ഗവർണ്ണറേ അറിയിക്കേണ്ടപ്പോൾ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുംന്നാ വിട്ടോ..സങ്കികൾക്ക് കൊയലൂതാതെ

224

അഡ്വ.ഹരീഷ് വാസുദേവൻ

മുഖ്യമന്ത്രിയും ഗവർണറും

ഭരണഘടനയുടെ ആർട്ടിക്കിൾ 167 ഇങ്ങനെ പറയുന്നു.
Duties of Chief Minister as respects the furnishing of information to Governor, etc
It shall be the duty of the Chief Minister of each State
(a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;
(b) to furnish such information relating to the administration of the affairs of the State and proposals for legislation as the Governor may call for; and
(c) if the Governor so requires, to submit for the consideration of the Council of Ministers any matter on which a decision has been taken by a Minister but which has not been considered by the Council.

അതായത്, a)നിയമനിർമ്മാണ നിർദ്ദേശമോ, സംസ്ഥാന ഭരണ കാര്യങ്ങളോ സംബന്ധിച്ച എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും,
b) ഇതുരണ്ടും സംബന്ധിക്കുന്ന ഗവർണ്ണർ വിളിച്ചു വരുത്തുന്ന മറ്റു വിവരങ്ങളും,
c) മന്ത്രിസഭ പരിഗണിക്കാതെ മന്ത്രി തീരുമാനം എടുത്തത് സംബന്ധിച്ച ഗവർണ്ണർ ആവശ്യപ്പെടുന്ന വിവരങ്ങളും
ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.

★അതുകൊണ്ട്?
◆ആർട്ടിക്കിൾ 131 പ്രകാരം കേരളം സുപ്രീംകോടതിയിൽ കൊടുത്ത സ്യൂട്ട്
മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല എന്നു ഗവർണ്ണർ പരാതി പറഞ്ഞു.
★മന്ത്രിസഭായോഗ തീരുമാനം എടുത്തിട്ടോ നിയമനിർമ്മാണം നടത്തിയിട്ടൊ ആണോ സ്യൂട്ട് നൽകിയത്?
◆ അല്ല.
★ഏതെങ്കിലും പ്രത്യേക വിവരം Clause b പ്രകാരം ഗവർണ്ണർ ആവശ്യപ്പെട്ടോ?
◆ഇതുവരെ ഇല്ല.
★ മന്ത്രിസഭ ഏതെങ്കിലും വിവരം പരിഗണിക്കാൻ ഗവർണ്ണർ പറഞ്ഞോ?
◆ ഇതുവരെ ഇല്ല.
★അറിയിച്ചിരുന്നെങ്കിലും കേസ് കൊടുക്കാൻ ഗവർണ്ണറുടെ മുൻകൂർ അനുമതി വാങ്ങണമെന്നോ ഗവർണ്ണർക്ക് അനുമതി നിഷേധിക്കാമെന്നോ പറയുന്നുണ്ടോ?
◆ ഇല്ല. അറിയിച്ചില്ല എന്നാണ് പരാതി.
★മന്ത്രിസഭ തീരുമാനിച്ചാൽത്തന്നേ എപ്പോൾ, എത്രസമയത്തിനുള്ളിൽ ഗവർണറെ അറിയിക്കണമെന്ന് ഭരണഘടന പറയുന്നുണ്ടോ?
◆ നമ്മുടെ അറിവിൽ ഇല്ല.
★പിന്നെന്താണ് പ്രശ്നം??

●അത് പിന്നെ…..
അറിയിക്കേണ്ടപ്പോൾ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും.
ന്നാ വിട്ടോ..
സങ്കികൾക്ക് കോയലൂതാതെ

Advertisements