കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ AP സുന്നി വിഭാഗം ഇടതിനോട് ചേർന്ന് നിൽക്കുന്ന വിഭാഗമാണ്. കേരളത്തിലെ ആയിരക്കണക്കിന് അന്ധവിശ്വാസികളായ മുസ്ലീങ്ങൾ തിരുകേശപള്ളിയിൽ വിശ്വാസിക്കുന്നുണ്ടാകാം. തിരുകേശ പള്ളിയുമായി ബന്ധപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ വിശ്വാസവ്യാപാരം നടക്കുന്നുണ്ട്. ഇപ്പോൾ വെറുതേ അവരെ പറഞ്ഞു വെറുപ്പിക്കണോ എന്നല്ല പിണറായി വിജയൻ ചിന്തിച്ചത്.
രോമം ഒരു ബോഡി വേസ്റ്റ് ആണ്. ആരുടെ ആയാലും. പ്രവാചകന്റെ ആയാലും. അത് കത്തിച്ചാൽ കത്തും. നേരത്തെയുള്ള തന്റെ നിലപാട് ധൈര്യമായി ആവർത്തിക്കുകയാണ് പിണറായി ചെയ്തത്. മത്തായി ചാക്കോയെ മരണശേഷം അപമാനിക്കാൻ ശ്രമിച്ച ബിഷപ്പിനും അർഹമായ മറുപടി കൊടുത്തത് പിണറായി വിജയൻ ആണ്.
അന്ധവിശ്വാസത്തെ, വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ അങ്ങനെത്തന്നേ തുറന്നു കാട്ടേണ്ടതാണ്. ആരുടെയും സർട്ടിഫിക്കറ്റിന് വേണ്ടിയല്ല, ഓരോ കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പ്രവർത്തകനും ഇത്തരം സാമൂഹിക ദൗത്യം ഏറ്റെടുക്കേണ്ടതാണ്.
എന്തുകൊണ്ടാണ് മറ്റുള്ളവർ ഇത് പറയാത്തത്? അന്നും ഇന്നും ഈ സത്യം വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള എത്ര കോണ്ഗ്രസ് നേതാക്കൾ നമുക്കുണ്ട്? സംഘികളുടെ മുഴുവൻ whatsapp ക്യാംപെയ്നും തകർന്ന് പോകുന്നത് ഇവിടെയാണ്. ബിഷപ്പ് KP യോഹന്നാന് എതിരായ തട്ടിപ്പ് കേസുകൾ അദ്ദേഹം നരേന്ദ്രമോദിയെ പോയി കണ്ടു കെട്ടിപ്പിടിച്ചു കഴിയുമ്പോൾ ഇല്ലാതാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇൻഡ്യയിൽ ഒട്ടാകെ മതമേലധ്യക്ഷൻമാരോട് രാഷ്ട്രീയ നേതൃത്വം ഒത്തുതീർപ്പ് നടത്തുന്ന രാഷ്ട്രീയക്കാലത്ത് ഈ പറഞ്ഞ വാക്കുകൾക്ക് പിണറായി വിജയന് നന്ദി.