടുക്കുന്ന വനംവകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്ന മന്ത്രി ഇപ്പണി നിർത്തി അറിയാവുന്ന പണിക്ക് പോകുന്നതാണ് ഭേദം. വന്യജീവികളുടെ ഗതികേട് ആണ് മന്ത്രി രാജൂ നിങ്ങൾ. ഇത്തവണ മിനിമം 5 ആനഭ്രാന്തൻമാരെയെങ്കിലും കാലപുരിക്ക് അയയ്ക്കുമെന്ന് കരുതുന്നു.

(കുറേക്കാലം സുഗതകുമാരിയൊക്കെ ആനപീഡനത്തെപ്പറ്റി മാന്യമായ ഭാഷയിൽ എഴുതിയിട്ട് ഈ ജന്തുക്കൾക്ക് മനസിലായിട്ടില്ല. ആ മിണ്ടാപ്രാണിയെ സംഘടിതമായി പീഡിപ്പിക്കുമ്പോൾ ഈ ഭാഷ സംസാരിക്കാനേ സൗകര്യമുള്ളൂ.)